മൈദയും പഞ്ചസാരയും ചേരാത്ത രുചിയൊട്ടും ചോരാത്ത കേക്ക്
മൈദയും പഞ്ചസാരയും ഇല്ലാതെ ഈന്തപ്പഴവും ശർക്കരയും ചേർന്ന അയൺ സമ്പുഷ്ടമായ കേക്ക് തയാറാക്കാം. നട്സ് നുറുക്കിയത് ചേർത്തു കൂടുതൽ ആരോഗ്യപ്രദമാക്കാം.
ഹെൽതി ഡേറ്റ്സ് കേക്ക്
ഗോതമ്പുപൊടി – ഒരു കപ്പ്, ഈന്തപ്പഴം – 18 + 2, ചെറുചൂടുള്ള പാൽ – മുക്കാൽ കപ്പ്, ശർക്കര പൊടിച്ചത് – മുക്കാൽ കപ്പ്, ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ, റിഫൈൻഡ് ഓയിൽ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ ഗോതമ്പുപൊടി ബേക്കിങ് സോഡ ചേർത്ത് ഇടഞ്ഞു വയ്ക്കണം.
∙ 18 ഈന്തപ്പഴം കുരു കളഞ്ഞ് പാലിൽ കുതിർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.
∙ പിന്നീട് ഇതു മിക്സിയുടെ ജാറിലാക്കി ശർക്കരയും ചേർത്തടിക്കുക.
∙ ഇതു ഒരു വലിയ ബൗളിലേക്കു പകർത്തിയശേഷം എണ്ണ ചേർത്ത് ഒരു വശത്തേക്ക് മാത്രമിളക്കി യോജിപ്പിക്കുക.
∙ ഇതിലേക്ക് ഇടഞ്ഞു വച്ചിരിക്കുന്ന ഗോതമ്പുപൊടി ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക. മാവിനു കട്ടി കൂടുതലാണെങ്കിൽ അൽപം പാൽ കൂടി ചേർക്കാം.
∙ രണ്ട് ഈന്തപ്പം അരിഞ്ഞ് അൽപം ഗോതമ്പുപൊടി വിതറി കേക്ക് മിശ്രിതത്തിൽ ചേർത്തിളക്കുക.
∙ ഇതു മയം പുരട്ടിയ ബേക്കിങ് ട്രേയിലൊഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നിൽ വച്ച് 40 മിനിറ്റ് ബേക്ക് ചെയ്യുക.