വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയതായിരുന്നു ന്യൂയോര്‍ക്കില്‍ 52 വയസുകാരന്‍. മൈഗ്രെയ്ന്‍ എന്നാണ് ഇയാള്‍ കരുതിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ ഇയാളുടെ തലച്ചോറിനുള്ളില്‍ വിരകളുടെ മുട്ടകള്‍ കണ്ടെത്തി. പോര്‍ക്കില്‍ കാണപ്പെടുന്ന തരം വിരകളുടെ അണുബാധയാണ് ഇയാളുടെ തലച്ചോറിന്റെ രണ്ട് ഭാഗത്തായി കണ്ടെത്തിയത്.
പാതി പാകം ചെയ്ത ബേക്കണ്‍ സ്ഥിരമായി കഴിച്ചതിലൂടെയാണ് ഇയാളുടെ തലച്ചോറില്‍ വിരകളുടെ മുട്ടകള്‍ രൂപപ്പെട്ടതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പാതി വെന്ത ബേക്കണുകളാണ് തനിക്ക് ഇഷ്ടം എന്നും ഏറെ നാളുകളായി അങ്ങനെയാണ് കഴിക്കുന്നതെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.
ഇത്തരത്തില്‍ പാകം ചെയ്ത ബേക്കണ്‍ കഴിച്ചതിലൂടെ അണുബാധ ആമാശയത്തില്‍ കടന്നിട്ടുണ്ടാകാമെന്നും ഇത് വിരകളായി മാറി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. പോര്‍ക്കിലെ അണുബാധ യുഎസില്‍ കണ്ടെത്തുന്നത് അപൂര്‍വമായിട്ടാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് കേസ് റിപ്പോര്‍ട്സില്‍ പറയുന്നു. തലച്ചോറില്‍ വിരകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.