Saturday 23 December 2023 04:17 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യത്തോടെ കേക്ക് മധുരം; ഡയറ്റിൽ കോംപ്രമൈസ് ചെയ്യാതെ കേക്ക് രുചിക്കാം

xmasccc45676

ക്രിസ്മസ് നാളിൽ ഡയറ്റ് എടുത്തിട്ട് വല്ല പ്രയോജനവും ഉണ്ടോ.. രസികന്‍ വിഭവങ്ങള്‍ കാണുമ്പോള്‍ വായില്‍ വെള്ളം വരും, രുചിച്ചു നോക്കാതിരുന്നാല്‍ സങ്കടവുമാകും. വെറൈറ്റി കേക്കുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ കോംപ്രമൈസ് ചെയ്യാതെ കേക്ക് രുചിക്കാനും വഴിയുണ്ട്. സിമ്പിള്‍ ടിപ്സ് ഇതാ.. 

∙ ബ്രൗണിയിലും ലാവാ കേക്കിലു മൊക്കെ മൈദയുടെ അളവു കുറവാണ്. ഇവയിൽ ചേർക്കുന്ന ഡാർക് ചോക്‌ലെറ്റ് ആരോഗ്യകരവുമാണ്. മൈദയ്ക്കു പകരം ഓട്മീൽ ചേർത്തും മഗ് ലാവാ കേക്ക് തയാറാക്കാം.

∙ വെണ്ണ, ഐസിങ് ഷുഗർ, ക്രീം ചീസ്, വിപ്ഡ് ക്രീം എന്നിവ കൊണ്ടുള്ള ഐസിങ്ങിനു പകരം ഫ്ലേവേർഡ് ഫ്രോസൺ യോഗർട്ട് ഐസിങ്ങിനായി ഉപയോഗിക്കാം. അലങ്കരിക്കാൻ പഴങ്ങളും വയ്ക്കാം.

∙ പഴം, കാരറ്റ്, ആപ്പിൾ എന്നിങ്ങനെ പഴങ്ങളും പച്ചക്കറികളും ചേർത്തു തയാറാക്കുന്ന കേക്കിന് പോഷകഗുണം കൂടും.  

∙ എണ്ണയ്ക്കു പകരം പൈനാപ്പി ൾ സോസ്, ആപ്പിൾ സോസ് എ ന്നിവ ചേർത്തു കേക്കുണ്ടാക്കാം.

∙ ഈന്തപ്പഴം ചേർത്തു തയാറാക്കുന്ന കേക്കിൽ പഞ്ചസാര അധികം ചേർക്കേണ്ടി വരില്ല. 

∙ റാഗി പൗഡർ, ആട്ട ഇവ കൊണ്ടുള്ള കേക്കുകളും പരീക്ഷിക്കാം.

Tags:
  • Health Tips
  • Glam Up