Monday 06 May 2024 03:49 PM IST : By സ്വന്തം ലേഖകൻ

ജോലിക്കിടയില്‍ കഴുത്ത് വേദനയോ? കസേരയില്‍ ഇരുന്നുകൊണ്ടു ചെയ്യാം ഈ വ്യായാമങ്ങള്‍..

neck754gjuu

ദീർഘനേരം കംപ്യൂട്ടറിനു മുൻപിലിരിക്കുമ്പോൾ സ്വഭാവികമായും കഴുത്ത് വേദന വരാം. ദിവസവും കഴുത്തിനു വ്യായാമം നൽകിയാൽ വേദന വരുന്നത് തടയാം. ഓഫിസ് ജോലിക്കിടയില്‍ ബ്രേക്ക് എടുത്ത് കസേരയില്‍ ഇരുന്നുകൊണ്ടുതന്നെ ഈ വ്യായാമം ചെയ്യാം. 

വ്യായാമം ചെയ്യുന്ന വിധം

പുറംഭാഗം നിവർന്നിരിക്കുക. തല താഴ്ത്തി താടി മാറിടത്തിൽ വിശ്രമിക്കണം. തല ഉയർത്തി കഴുത്തിനെ പിന്നിലേക്കു വലിക്കുക. തലയുടെ പിൻഭാഗം നട്ടെല്ലിൽ ഉറങ്ങുന്നതായി സങ്കൽപിക്കുക.

ആറു മുതൽ 10 തവണ വരെ ഇങ്ങനെ ചെയ്യണം. തോളുകൾ താഴ്ത്തി വലതു കാത് വലതു തോളിനു സമീപം കൊണ്ടുവരാൻ ശ്രമിക്കുക. പിന്നീട് ഇടതു കാത് ഇടതുതോളിനു സമീപത്തേക്കും കൊണ്ടുവരുക. (കഴുത്തു തിരിക്കുക) ആറു മുതൽ 10 തവണ വരെ കഴുത്തു തിരിക്കുക. 

കഴുത്തും തലയും ഘടികാരസൂചി കറങ്ങുന്ന നിലയിലും തിരിച്ചും ചെയ്യുക. രണ്ട് മൂന്നു തവണ ഇതാവർത്തിക്കണം. 

നേട്ടങ്ങൾ

കഴുത്തിലെ പേശികൾക്ക് വഴക്കം ലഭിക്കാൻ ഈ വ്യായാമങ്ങൾ സഹായിക്കും. കഴുത്തുവേദന, നടുവേദന എന്നിവ കുറയ്ക്കും. 

Tags:
  • Health Tips
  • Glam Up