Friday 20 May 2022 12:38 PM IST : By സ്വന്തം ലേഖകൻ

മുടി വളരാൻ എന്റെ സൂത്രപ്പണി... അമൂല്യ സൗന്ദര്യക്കൂട്ട് പരിചയപ്പെടുത്തി മീനൂട്ടി: അമ്മയ്ക്കൊപ്പം വിഡിയോ

meenakshi-hair-care

മലയാളത്തിന്റെ പ്രിയബാലതാരമാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം. സോഷ്യല്‍ മീഡിയയിൽ സജീവമല്ലെങ്കിലും തന്റെ ജീവിതത്തിലെ സന്തോഷങ്ങളും സുപ്രധാന നിമിഷങ്ങളും മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ കേശ സംരക്ഷണവുമായി ബന്ധപ്പെട്ട് ചില നുറുങ്ങുകൾ പങ്കുവയ്ക്കുകയാണ് മീനാക്ഷി.

മുടി വളരാൻ തന്റെ സൂത്രപ്പണി എന്ന ആമുഖത്തോടെയാണ് മീനാക്ഷി വിഡിയോ പങ്കുവയ്ക്കുന്നത്. ചൂടു സമയത്ത് ഒത്തിരി മുടി കൊഴിയാറുണ്ട്. തനിക്കും അമ്മയ്ക്കും ഇങ്ങനെ മുടി കൊഴിയാറുണ്ട്. ഈ പ്രശ്നത്തെ പ്രതിരോധിക്കാനുള്ള മാർഗവുമായാണ് താനും അമ്മയും എത്തിയിരിക്കുന്നതെന്ന് മീനാക്ഷി പറയുന്നു. അമ്മയുടെ സ്വന്തം രഹസ്യക്കൂട്ടുകൾ ചേർത്തുള്ള എണ്ണയാണ് മീനാക്ഷി പരിചയപ്പെടുത്തുന്നത്. അതേസമയം എണ്ണ തേയ്ക്കുന്നത് കൊണ്ട് മുടി പനങ്കുല പോലെ വളരണമെന്നില്ലെന്നും മീനാക്ഷി ഓർമിപ്പിക്കുന്നു.

‘ഏത്തപ്പഴം മുട്ട മിക്സ് ചേർന്ന മിശ്രിതമാണ് എന്റെ മുടിക്ക് തിളക്കമേകുന്നത്. ഇത് ഞാന്‍ തന്നെ കണ്ടുപിടിച്ചതാണ്. ഇതിന് പ്രത്യേകിച്ച് സ്മെല്ലോ ഒന്നുമില്ല. തേച്ചു പിടിപ്പിക്കാൻ ഇത്തിരി ക്ഷമയുണ്ടായാൽ മതി. ഇതേ മിശ്രിതം താൻ മുഖത്തും തേയ്ക്കാറുണ്ടെന്നും പറയുന്നു.

വി‍ഡിയോ കാണാം: