Wednesday 26 August 2020 12:07 PM IST

സോഫ്റ്റ് ഡ്രിങ്കുകൾ പൂർണ്ണമായും ഒഴിവാക്കാം; അമിതവണ്ണം കുറയ്ക്കാൻ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട 18 കാര്യങ്ങൾ

Sreerekha

Senior Sub Editor

weight-menvgvhdvfyg

വണ്ണം കുറയ്ക്കാനായി കടുത്ത് വ്യായാമ മുറകൾ പതിവായി ചെയ്യുന്നുണ്ടോ? എങ്കിൽ ഒപ്പം ഭക്ഷണക്കാര്യത്തിലെ ചിട്ടകൾ കൂടി പാലിക്കാൻ ശ്രമിക്കൂ. പെട്ടെന്ന് നിങ്ങളാഗ്രഹിച്ച ബോഡി വെയ്റ്റിലും ശരീര ഷേപ്പിലും എത്താൻ സാധിക്കും. ഡയറ്റും എക്സർസൈസും ചെയ്യുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി ജീവിതത്തിൽ പാലിക്കാൻ ശ്രദ്ധിക്കുക. ഇത് അമിതവണ്ണത്തെ തടയും. വ്യായാമം ചെയ്യാൻ ഉൽസാഹവും തോന്നും. 

1. സോഫ്റ്റ് ഡ്രിങ്കുകൾ, സോഡ തുടങ്ങിയവ കർശനമായി ഒഴിവാക്കുക. ഇവയിൽ ഉയർന്ന കലോറി അടങ്ങിയിരിക്കുന്നു. 

2. ധാരാളം വെള്ളം കുടിക്കുക. പ്രധാന ഭക്ഷണത്തിനു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കും. 

3. വെള്ളത്തിനൊപ്പം, മധുരം ചേർക്കാത്ത പഴച്ചാറുകൾ, ഗ്രീൻ ടീ ഇവയും ധാരാളം കുടിക്കാം. 

4. കുക്കീസ്, പേസ്ട്രി, ചിസ്പ് തുടങ്ങിയവ പാടെ ഒഴിവാക്കണം. ഇവ ഹെൽതി അല്ല. ഫാറ്റ് കൂട്ടുകയും ചെയ്യുന്നു. 

5. മീൽസിനു മുൻപായി സാലഡ് കഴിക്കുന്നത് പതിവാക്കുക. ഇത് അമിതമായി കാർബോഹൈഡ്രേറ്റ് ആഹാരം കഴിക്കാനുള്ള പ്രവണത തടയും. പച്ചക്കറികളിലൂടെ നല്ല പോഷണം കിട്ടുകയും ചെയ്യും. 

6. വെയ്റ്റ് ലിഫ്റ്റ് ശീലിക്കാം. ഹെവി വെയ്റ്റ് ഉള്ള വെയ്റ്റ് ലിഫ്റ്റിങ് വ്യായാമ മുറകൾ ശീലമാക്കുക. കൂടുതൽ മസിൽ ബിൽഡ് ചെയ്യും. ഫാറ്റ് എരിഞ്ഞുപോകുകയും ചെയ്യും. 

7.  പ്രോട്ടീൻ വേണ്ട അളവിൽ കഴിക്കുക. ലീൻ പ്രോട്ടീൻ പ്രധാന  ഭക്ഷണത്തിലും സ്നാക്ക്സിലും ഒക്കെ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. തൊലി നീക്കിയ ചിക്കൻ, മീൻ, മുട്ടയുടെ വെള്ള ഇവയിൽ നല്ല പ്രോട്ടീൻ ഉണ്ട്. 

8. ഫുൾ ബോഡി വ്യായാമം നിത്യവും ചെയ്യുക. സ്ക്വാട്സ്, ഡെഡ് ലിഫ്റ്റ്സ്, പുഷ് അപ്സ്, ചിൻ അപ്സ് ഇങ്ങനെ ഫുൾ ബോഡിക്കുള്ള വ്യായാമം ഫിറ്റ്നെസ് വിദഗ്ദ്ധന്റെ നിർദേശ പ്രകാരം കൃത്യമായി ചെയ്യുക.  

