Monday 18 December 2023 12:42 PM IST : By സ്വന്തം ലേഖകൻ

വെള്ളത്തിന് പകരം കുടിക്കുന്നത് ‘ബബിള്‍ ടി’; ഇരുപതുകാരിയുടെ വൃക്കയില്‍ നിന്ന് 300 കല്ലുകള്‍ നീക്കം ചെയ്തു!

bubble-tea-kidney7898

വെള്ളത്തിന് പകരം സ്ഥിരമായി ‘ബബിള്‍ ടി’ ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ കുടിച്ചിരുന്ന ഇരുപതുകാരിയുടെ കിഡ്നിയില്‍ നിന്ന് 300 കല്ലുകള്‍ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. തായ്​വാനിലാണ് സംഭവം നടന്നത്. പനിയും നടുവേദനയുമായി ചികില്‍സ തേടിയെത്തിയ ചി മെയ് എന്ന യുവതിയുടെ വൃക്കയില്‍ നിന്നാണ് കല്ലുകള്‍ നീക്കം ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്. 

അള്‍ട്രാസൗണ്ട് സ്കാനിങ്ങില്‍ ഇടത് കിഡ്നിയില്‍ ഫ്ളൂയിഡ് വന്ന് നിറഞ്ഞതായും നൂറു കണക്കിന് കിഡ്നി സ്റ്റോണ്‍ ഉള്ളതായും കണ്ടെത്തി. കല്ലുകള്‍ അഞ്ച് മില്ലിമീറ്റര്‍ മുതല്‍ 2 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ളതായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയോട് സംസാരിച്ചപ്പോഴാണ് വെള്ളം കുടിക്കാറില്ലെന്ന് ഇവര്‍ പറഞ്ഞത്. 

ബബിള്‍ ടി, ഫ്രൂട്ട് ജ്യൂസ്, മദ്യം ഉള്‍പ്പെടെയുള്ളവ പാനീയങ്ങളാണ് യുവതി വെള്ളത്തിന് പകരം കുടിച്ചിരുന്നത്. ഇത്തരം പാനീയങ്ങള്‍ നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും കിഡ്നിയില്‍ മിനറലുകള്‍ അടിയാന്‍ കാരണമാവുകയും ചെയ്തു. ഇതാണ് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുന്നത്. 

Tags:
  • Health Tips
  • Glam Up