ഇനി ബാക്ക് ഓപ്പൺ ബൗസും ഓഫ് ഷോൾഡർ ടോപ്പും ഇടാൻ മടി വേണ്ട... ഇതാ നിപ്പിൾ പേസ്‌റ്റീസ് Why Nipple Covers are a Must-Have for Modern Fashion
‘ഓ ഇനിയിപ്പോ ആ ബ്രാ പിന്നു കുത്തി വയ്ക്കണം... വള്ളിയൂരി സ്ട്രാപ്‌ലെസ് ആക്കണം... എന്നാലിനി ആ ഉടുപ്പിടണ്ട... വേറെയിടാം!’ എന്ന് ഇനി നിങ്ങൾക്ക് പറയേണ്ടി വരില്ല. ഓഫ് ഷോർഡർ ടോപ്പും ഡ്രസ്സും ബാക്‌ലെസ് ബ്ലൗസും ഒക്കെ ഇനി ധൈര്യമായിട്ട് ഇടാൻ സഹായിക്കുന്ന നമുക്കൊക്കെ വളരെ ഉപകാരപ്രദമാകുന്നൊരു പ്രോഡക്റ്റാണ്

‘ഓ ഇനിയിപ്പോ ആ ബ്രാ പിന്നു കുത്തി വയ്ക്കണം... വള്ളിയൂരി സ്ട്രാപ്‌ലെസ് ആക്കണം... എന്നാലിനി ആ ഉടുപ്പിടണ്ട... വേറെയിടാം!’ എന്ന് ഇനി നിങ്ങൾക്ക് പറയേണ്ടി വരില്ല. ഓഫ് ഷോർഡർ ടോപ്പും ഡ്രസ്സും ബാക്‌ലെസ് ബ്ലൗസും ഒക്കെ ഇനി ധൈര്യമായിട്ട് ഇടാൻ സഹായിക്കുന്ന നമുക്കൊക്കെ വളരെ ഉപകാരപ്രദമാകുന്നൊരു പ്രോഡക്റ്റാണ് നിപ്പിൾ പേസ്‌റ്റീസ് അഥവ നിപ്പിൾ കവേഴ്സ്.
നിപ്പിൾ മാത്രം മറച്ചു വയ്ക്കാവുന്ന പശയുള്ള സ്റ്റിക്കറുകൾ പോലുള്ള ഒന്നാണിത്... ഉപയൊഗിക്കാൻ അത്ര എളുപ്പം! സിലിക്കണിൽ നിർമിതമായവയാണ് ഇവിടെ ഏറെ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ചർമത്തോട് ചേർന്നിരുന്ന് യാതൊരു തരത്തിലുമുള്ള ചുളിവുകളും വരാതെ ഇവ ഉപയോഗിക്കാം. എല്ലാ വസ്ത്രങ്ങൾക്കും എഫേർട്ട്‌ലെസ്‌ലി ഒരു നീറ്റ് ലുക് ഇവ നൽകും. ഇതിന്റെ മാറ്റ് ലുക് കാരണം പ്രകാശമാർന്ന വെട്ടത്തിൽ പോലും ഉടുപ്പുകൾക്കുള്ളിൽ ഇവ ഇരിക്കുന്നതായി തോന്നിക്കുക പോലുമില്ല.
ബ്രായിടാൻ ആഗ്രഹമില്ലാത്തവർക്കും ചില വസ്ത്രങ്ങൾ അതിന്റേതായ അഴകിൽ അണിയാൻ ആഗ്രഹിക്കുന്നവരും ഒക്കെ നിപ്പിൾ പേസ്റ്റീസിനെ ഇതിനോടകം തങ്ങളുടെ സ്വന്തം ചങ്ങാതിയായി കൂടെക്കൂട്ടിക്കഴിഞ്ഞു.. ചില ഡിസൈനുകൾ സ്തനങ്ങൾക്ക് മൊത്തത്തൽ ഒരു ലിഫ്റ്റ് നൽകുന്ന തരത്തിലും ഇറങ്ങുന്നുണ്ട്.
കഴുകി വീണ്ടും വീണ്ടും ഉപയാഗിക്കാവുന്ന തരത്തിലാണ് ഇവയിൽ മിക്കതും ഡിസൈൻ ചെയ്തിട്ടുള്ളത്. അതല്ലാതെ ഉപയോഗ ശേഷം കളയാവുന്ന തരത്തിലുള്ള ഡിസ്പോസിബിൾ നിപ്പിൾ കവറുകളും മാർക്കറ്റിലുണ്ട്. നിലവിൽ ഇവ പല ബ്യൂട്ടി/മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. അല്ലാത്ത പക്ഷം ഓൺലൈനായും വാങ്ങാം...