ശരീരാകൃതിക്ക് അനുയോജ്യമായ കുർത്ത സ്റ്റൈലുകൾ തിരഞ്ഞെടുക്കുന്നതിലൂടെ കൂടുതൽ മികച്ച രീതിയിൽ വസ്ത്രധാരണം നടത്താമെന്നും, ഓരോ ശരീര രൂപത്തിനും അനുയോജ്യമായ പാറ്റേണുകൾ തിരഞ്ഞെടുക്കുന്നത് വ്യക്തിഗത സ്റ്റൈലിന് മാറ്റുകൂട്ടുമെന്നും ലേഖനം വ്യക്തമാക്കുന്നു. ട്രയാങ്കിൾ ഷേപ്പ് ഉള്ളവർക്ക് എ-ലൈൻ, ഹൈ-സ്ലിറ്റ് കുർത്തകൾ, ഇൻവേർട്ടഡ് ട്രയാങ്കിൾ ഷേപ്പ് ഉള്ളവർക്ക് എംപയർ ലൈൻ, പാക്കിസ്ഥാനി സ്യൂട്ട് എന്നിവയും, റെക്ടാങ്കിൾ ഷേപ്പ് ഉള്ളവർക്ക് പെപ്‌ലം സ്റ്റൈൽ, സ്വീറ്റ് ഹാർട്ട് നെക്ക് എന്നിവയും, ഓവൽ ഷേപ്പ് ഉള്ളവർക്ക് എംപയർ ലൈൻ, ഫ്രണ്ട് സ്ലിറ്റഡ് കുർത്തകളും, ഔർഗ്ലാസ് ഷേപ്പ് ഉള്ളവർക്ക് ഏത് സ്റ്റൈലും യോജിക്കുന്നതാണെന്നും വിശദീകരിക്കുന്നു. വസ്ത്രങ്ങളുടെ കട്ട്, നെക്ക് ഡിസൈൻ, സ്ലീവ് സ്റ്റൈൽ, ബോട്ടം വെയർ എന്നിവയെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു.

ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ... അനാർക്കലിയാണോ എ ലൈൻ കട്ട് ആണോ ചേരുക, വി നെക് എന്തായിരിക്കും ഇണങ്ങാത്തത് എന്നെല്ലാം. അതു ചിലപ്പോൾ ബോഡി ഷേപ് മനസ്സിലാക്കി കുർത്ത സെറ്റ് അണിയാത്തതു കൊണ്ടാകാം. ശരീരാകൃതി അനുസരിച്ചേ വസ്ത്രം ധരിക്കാവൂ എന്നൊന്നുമില്ല. ആഗ്രഹത്തിനും ആത്മവിശ്വാസത്തിനും ചേരും വിധം ഏതും സ്റ്റൈലും അണിയാം. എന്നിരുന്നാലും ഓരോരുത്തരുടെയും ശരീരാകൃതിക്ക് ഇണങ്ങുന്ന കുർത്ത സെറ്റ് പാറ്റേൺസ് അറിഞ്ഞിരുന്നാൽ കൂടുതൽ സ്റ്റൈലിൽ മിന്നാമല്ലോ...

ട്രയാങ്കിൾ ഷേപ്

ADVERTISEMENT

തോൾ വിരിവ് കുറവ്. ഹിപ് അളവു കൂടുതൽ.

∙ എ ലൈൻ, ഹൈ സ്ലിറ്റ് കുർത്ത, അനാർക്കലി എന്നിവ ഇണങ്ങും.

ADVERTISEMENT

∙ തോൾവിരിവും ബസ്റ്റ് അളവും കുറവുള്ളവർ സ്ലീവ്‌ലെസ്, കാപ് സ്ലീവ്സ്, പഫ് സ്ലീവ്സ് എന്നിവ അണിഞ്ഞാൽ അപ്പർ ബോഡി ഹൈലൈറ്റ് ചെയ്യാനാകും.

∙ ഹെവി വർക് ഉള്ള യോക്കും ഷോർഡർ ഡീറ്റെയ്‌ലിങ്ങും തിരഞ്ഞെടുക്കാം.

ADVERTISEMENT

∙ സ്ക്വയർ നെക്, ഡീപ് റൗണ്ട് നെക്ക്... ഇവ ഇണങ്ങും.

∙ പട്യാല ബോട്ടം വേണ്ട. സിഗരറ്റ് പാന്റ്സ്, സ്ട്രെയ്റ്റ് പാന്റ്സ്, ഷരാറ എന്നിവ നന്നായിരിക്കും. ലോങ് കുർത്തയ്ക്കൊപ്പം ചുരിദാറും ചേരും.

സ്ലീവ്‌ലെസ് ഹൈ സ്ലിറ്റ് ലോങ് കുർത്ത. ഹെം ലൈനിൽ വരുന്ന ഹെവി വർക്കും കൂടി ചേരുമ്പോൾ ബാലൻസ്ഡ് ലുക്ക് ആയി. ഒപ്പം ബോട്ടം വെയറായി ചുരിദാറും.

ഇൻവേർട്ടഡ് ട്രയാങ്കിൾ ഷേപ്

തോൾ വിരിവു കൂടുതൽ. ഹിപ് അളവു കുറവ്

എംപയർ ലൈൻ കുർത്തയ്ക്കു വി നെക്. അപ്പർ ബോഡിയുടെ വിരിവു കുറയ്ക്കും. ബസ്റ്റ് ഏരിയയി ൽ നിന്നു ഗാതേർ‍ഡ് ഫ്ലയേഴ്സ് ഉള്ളതിനാൽ ലോവർ ബോഡി ബാലൻസാകും.

