Thursday 11 April 2024 03:35 PM IST : By സ്വന്തം ലേഖകൻ

‘ലൈറ്റ് വെയ്റ്റ്, ചൂട് തെല്ലും തോന്നില്ല, നല്ല വായു സഞ്ചാരം’; വേനലില്‍ അണിയാൻ ഏതു മെറ്റീരിയൽ?

cotton55667ffri

കോട്ടൻ : നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചത് കോട്ടനാണ്. വിയർപ്പു വലിച്ചെടുക്കാനും ചൂടിനെ തോൽപ്പിക്കാനും മിടുക്കുള്ള മെറ്റീരിയൽ. ലൂസ് പാന്റ്സ്, കവറപ്സ്, സാരി എന്നിങ്ങനെ പല രീതിയിൽ കോട്ടൻ സ്റ്റൈൽ ചെയ്യാം.

സിൽക് : വേനൽക്കാലത്തെ മികച്ച പാർട്ടിവെയർ ഏതെന്നു ചോദിച്ചാൽ അത് സിൽക് ആണ്. ലൈറ്റ് വെയ്റ്റ് മെറ്റീരിയൽ ആണെങ്കിലും കഴുകാനും സൂക്ഷിക്കാനും ഇത്തിരി ബുദ്ധിമുട്ടാണ്. ഡ്രൈ വാഷിങ്ങാണ് സിൽക് തുണിക്ക് നല്ലത്. ഷോർട്ട് ഡ്രസ്, ലോങ് ഡ്രസ്, ഓവർലേ എന്നിങ്ങനെ പല പരീക്ഷണങ്ങൾ ന ടത്താം.

ഖാദി : കാറ്റ് കയറിയിറങ്ങുന്ന കൂൾ മെറ്റീരിയലാണ് ഖാദി. കംഫർട്ട് നൽകുന്ന സെമി ഫിറ്റഡ് വസ്ത്രങ്ങൾ തുന്നാൻ ഖാദി നല്ല ചോയ്സാണ്. 

ഷാംബ്രേ : ഡെനിം അല്ലയോ ഇത് എന്നു തോന്നിപ്പിക്കുന്ന, ഡെനിമിനെക്കാൾ ഭാരം കുറഞ്ഞ മെറ്റീരിയലാണ് ഷാംബ്രേ. കംഫർട്ട് ആഗ്രഹിക്കുന്നവർക്ക് ഷർട്ട്, ‍ഡ്രസ്, കോ–ഓർഡ്സ് എന്നിവയ്ക്കായി ഷാംബ്രേ തിരഞ്ഞെടുക്കാം.

ലിനൻ : ലൈറ്റ് വെയ്റ്റ്, ചൂട് തെല്ലും തോന്നില്ല, വായു സഞ്ചാരം, ക്ലാസി ലുക് എന്നിങ്ങനെ ലുക്കും കംഫർട്ടും ഒത്തുവരുന്ന മറ്റൊരു മെറ്റീരിയലില്ല. ട്രൗസർ, ഷർട്ട്, ജാക്കറ്റ്, ഡ്രസ് അങ്ങനെയെന്തിലും ലിനൻ സൂപ്പറാണ്. 

Tags:
  • Fashion
  • Trends