ചൈനക്കാരുടെ പുതുവർഷമെന്നും വസന്തോത്സവമെന്നും പറയുന്ന ലൂണാർ ഇയറിന്റെ തുടക്കം ഫാഷൻ ലോകത്തെ സ്വാധീനിക്കുന്നതു പതിവാണ്. പക്ഷേ, ഇത്തവണ കുതിര വന്നതോടെ തീ പിടിച്ചിരിക്കുകയാണ് ട്രെൻഡ്.

ചൈനക്കാരുടെ പുതുവർഷമെന്നും വസന്തോത്സവമെന്നും പറയുന്ന ലൂണാർ ഇയറിന്റെ തുടക്കം ഫാഷൻ ലോകത്തെ സ്വാധീനിക്കുന്നതു പതിവാണ്. പക്ഷേ, ഇത്തവണ കുതിര വന്നതോടെ തീ പിടിച്ചിരിക്കുകയാണ് ട്രെൻഡ്.

ചൈനക്കാരുടെ പുതുവർഷമെന്നും വസന്തോത്സവമെന്നും പറയുന്ന ലൂണാർ ഇയറിന്റെ തുടക്കം ഫാഷൻ ലോകത്തെ സ്വാധീനിക്കുന്നതു പതിവാണ്. പക്ഷേ, ഇത്തവണ കുതിര വന്നതോടെ തീ പിടിച്ചിരിക്കുകയാണ് ട്രെൻഡ്.

പുതിയ ലൂണാർ ഇയറിനു തുടക്കം കുറിച്ചിട്ട് രണ്ടു മാസമായതേയുള്ളൂ. അതിനോടകം തന്നെ കുതിരകുളമ്പടി കേട്ടുത്തുടങ്ങി ഫാഷൻ റിങ്ങിൽ. കാരണമെന്തെന്നോ, ഈ ലൂണാർ ഇയർ പ്രതിനിധീകരിക്കുന്നത് ഫയർ ഹോൾസിനെയാണ്.

ചൈനക്കാരുടെ പുതുവർഷമെന്നും വസന്തോത്സവമെന്നും പറയുന്ന ലൂണാർ ഇയറിന്റെ തുടക്കം ഫാഷൻ ലോകത്തെ സ്വാധീനിക്കുന്നതു പതിവാണ്. പക്ഷേ, ഇത്തവണ കുതിര വന്നതോടെ തീ പിടിച്ചിരിക്കുകയാണ് ട്രെൻഡ്. 12 ഇയർ സൈക്കിളാണ് ചൈനീസ് കലണ്ടർ. അതിനെ 12 മൃഗങ്ങൾ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ വർഷം പാമ്പിന്റേതായിരുന്നു, 2026ലെ പുതുവത്സരം കുതിരയുടേത്. അടുത്തത് ആടിനുള്ളതാണ്. പഴമയും വിശ്വാസവും ചേരുന്ന സോഡിയാക് സിംബലിസവും പുതിയ കാലത്തിന്റെ ഫാഷനും ചേരുന്നു എന്നതാണ് ഈ ട്രെൻഡിന്റെ വലിയ വിശേഷം.

Brand : Polo Ralph Lauren & Burberry. Credits : Brand Website
ADVERTISEMENT

പ്രാഡ, ലോറോ പിയാന, ഗുച്ചി, ഡിയോർ, ബർബെറി, പോളോ റാൽഫ് ലോറെൻ എന്നിങ്ങനെ ലോകോത്തര ബ്രാൻഡുകള്‍ കുതിരയുെട സ്റ്റൈൽ വേർഷൻസിൽ മത്സരിച്ചോടുകയാണ്. ഡീപ് ബ്രൗൺസ്, ചെസ്റ്റ്നട്ട് റെഡ്, മിഡ്നൈറ്റ് ബ്ലാക് തുടങ്ങിയ ‘കുതിരനിറങ്ങളി’ലുള്ളവയും സ്ട്രക്ചേർഡ് ബ്ലേസേഴ്സ്, റൈഡിങ് ബൂട്ട്സ് എന്നിങ്ങനെയുള്ളവയും ഫാഷൻ റിങ്ങിലെ ‘ചെറിയ’ ഐറ്റംസ്. പൂന്തോട്ടത്തിലെ കുതിരകളുമായുള്ള വാച്ച് ഡയൽ... ഹോഴ്സ് മെയ്ൻ പോലെ ഫ്രിഞ്ചസ് ഉള്ള ബാഗ്... തരാതരത്തിലുള്ള കുതിരയുടെ മോട്ടിഫുകൾ എംബ്രോയ്ഡറിയായും പ്രിന്റായും നിറഞ്ഞ ഷർട്, ജാക്കറ്റ്, സ്കാർഫ്, ഷൂസ്... ബാഗിലാടുന്ന ചാംസ്, കാതില്‍ കിലുങ്ങുന്ന കമ്മൽ... എന്നിങ്ങനെ സ്റ്റൈലിന്റെ മാരക വേർഷൻസ് ധാരാളമുണ്ട്.

Brand : Hermes & Christian Dior. Credits : Brand Website

അല്ല, നമുക്കും കുതിരയോടിക്കണ്ടേ... ലെതർ ഷൂസ്, ചങ്കി ബെൽറ്റ്സ്, സാഡിൽ ബാഗ് എന്നിവ ആർക്കും എളുപ്പത്തിൽ പുൾ ഓഫ് ചെയ്യാവുന്നതേയുള്ളൂ... നമ്മുടെ ജോദ്‍പൂർ ബൂട്സിനു ലോകമാകെ ഫാൻസുണ്ട്. ഇന്ത്യൻ മുഗൾ പ്രിന്റ്സിലും കുതിരകൾ ലഭിക്കുമല്ലോ... സ്റ്റൈൽ ചെയ്ത് ഈ ലൂണാർ ഇയർ നമുക്കങ്ങ് പൊളിക്കാം.

ADVERTISEMENT
Horse Power: Dominating Lunar New Year Fashion Trends:

Horse motif fashion is dominating the style rings this Lunar New Year, especially with the Year of the Fire Horse setting trends ablaze. This auspicious year, represented by the powerful horse in the Chinese zodiac, has inspired global luxury brands to release collections featuring equestrian-inspired designs, colors, and accessories, making it a fashionable time to embrace the zodiac's influence.

ADVERTISEMENT