∙ പാക്കിസ്ഥാനി സ്യൂട്സ്, അംഗ്രഖ, എംപയർ ലൈ ൻ കുർത്ത എന്നീ സ്റ്റൈൽസ് ഇണങ്ങും.

∙ സ്കൂപ് നെക്, ഡീപ് വി നെക് എന്നിവയോടു യെസ് പറയാം. ബോട്ട് നെക് മാറ്റിനിർത്താം.

∙ ഫ്ലയേർഡ് ത്രീ ഫോർത് സ്ലീവ് അണിഞ്ഞാൽ ഹിപ് ഭാഗത്ത് ഹൈലൈറ്റ് കിട്ടും. ഷോർഡർ പാഡ്സ്, പഫ് സ്ലീവ്സ്, ഷോൾഡർ ഡീറ്റെയ്‌ലിങ്... ഇവ വേണ്ട.

∙ ടൂലിപ് പാന്റ്സ്, ദോത്തി പാന്റ്സ്, പടിയാല എന്നീ ബോട്ടം വെയേർസ് ശരീരത്തിന് ആകൃതി നൽകും.

റെക്ടാങ്കിൾ ഷേപ്

ബസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവ് ഏറക്കുറെ സമാനം

∙ പെപ്‌ലം സ്റ്റൈൽ, സൈഡ് ഗാതേർഡ്, അനാർക്കലി എന്നിങ്ങനെ വെയ്സ്റ്റ് ഭാഗത്ത് ഒതുക്കം വരുന്നവയ്ക്ക് കൈ കൊടുക്കാം.

∙ സ്വീറ്റ് ഹാർട്, കർവ്ഡ് വീ നെക് എന്നിവ ഇണങ്ങും.

∙ ഷോർട് കുർത്തയ്ക്കൊപ്പം ദോത്തി പാന്റ്സ്, ടൂലിപ് പാന്റ്സ് ചേരും. സ്ട്രെയ്റ്റ് കട്ട് ലൂസ് ബോട്ടം ഇണങ്ങിയേക്കില്ല.

അനാർക്കലിയിലെ വെയ്സ്റ്റ് ലൈൻ ഡീറ്റെയ്‌ലിങ് ശരീരത്തിന് കർവ്സ് നൽകും. ഫുൾ സ്ലീവിനൊപ്പം വീ നെക് വരുന്നതിനാലാണ് ലുക്ക് ബാലൻസ് ആകുന്നത്.

ഓവൽ ഷേപ്

വെയ്സ്റ്റ് അളവു കൂടുതൽ. യോക്കിൽ നിന്നു ലൂസ്

ഫിറ്റിങ് വരുന്നതിനാൽ അളവു കൂടുതലുള്ള മിഡ് ബോഡി അറിയുകയേയില്ല. പലതരം പ്രിന്റ്സ് ഉപയോഗിച്ചു ലുക്ക്, ബാലൻസ് ചെയ്തിരിക്കുന്നു. സ്ട്രെയ്റ്റ് പാന്റ്സ് കൂടി വന്നപ്പോൾ പെർഫക്റ്റ്.

∙ എംപയർ ലൈൻ, ഫ്രണ്ട് സ്ലിറ്റ്ഡ് ലോങ് കുർത്ത, യോക്കിൽ നിന്നു ഗാതേർസ് വരുന്ന കുർത്ത എന്നിവ ഇണങ്ങും. ബസ്റ്റ് സൈസ് അനുസരിച്ച് യോക്കിന്റെ നീളം തിരഞ്ഞെടുക്കുക.

∙ ബട്ടൺ ഡൗൺ സ്റ്റൈൽ ശരീരത്തിന് നീളമുള്ളതായി തോന്നിപ്പിക്കും.

∙ ഡീപ് വി നെക്, യു നെക്ക് ഏറെ ഇണങ്ങും. ഹൈ നെക്, റൗണ്ട് കോളർ നെക്ക് ഒഴിവാക്കാം. ബസ്റ്റ് ഭാഗത്ത് മാത്രം ഹാൻഡ് വർക് വരുന്നവ അത്ര ഇണങ്ങില്ല.

∙ സ്ട്രെയ്റ്റ് പാന്റ്സ്, സിഗരറ്റ് പാന്റ്സ്, ലോങ് ഫ്ലയേർഡ് കുർത്തയ്ക്കൊപ്പം ചുരിദാർ എന്നിവ നല്ലതാണ്.

അവ്ർ ഗ്ലാസ് ഷേപ്

ബസ്റ്റ്, ഹിപ് അളവ് സമാനം. വെയ്സ്റ്റ് അളവ് കുറവ്

∙ ഇവർക്ക് ഏതു സ്റ്റൈലും ഇണങ്ങും. അവസരങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാം.

∙ ഫിറ്റഡ്, ടെയ്‌ലേർഡ് ലുക്സ് ശരീരാകൃതി കൂടുതൽ ആകർഷകമാക്കും. ∙ സിഗരറ്റ് പാന്റ്സ്, ചുരിദാർ ഇവ അണിഞ്ഞാൽ ഉയരം കൂടുതൽ തോന്നിക്കും. സ്ട്രെയ്റ്റ് കുർത്തയും വൈഡ് ലെഗ് പാന്റ്സും പരീക്ഷിക്കാം.

എ ലൈൻ കട്ടിങ്ങിൽ സ്ലിറ്റഡ് കുർത്തയും ക്രോപ് പലാസോയും.

Kurta Styles for Body Shapes:

Discover how to choose the perfect kurta set for your body shape to enhance your style. Understanding different body types and matching them with the right kurta patterns can elevate your fashion quotient significantly.

ADVERTISEMENT