ചൂട് 20 ഡിഗ്രിയിൽ നിലനിർത്തുന്ന സൂപ്പര്‍ കൂള്‍ എസി ഉടുപ്പ്; കണ്ടുപിടിച്ചത് അമേരിക്കൻ മലയാളി ഡോ. വിനോയ് തോമസ് Dr. Vinoy Thomas Unveils 'Forever Twenties' Fabric
അലബാമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. വിനോയ് തോമസ്, നാനോ ടെക്നോളജിയും പോളിമർ നാനോ ഫൈബറുകളും ഉപയോഗിച്ച് ചൂട് നിയന്ത്രിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നു; ഈ കണ്ടുപിടുത്തം താപനിലയെ 20 ഡിഗ്രി സെൽഷ്യസിൽ സ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നും, ഇത് പേറ്റന്റ് നടപടിയിലാണ്. ബയോമെഡിക്കൽ മേഖലയിലെ മുറിവുണക്കാനുള്ള ഡ്രസ്സിംഗ്, വായുശുദ്ധീകരണ മാസ്കുകൾ, ഡയപ്പർ റാഷ് ഒഴിവാക്കാനുള്ള വസ്തുക്കൾ എന്നിവ വികസിപ്പിച്ച ശേഷം, അദ്ദേഹം 'ഫോർ എവർ ട്വന്റീസ്' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ നൂതന വസ്ത്ര നിർമ്മാണ സാങ്കേതികവിദ്യയിലേക്ക് കടന്നു, ഇത് നിലവിൽ പരീക്ഷണഘട്ടത്തിലാണെങ്കിലും അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മയുടെ ഭാഗമായി ഡോ. വിനീത് വിജയൻ, രഞ്ജിത് പിള്ള, ചന്ദ്രിമ കാർത്തിക് എന്നിവർ സഹകരിച്ചിട്ടുണ്ട്.

സൂര്യന്റെ ചൂട് നമുക്കു നിയന്ത്രിക്കാനാവില്ല. പക്ഷേ, നമ്മൾ ഇടുന്ന വസ്ത്രങ്ങളുടെ താപനില സ്ഥിരമായി സെറ്റ് ചെയ്യാൻ കഴിയുമത്രേ. പരീക്ഷണം നടന്നത് അങ്ങ് അമേരിക്കയിലാണെങ്കിലും അതു നടത്തിയത് കൊട്ടാരക്കര സ്വദേശി ഡോ. വിനോയ് തോമസാണ്. അലബാമ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ് കൊട്ടാരക്കര വാളകത്തെ പി.കെ.തോമസിന്റെ ആറു മക്കളിലൊരാളായ വിനോയ്. ടൗണിൽ ചുട്ടുപൊള്ളുന്ന വെയിലത്തു നിന്നു കാറിന്റെ എസിയിലേക്ക് കയറുന്ന ആ നിമിഷമൊന്ന് ഒാർത്തു നോക്കൂ. അതുപോലൊരു ഫീൽ സദാ നിലനിർത്തുന്ന വസ്ത്രങ്ങളാണ് ഡോ. വിനോയ്‌യുടെ കണ്ടുപിടുത്തം.
നമ്മളിട്ടിരിക്കുന്ന വസ്ത്രം തന്നെയാണു ചൂടിനെ പുറന്തള്ളാനുള്ള മീഡിയം. അതായത് ഡോ. വിനോയ് കണ്ടുപിടിച്ച ടെക്നോളജി ഉപയോഗിച്ചു നിർമിച്ച വസ്ത്രങ്ങൾ ധരിച്ചാൽ ശരീരത്തിലനുഭവപ്പെടുന്ന ചൂട് 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമത്രേ. ഡോ.വിനോയ് തോമസിന്റെ ഗ വേഷണം നാനോ ടെക്നോളജിയും പോളിമർ നാനോ ഫൈബറുകളും അടിസ്ഥാനമാക്കിയാണ്. മറ്റു പല മേഖലകളിൽ മുന്നേറ്റം സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം ചൂട് നിയന്ത്രിക്കാവുന്ന വസ്ത്രങ്ങൾ എന്ന ആശയത്തിലേക്ക് എത്തുന്നത്.
