ഷുഗറും കൊളസ്ട്രോളും പരിശോധിക്കുന്നതുപോലെ വിവിധ ആരോഗ്യപ്രശ്നങ്ങളുമായെത്തുന്നവർക്ക് ഡോക്ടർമാർ യൂറിക് ആസിഡ് പരിശോധനയും നിർദേശിക്കാറുണ്ട്.
ജീവിതശൈലിയിലും ഭക്ഷണരീതികളിലും വരുന്ന മാറ്റങ്ങൾ മൂലം യൂറിക് ആസിഡിന്റെ പ്രശ്നങ്ങൾ വർധിച്ചു വരുന്നതാണു കാരണം. യൂറിക് ആസിഡിന്റെ അളവു കൂടു മ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നം ഗൗട്ട് എന്ന സന്ധിവാത രോഗം തന്നെ. ഇതു കൂടാതെ മൂത്രത്തിലെ കല്ലിനും ദീർഘകാല വൃക്കരോഗങ്ങൾക്കും ഹൃദയാഘാതവും സ്ട്രോക്കും ഉൾപ്പെടെയുള്ള രക്തധമനി രോഗങ്ങൾക്കും രക്തത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ നില കാരണമാകാം.
കോശങ്ങളിലെ ഡിഎൻഎയും ആർഎൻഎയും രൂപപ്പെടുന്നതു പ്യൂറിൻ, പിരമിഡിൻ എന്നീ ഘടകങ്ങൾ മൂലമാണ്. പ്യൂറിനുകളുടെ വിഘടനത്തിൽ നിന്നുണ്ടാകുന്ന അ മ്ലമാണു യൂറിക് ആസിഡ്. രക്തത്തിലെ യൂറിക് ആസിഡിന്റെ നോർമൽ നില പുരുഷന്മാരിൽ ഏഴിനു താഴെയും സ്ത്രീകളിൽ ആറിനു താഴെയുമായി നിലനിർത്തണം.
വൃക്കയിലെ കല്ല്
യൂറിക് ആസിഡ് കൂടുന്നതിനെ തുടർന്നു വൃക്കയിൽ കല്ലുകളുണ്ടാകാം. യൂറിക് ആസിഡ് പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനു ചുറ്റുമായി കാത്സ്യം ഓക്സലേറ്റ് അടിഞ്ഞുകൂടി കല്ലുണ്ടാകുകയുമാണു ചെയ്യുന്നത്. ഉയർന്ന യൂറിക് ആസിഡ് ഹൈപ്പർ ടെൻഷനു കാരണമാകാം. രക്തധമനികളുടെ ജരാവസ്ഥയും നീർക്കെട്ടുമാണു രക്താതിമർദത്തിനു കാരണം. യൂറിക് ആസിഡ് കൂടിയവരിൽ ഹൃദയാരോഗ്യം ദുർബലമാകാനും ഹൃദയാഘാതവും ഹൃദയ പരാജയവും ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവർക്ക് സ്ട്രോക്ക് ഉണ്ടായാൽ രോഗാവസ്ഥ കൂടുതൽ ഗുരുതരമാകാനും വീണ്ടും സ്ട്രോക്ക് ഉണ്ടാകാനുമിടയുണ്ട്.
യൂറിക് ആസിഡിന്റെ ഉൽപാദനം കൂടുമ്പോഴോ വിസർജനം കുറയുമ്പോഴോ അല്ലെങ്കിൽ രണ്ടും കൂടി ചേർന്ന സാഹചര്യത്തിലോ ആണു രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു കൂടുന്നത്.
അമിത കോശ വിഭജനം നടക്കുന്ന ലുക്കീമിയ, മയലോമ തുടങ്ങിയ അർബുദങ്ങൾ, മദ്യപാനം, പൊണ്ണത്തടി, റെ ഡ് മീറ്റ് അമിതമായടങ്ങിയ ഭക്ഷണം ഇവയൊക്കെ യൂറിക് ആസിഡിന്റെ ഉൽപാദനം കൂട്ടും. വൃക്ക രോഗങ്ങളുള്ളവരി ൽ യൂറിക് ആസിഡിന്റെ വിസർജനം കുറയും. മദ്യപാനം യൂറിക് ആസിഡിന്റെ ഉൽപാദനം കൂട്ടുകയും വൃക്കകൾ വഴിയുള്ള വിസർജനത്തെ കുറയ്ക്കുകയും ചെയ്യുന്നു.
യൂറിക് ആസിഡ് കൂടുമ്പോഴുണ്ടാകുന്ന ഗൗട്ട് പ്രധാനമായും കാലിലെ പെരുവിരൽ സന്ധിയെയാണ് ബാധിക്കുന്നത്. സന്ധിയിൽ അതിശക്തമായ വേദനയും ചൂടൂം ചുവപ്പും നീർക്കെട്ടുമുണ്ടാകുന്നു. ഇതോടൊപ്പം പനിയുമുണ്ടാകാം. മിക്കവരിലും മാസങ്ങൾക്കുശേഷം വീണ്ടും സന്ധിവേ ദനയുണ്ടാകാം. മദ്യപാനം, മൂത്രം പോകാനുപയോഗിക്കുന്ന തയാസൈഡ് മരുന്നുകൾ, പരുക്കുകൾ, രോഗാണുബാധ തുടങ്ങിയവയൊക്കെ ഗൗട്ടിനു കാരണമാകാം.
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനായി മദ്യപാനം പൂർണമായും ഒഴിവാക്കണം. പാർട്ടിയിലും മദ്യസൽക്കാരങ്ങളിലും പങ്കെടുത്തു വീട്ടിലെത്തുന്നവർക്കു രാത്രിയിൽ പെട്ടെന്നു പെരുവിരൽ സന്ധിയിൽ വേദനയും നീർക്കെട്ടുമുണ്ടാകുന്നത് ഗൗട്ടിനെ തുടർന്നാണ്. മദ്യയിനങ്ങളിൽ യൂറിക് ആസിഡിന്റെ അളവ് ഏറ്റവും കൂടുതൽ വർധിപ്പിക്കുന്നത് ബീയർ ആണ്. ബീയറിലെ ഗ്വാനോ സിൻ എന്ന ഘടകമാണ് ഇതിനു കാരണം.
മദ്യം ഒഴിവാക്കാം
മദ്യപാനം ഒഴിവാക്കുന്നതു കൂടാതെ ചുവന്ന മാംസം, ക ട ൽ മത്സ്യം, മറ്റ് സീ ഫൂഡ് വിഭവങ്ങൾ, പയറു വർഗങ്ങൾ തുടങ്ങിയവയും ഒഴിവാക്കണം. ഫ്രക്റ്റോസ് അടങ്ങിയ കൃത്രിമ ശീതള പാനീയങ്ങളും ഒഴിവാക്കണം.
യൂറിക് ആസിഡിന്റെ അളവു കുറയാനായി ശരീരഭാരം കുറയ്ക്കണം. ധാരാളം വെള്ളം കുടിക്കണം. പശുവിൻ പാ ൽ, കോഫി, ജീവകം സി, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയൊക്കെ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.