Saturday 04 December 2021 12:52 PM IST : By സ്വന്തം ലേഖകൻ

സ്വയംഭോഗത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നുണ്ടോ? പുതിയ തലമുറയുടെ സമീപനം എന്ത്...

reddy-column-4

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ‘ഭ യരഹിത ലൈംഗികത’യിലേക്ക് നമ്മുടെ സമൂ ഹം എത്തിയിട്ടുണ്ടല്ലോ? വിഡിയോ കോളിലൂടെയും മറ്റുമുള്ള വെർച്വൽ സെക്സ് ഉള്‍പ്പെടെ. ഇത് സമൂഹത്തെ എങ്ങനെയാണു ബാധിക്കുന്നത്?

ഭയരഹിത ലൈംഗികത എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല. ‘അജ്ഞാത ലൈംഗികത’ എന്ന് വിളിക്കുന്നതാണു കൂടുതൽ ഉചിതം. അമേരിക്കയിൽ മൊബൈൽ ഫോൺ വ്യാപകമാകുന്ന കാലത്ത് ‘ദ് ന്യൂയോർക്കർ’ പോലെയുള്ള മാസികകളിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒറ്റ ദിവസത്തെ പങ്കാളികൾ’ എന്നാണ് ഈ സ്ഥിതിവിശേഷത്തെ വിശേഷിപ്പിച്ചത്. ‘കാഷ്വൽ സെക്സ്’ ഒരുകാലം വ രെ പല രാജ്യങ്ങളെയും വേട്ടയാടിയിരുന്ന ദുർഭൂതമായിരുന്നു. എയ്‍ഡ്സ് പോലെയുള്ള മാരകരോഗങ്ങൾ വന്നതിനുശേഷമാണ് ഇതിനു ശമനമുണ്ടായത്. ഇതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇലക്ട്രോണിക് ഉപകരണത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന സ്വയംഭോഗലൈംഗികത എന്നു വിശേഷിപ്പിക്കാം.

മുന്നേ സൂചിപ്പിച്ച അസംതൃപ്തി തന്നെയാണ് ഇതിനുള്ള കാരണം. ഈ ലൈംഗിക അതൃപ്തി അടിമത്തത്തിനു കാരണമാകുന്നു. ഇത്തരം ബന്ധങ്ങൾ താൽക്കാലിക സുഖം മാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും അത് അപകടകരമാണെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നുമില്ല. മലയാളികൾ ഉൾപ്പെടുന്ന നമ്മുടെ സമൂഹവും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്.

ഫിലിപ്പൈൻസിൽ നിന്ന് എന്നെ വിളിക്കാറുള്ള ഒരു യുവതി പറഞ്ഞത്, അവരുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ കൂടുതൽ പേരും മലയാളി യുവാക്കളാണ് എന്നാണ്. ആണും െപണ്ണും വിവാഹിതരും അവിവാഹിതരും ഒ ക്കെ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. പങ്കാളികളിലൊരാള്‍ ഈ കുടുക്കില്‍ െപട്ടാല്‍ അവിടെ ദാമ്പത്യ ലൈംഗികത പരാജയമായിരിക്കും.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാന്നിധ്യം ശാസ്ത്രീയമായും അല്ലാതെയുമുള്ള ലൈംഗിക അവബോധത്തിനും വിജ്ഞാനത്തിനും സഹായകമാകുന്നുണ്ടോ? അതോ വിപരീതഫലമാണോ ഉണ്ടാക്കുന്നത്?

ഇന്ന് കൊച്ചുകുട്ടികൾക്കു പോലും ലൈംഗികകാര്യങ്ങൾ അറിയാം. അത് അധ്യാപകരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ചോദിച്ച് അറിയുന്നതല്ല. പകരം ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും സമപ്രായക്കാരിൽ നിന്നും മറ്റും കിട്ടുന്നതാണ്. അതിനർഥം കുട്ടികളെപ്പോലും സ്വാധീനിക്കാൻ ഇത്തരം മാധ്യമങ്ങൾക്കു കഴിയുന്നു എന്നതാണ്.

ഇത്തരം അറിവുകൾ കുട്ടികളിലും മുതിർന്നവരിലും പോസിറ്റീവായും നെഗറ്റീവായും പ്രവർത്തിക്കുന്നുണ്ട്. സാഹചര്യങ്ങളും ഇവിെട നിര്‍ണായകമാണ്.