ഇലക്ട്രോ സ്പിന്നിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു വളരെ ചെറിയ നാനോ ഫൈബറുകൾ നിർമിക്കുകയും അവ ബയോമെഡിക്കൽ മേഖലയിൽ മുറിവുകളുടെ ഡ്രസ്സിങ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന ആശയം പ്രാവർത്തികമാക്കി. വായുവിലുള്ള ഹാനികരമായ കണങ്ങളെ തടയാൻ കഴിവുള്ള മാസ്കുകൾ വികസിപ്പിക്കുന്ന പ്രോജക്ടിലും അദ്ദേഹം പ്രവർത്തിച്ചു. സിൽവർ നാനോ കോട്ടിങ് ഉപയോഗിച്ച് ബാക്ടീരിയയെ നശിപ്പിക്കുന്ന ആന്റി മൈക്രോബിയൽ ഗുണവും നൽകാൻ ശ്രമിച്ചു.
ഡയപ്പർ റാഷ് ഒഴിവാക്കാനുള്ള ലക്ഷ്യത്തോടെ സിലി ക്കയും സിങ്ക് ഓക്സൈഡും ഉൾപ്പെടുത്തിയ പരീക്ഷണങ്ങളും പിന്നാലെയെത്തി. ഇതിന്റെ തുടർച്ചയാണു ചൂട് നിയന്ത്രിക്കാൻ കഴിവുള്ള മെറ്റീരിയൽ വികസിപ്പിക്കുന്ന കണ്ടുപിടുത്തം. ചൂടിന്റെ തീവ്രത കുറയ്ക്കുന്ന നാനോ ഫൈബർ കോട്ടിങ്ങാണ് ഡോ. വിനോയ് ഒരുക്കുന്ന ഡ്രസ്മെറ്റീരിയലിന്റെ പ്രത്യേകത. പരീക്ഷണം വിജയിച്ചതോടെ പേറ്റന്റിനായി അപേക്ഷ നൽകിയിരിക്കുകയാണ്.
‘ഫോർ എവർ ട്വന്റീസ്’
‘‘നിത്യോപയോഗ വസ്ത്രങ്ങളിൽ ഇതുപയോഗിക്കും മുൻപു പല തവണ കഴുകിക്കഴിഞ്ഞ് ഈ കോട്ടിങ് എത്രകാലം നിലനിൽക്കുമെന്നു പഠിക്കണം. ഇപ്പോൾ ലാബിലാണ് ഇതിന്റെ വിജയം തെളിയിക്കപ്പെട്ടത്. ഇനി വ്യവസായിക അടിസ്ഥാനത്തിൽ ചെയ്യണം. പല താപനിലകൾ മെറ്റീയലിനെ എങ്ങനെ ബാധിക്കുവെന്നു മനസ്സിലാക്കണം.
‘ഫോർ എവർ ട്വന്റീസ്’ എന്നാണ് ഇതിനു ഞാനിട്ടിരിക്കുന്ന ഓമനപ്പേര്. എപ്പോഴും 20 ഡിഗ്രി നിലനിർത്താൻ സഹായിക്കുന്ന വസ്ത്രങ്ങള്‍ എന്നർഥം. ഗവേഷണ യാത്രയിൽ പല ഘട്ടങ്ങളിലായി നല്ലൊരു ടീമിന്റെ ബുദ്ധിയും പിന്തുണയും ഈ വിജയത്തിനു പിന്നിലുണ്ട്. ഡോ. വിനീത് വിജയൻ, രഞ്ജിത് പിള്ള, ചന്ദ്രിമ കാർത്തിക് എന്നിവരൊക്കെ എടുത്തു പറയേണ്ട മലയാളി ഗവേഷകരാണ്.
ഞങ്ങൾ താമസിക്കുന്ന ബെർമിങ്ഹാം ഏരിയയിൽ നാ ൽപതോളം മലയാളി കുടുംബങ്ങളുണ്ട്. ഒത്തൊരുമയോടെയും നല്ല ആക്ടീവായും കഴിയുന്ന കമ്യൂണിറ്റിയാണ്. ഓണവും ക്രിസ്മസുമൊക്കെ നാട്ടിലെ പോലെ തന്നെ ഇ വിടെയും ആഘോഷിക്കാറുണ്ട്.’’ ഡോ. വിനോയ് തോമസ് പറയുന്നു.
