Saturday 25 June 2022 03:30 PM IST : By സ്വന്തം ലേഖകൻ

വേരും തണ്ടും ഇലയും കായും തുടങ്ങി എല്ലാ ഭാഗത്തിനും ഔഷധ ഗുണം; നിലത്തും ടെറസ്സിലും കോവൽ കൃഷി ചെയ്യാം, അറിയാം

kovakka5677 കെ. പി. ഗംഗാദേവി െഡപ്യൂട്ടി മാനേജർ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം പാലക്കാട്

വേരും തണ്ടും ഇലയും കായും തുടങ്ങി എല്ലാ ഭാഗത്തിനും ഔഷധ ഗുണമുണ്ട് എന്നതാണ് കോവലിന്റെ മേന്മ. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുമെന്നതിനാൽ അടുക്കളത്തോട്ടത്തിൽ കോവലിന് എപ്പോഴും ഇടം കിട്ടാറുണ്ട്.

∙ നിലത്തും ടെറസ്സിലും കോവൽ കൃഷി ചെയ്യാം. വള്ളിച്ചെടിയായതു കൊണ്ട് പടരാനുള്ള സൗകര്യമൊരുക്കണം.

∙ ഒരു ഗ്രോ ബാഗിൽ മണ്ണ്, മണൽ മിശ്രിതം, ഒരു പിടി കുമ്മായം ഇവ ചേർക്കുക. ഒരാഴ്ച കഴിഞ്ഞ് ഒരു പിടി ചാര വും രണ്ടു പിടി ചാണകപ്പൊടിയും ചേർത്തിളക്കിയ ശേഷം കോവൽ തണ്ട് നടാം. മൂന്ന് മുട്ടുകളുള്ള കോവൽ തണ്ടാണ് വേണ്ടത്. ഒരു മുട്ട് മണ്ണിൽ താഴ്ത്തി ചരിച്ചു നടുകയോ രണ്ട് മുട്ട് മണ്ണിൽ താഴുന്ന രീതിയിൽ ‘റ’ ആകൃതിയിൽ നടുകയോ ചെയ്യാം.

∙ മുളച്ച് വരുന്ന വള്ളികൾക്ക് പടരാൻ സൗകര്യത്തിൽ പ ന്തൽ ഒരുക്കണം. ആഴ്ചയിലൊരിക്കൽ മണ്ണിളക്കി  ജൈവവളം നൽകുക. 10  ദിവസത്തിലൊരിക്ക ൽ രണ്ട് ശതമാനം വീര്യത്തിൽ സ്യൂഡോമോണാസ് ചെടിയിൽ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും വേണം.

∙ കീടങ്ങളെ അകറ്റാൻ വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി.

∙ ആഴ്ചയിലൊരിക്കൽ ചെടിയുടെ ചുവട്ടിൽ ചാണക സ്ലറി ഒഴിച്ചാൽ കോവൽ കരുത്തോടെ വളരും.

∙ മൂപ്പെത്തുന്നതിന് മുൻപേ കായ് വിളവെടുക്കുന്നതാണ് നല്ലത്.

Tags:
  • Health Tips
  • Glam Up