നല്ലരീതിയിൽ വെള്ളവും വളവും കിട്ടുന്ന ചെടികൾ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതുപോലെ ആരോഗ്യപരമായ ചുറ്റുപാടിൽ ജീവിക്കുന്നവർ ഈ അറിവിനെ പോസിറ്റീവായി സ്വീകരിക്കുന്നു. അല്ലാതുള്ളവർക്ക് ഇത് നാശത്തിനുള്ള വഴിയൊരുക്കുന്നു.

മറ്റൊരു കാര്യം പറയാം. ഒരു മാസിക ലൈംഗികസംബ ന്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ആ വിഷയവുമായി ബന്ധമുള്ള ഒരാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ്. ഡോക്ടറോ ശാസ്ത്രജ്ഞനോ ഒക്കെയാകാം ആ ബന്ധപ്പെട്ട വ്യക്തി. അവിടെയൊരു എഡിറ്ററുടെ സാന്നിധ്യമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയോ? അവിടെ അങ്ങനെ യാതൊന്നുമില്ല. ആർക്കും എന്തും പറയാം. അതു മിക്കവാറും അശാസ്ത്രീയവും അബദ്ധവുമായിരിക്കും.

ഈ അടുത്തകാലത്തു കണ്ട ഒരു പരസ്യം ഏതോ യൂറോപ്യൻ രാജ്യത്ത് പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. അവിടെ സ്ത്രീകൾ വല്ലാത്ത ലൈംഗികദാരിദ്ര്യം അ നുഭവിക്കുന്നു. താൽപര്യമുള്ള പുരുഷന്മാർക്ക് അങ്ങോട്ടു പോകാം എത്ര വേണമെങ്കിലും കല്യാണം കഴിക്കാം എ ന്നൊക്കെയാണ്.

പല ലൈംഗിക രോഗങ്ങൾക്കും ഒറ്റമൂലികൾ നിർദേശിക്കുന്നവരുമുണ്ട്. േഡറ്റിങ് ആപ്പുകളും ചാറ്റിങ് ആപ്പുകളുമുണ്ട്. ഇതിനെയാണ് മഹാഭൂരിപക്ഷവും സ്വീകരിക്കുന്നത്. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പലരും അനുകരിക്കുകയും അബദ്ധങ്ങളിൽ വീഴുകയും ചെയ്യുന്നു.

സ്വയംഭോഗത്തെക്കുറിച്ച് പുതിയ തലമുറ യുടെ സമീപനം എന്താണ്? സ്വയംഭോഗത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നുണ്ടോ?

കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഞാൻ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന വിഷയമാണ് സ്വയംഭോഗം. ഇന്നും കൂടുതൽ പേരും എന്നോട് എഴുതി ചോദിക്കുന്നതും സ്വയംഭോഗത്തെക്കുറിച്ചാണ്.

പരിമിത സ്വയംഭോഗം അ‌നുവദനീയമാണ് എന്ന അ ഭിപ്രായം ഞാൻ അന്നും ഇന്നും പ്രകടിപ്പിക്കുന്നു. വിവാഹപ്രായം വർധിക്കുകയും വിവാഹങ്ങൾ വൈകുകയും ചെയ്യുന്നതിനാൽ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് കൂടുതൽ സ്ത്രീകൾ തുറന്നു സമ്മതിക്കുന്നു. സ്വയംഭോഗം ഹാനികരമാണെന്നു പലരും കരുതുന്നുവെന്നതാണ് ഇതേക്കുറിച്ചുള്ള ഏറ്റവും ദുഃഖകരമായ കാര്യം. അതിനാൽ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ അവർക്ക് കുറ്റബോധം തോന്നുന്നു. അതിെന്‍റ ആവശ്യമേയില്ല എന്നാണ് എന്‍റെ അഭിപ്രായം.

ലൈംഗികതയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം ഇതാണ്. ഒരുപാടു കഥകളും സങ്കല്‍പങ്ങളും ഉണ്ട്. അതിനാല്‍, ‘എല്ലാ മിത്തുകളുടെയും അമ്മ’ എന്നിതിനെ വിേശഷിപ്പിക്കാനാണ് എെന്‍റ ആഗ്രഹം.