രണ്ടു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ ഹെൽത്ത് കെയർ മെറ്റീരിയൽസ് ഗവേഷണ മേഖലയിൽ സജീവമാണ് ഇദ്ദേഹം. ഹെൽത്ത് കെയർ മെറ്റീരിയലുകളുടെ വികസനത്തിനായി പ്രത്യേക റിസർച്ച് ലാബും ഡോ. വിനോ യ് തോമസിനുണ്ട്. മെറ്റീരിയൽസ് സയൻസ് മേഖലകളിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർഥികൾക്ക് പ്രോഗ്രാം ഡയറക്ടറായ ഇദ്ദേഹം അലബാമ അക്കാദമി ഓഫ് സയൻസിന്റെ പ്രസിഡന്റു കൂടിയാണ്.
യു എസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് റെഗുലേറ്ററി വിദഗ്ധയായ ബിനി മാത്യുവാണു ജീവിത പങ്കാളി. ഓർഗാനിക് കെമിസ്ട്രിയാണ് ബിനിയുടെ വിഷയം. ഡ്രഗ് ഡിസ്കവറി മേഖലകളിൽ പന്ത്രണ്ടു പേറ്റന്റുകൾ നേടിയിട്ടുമുണ്ട്. മൂത്തമകൾ വർഷ മേരി വിനോയ് അലബാമ യൂണിവേഴ്സിറ്റിയി ൽ വിദ്യാർഥിനിയാണ്. ഇളയമകൾ ഗ്രീഷ്മ സേറ വിനോയ്പതിനൊന്നാം ക്ലാസ് വിദ്യാർഥിനി.
സൂര്യന്റെ ചൂടിന് റിമോട്ട് കൺട്രോൾ കിട്ടിയിരുന്നെങ്കി ൽ എന്നാഗ്രഹിച്ചു പോകുന്ന അവസ്ഥയിലാണിപ്പോൾ കേരളം. വരും വേനൽക്കാലങ്ങളിലെങ്കിലും ഈ കൂൾ ഫാബ്രിക് നമ്മുടെ നാട്ടിലും എത്തുമെന്ന് പ്രതീക്ഷിക്കാം.
‘‘ജീവിതം പലവഴികളിലൂടെ മുന്നോട്ടു പോകുമ്പോഴും കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങൾ ഇപ്പോഴും ഞാൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.’’ നാടിനോടുള്ള അടുപ്പത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു കൊണ്ടു വിനോയ് പറയുന്നു.
കൊട്ടാരക്കരയിൽ നിന്ന് അലബാമയിലേക്ക്
കുട്ടിക്കാലത്തേ ശാസ്ത്രകൗതുകം കൂടുതലായിരുന്നു വിനോയിക്ക്. വാളകത്തെ മാർത്തോമാ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സയൻസിനോടും പ്രത്യേകിച്ചു കെമിസ്ട്രിയോടും വലിയ കൂട്ടായി. കേരളസർവകലാശാലയിൽ അനലിറ്റിക്കൽ കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. യൂണിവേഴ്സിറ്റി ടോപ്പറായിരുന്നു. കോളജ് അധ്യാപകനാകുക എന്ന ലക്ഷ്യത്തോടെ എംഎഫിൽ പൂർത്തിയാക്കി. പിന്നെ, ഗവേഷണത്തിലായി താൽപര്യം.
കൂട്ടുകാരിലൂടെ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഗവേഷണ സാധ്യതകളെക്കുറിച്ച് അറിഞ്ഞു. ബയോ മെഡിക്കൽ മെറ്റീരിയൽസിലെ ഗവേഷണങ്ങളിലേക്കു കടന്നത് അങ്ങനെയാണ്. ‘ഗേറ്റ്’ പാസായിരുന്നതുകൊണ്ട് ശ്രീചിത്രയുടെ പ്രവേശനപ്പരീക്ഷ എഴുതേണ്ടിയും വന്നില്ല. 2002ൽ ഡോക്ടറേറ്റ് നേടി. വിദേശ സർവകലാശാലകളിലൂടെയും ഗവേഷണ പഠനം തുടർന്നു. ജർമനിയിൽ നിന്നാണ് അമേരിക്കയിലെ അലബാമ സർവകലാശാലയിലെത്തുന്നത്.