9. ശാരീരികമയി അധികം അധ്വാനിക്കാത്ത ദിവസങ്ങളിൽ അധികം അന്നജാഹാരം കഴിക്കേണ്ട ആവശ്യം ഇല്ല. ഉൗർജമായി കത്തിത്തീരാത്ത അന്നജം ആണ് കൊഴുപ്പായി ശരീരത്തിലടിയുന്നത്. 

10. നിങ്ങൾ കഴിക്കുന്ന ആഹാരത്തിന്റെ കലോറിയെക്കുറിച്ച് ബോധവാനായിരിക്കണം. ഏതെങ്കിലും ഫിറ്റ്നെസ് ആപ് ഇതറിയാൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിലൂെട  കഴിക്കുന്ന ആഹാരത്തിന്റെ കലോറി എത്രയെന്ന് കൃത്യമായി അറിയാൻ സാധിക്കുന്നു. 

11. ഡയറ്റിന്റെ പേരിൽ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. സമീകൃതമായ പ്രാതൽ കഴിച്ചിരിക്കണം. പ്രാതലിനാണ് ഏറ്റവും സമൃദ്ധമായി ആഹാരം കഴിക്കേണ്ടത്. ലഞ്ചിനും ഡിന്നറിനും ഹെവി ആഹാരം േവണ്ട. ഡിന്നർ ലഘുവായിരിക്കണം. 7 മണിക്കു മുൻപ് കഴിക്കുക. മൂന്ന് മണിക്കൂറിനു ശേഷമേ ഉറങ്ങാൻ കിടക്കാവൂ. അല്ലെങ്കിൽ വയറിൽ ഫാറ്റ് അടിയും. 

12. ആക്ടീവായി ഇരിക്കുക. ചടഞ്ഞു കൂടി ഇരിക്കാതെ കഴിയുന്നത്ര ശരീരം അനങ്ങുന്ന ജോലികൾ ചെയ്യുക. ഒാഫീസിലായാലും ഒരു മണിക്കൂർ കൂടുമ്പോഴെങ്കിലും എണീറ്റ് അൽപം നടക്കാം.  

13. നോൺ വെജ് ആഹാരം ഫ്രൈ ചെയ്യുന്നതിനു പകരമായി ബേക്ക് ചെയ്തും ഗ്രിൽ ചെയ്തും കഴിക്കാം. എണ്ണ കുറച്ച് പാകം ചെയ്യുക. ഹെൽതി ആയ എണ്ണ പാചകത്തിനുപയോഗിക്കുക. 

14. ഭക്ഷണം കഴിക്കുന്നത് സ്വയം നിയന്ത്രിക്കാൻ ശീലിക്കുക. ബുഫേ വിരുന്നിനു പോയാലും വാരി വലിച്ചു കഴിക്കരുത്. ട്രീറ്റുകൾ കിട്ടുന്ന അവസരങ്ങളിലും കേക്ക്, പേസ്ട്രി തുടങ്ങിയവ ഒഴിവാക്കുക. 

15. കുട്ടികൾ ആഹാരം മിച്ചം വച്ചല്ലോ എന്നു കരുതി അതു സ്വയം കഴിക്കരുത്. ഇതെല്ലാം ശരീരത്തിൽ ഫാറ്റ് ആയി അടിയുമെന്നോർമ േവണം. 

16. എപ്പോഴും ലിഫ്റ്റും വാഹനവും ഉപയോഗിക്കാതെ കഴിയുന്ന സമയത്തെല്ലാം നടക്കാൻ ശ്രമിക്കുക. 

17. വ്യായാമം തുടങ്ങുന്നതിനു മുൻ‍പായി നിങ്ങളുെട ഫോട്ടോടെയെടുക്കാം. ഒാരോ ആഴ്ചയിലും പുതിയ ഫോട്ടോസ് എടുക്കുക.  എത്ര വ്യത്യാസം വന്നുവെന്നറിയുന്നത് കൂടുതൽ നന്നായി വ്യായാമം െചയ്യാൻ എനർജി തരും. പക്ഷേ, അക്ഷമ കാട്ടരുത്. 

18. ഹെൽതി കോൺഷ്യസ് ആയ ഫ്രണ്ട്സിനെ കണ്ടെത്തുന്നത് നല്ലതാണ്. വ്യായാമം പതിവായി ചെയ്യാനും ഹെൽതി ഫുഡ് ഹാബിറ്റ്സ് ശീലമാക്കാനും ഇത് പ്രോൽസാഹനമേകും. 

Tags:
  • Health Tips
  • Glam Up