Wednesday 14 February 2024 02:42 PM IST : By സ്വന്തം ലേഖകൻ

മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

2145210221

ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ മെൻസ്ട്രുവൽ കപ്പുകൾ സുരക്ഷിതമാണ്. ഡിസ്പോസബിൾ സാനിറ്ററി പാഡുകളെയോ ടാംപണുകളെയോ പോലെ ഇവ ലീക്ക് ചെയ്യുകില്ല. മെൻസ്ട്രുവൽ കപ്പുകള്‍ 4 മുതൽ 12 മണിക്കൂർ വരെയുള്ള സമയത്ത് മാറ്റിയാൽ മതി. പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാൻ വജൈനയ്ക്കുള്ളിൽ വയ്ക്കുന്ന ഈ മെൻസ്ട്രുവൽ കപ്പുകൾക്കാകും. അണുബാധയ്ക്കുള്ള സാധ്യതയും ഇല്ല. കഴുകി ഉപയോഗിക്കാവുന്ന ഇവ പത്തുവര്‍ഷം വരെ ഉപയോഗിക്കുകയും ചെയ്യാം.

ആർത്തവകാലത്ത് മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചിലത്

∙ മെൻസ്ട്രുവൽ കപ്പ് പല സൈസുകളിൽ ലഭ്യമാണ്. പ്രായമെത്ര, പ്രസവിച്ചതാണോ, രക്തസ്രാവം എങ്ങനെ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു വേണം ഏതു സൈസ് വേണമെന്നു തീരുമാനിക്കാൻ. ശരിയായ സൈസിലുള്ളവയല്ലെങ്കിൽ ലീക് ഉണ്ടാകാൻ സാധ്യതയുണ്ട്.

∙ ഓരോ ആർത്തവത്തിനു മുൻപും ശേഷവും മെൻസ്ട്രുവൽ കപ്പ് തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റ് തിളപ്പിച്ചെടുക്കണം. മെൻസ്ട്രുവൽ കപ്പ് സ്റ്റെറിലൈസർ ഉപയോഗിച്ചു വൃത്തിയാക്കിയാലും മതി.

∙ മെൻസ്ട്രുവൽ കപ്പ് വജൈനയ്ക്കുള്ളിലേക്കു വയ്ക്കുന്നതിനും പുറത്തെടുക്കുന്നതിനും മുൻപും ശേഷവും കൈകൾ സോപ്പിട്ടു കഴു കി വൃത്തിയാക്കണം. അണുബാധ ഉണ്ടാകിതിരിക്കാന്‍ വൃത്തി പ്രധാനമാണ്.

∙ 12 മണിക്കൂറിലധികം തുടർച്ചയായി മെൻസ്ട്രുവൽ കപ്പ് ഉള്ളിൽ ത ന്നെ വയ്ക്കരുത്. ബ്ലീഡിങ് അധികമില്ലെങ്കിൽ കൂടി പുറത്തെടുത്തു കഴുകി വൃത്തിയാക്കി വീണ്ടും വ യ്ക്കുക.

∙ ഒരു കപ്പ് അഞ്ചു – പത്തു വർഷം വരെ ഉപയോഗിക്കാം.

Tags:
  • Health Tips