Tuesday 02 November 2021 12:58 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ പൊള്ളിയ പാടുകൾ, പിഗ്മെന്റേഷൻ എന്നിവ പൂർണ്ണമായും മാറും; കറ്റാർവാഴ കൊണ്ടുള്ള സൗന്ദര്യക്കൂട്ടുകൾ ഇതാ..

aloeeverrrr

സൗന്ദര്യ സംരക്ഷണത്തിനു ഏറ്റവും ഫലപ്രദമായ ഒന്നാണ് കറ്റാർവാഴ. പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാതെ ചർമ്മം സുന്ദരമായി സൂക്ഷിക്കാൻ കറ്റാർവാഴ ബെസ്റ്റാണ്. വിവിധതരം സൗന്ദര്യപ്രശ്നങ്ങൾക്കു കറ്റാർവാഴ പായ്ക്കുകൾ ഉപയോഗിച്ചു നോക്കൂ, ഫലം ഉറപ്പായും ലഭിക്കും.  

ചില കറ്റാർവാഴ സൗന്ദര്യക്കൂട്ടുകൾ ഇതാ.. 

. ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി, തേൻ, റോസ് വാട്ടർ, പാൽ എന്നിവയെടുത്തു നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതത്തിലേക്ക് അൽപ്പം കറ്റാർവാഴയുടെ ജെൽ കൂടി ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഫെയ്സ്പാക്ക് ആണിത്. 

. കറ്റാർവാഴയുടെ നീരിനൊപ്പം ഒരൽപ്പം ചെറുനാരങ്ങാ നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം കണ്ണിനു താഴെ കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. പത്തു മിനിറ്റിനു ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മിശ്രിതം തുടച്ചു കളയുക. ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടുതവണ ഇതൊന്നു പരീക്ഷിച്ചുനോക്കിയാൽ വെയിലേറ്റു കൺതടങ്ങളിലുണ്ടാകുന്ന കരുവാളിപ്പ് പൂർണ്ണമായും മാറുന്നത് കാണാം. 

. കറ്റാർവാഴയുടെ നീരിനൊപ്പം ഒരൽപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തെ പാടുകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം കഴുകിക്കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്താൽ മുഖക്കുരുവിന്റെ പാടുകൾ, പൊള്ളിയ പാടുകൾ, പിഗ്മെന്റേഷൻ ഇവ പൂർണമായും മാറ്റി മുഖം തിളക്കമുള്ളതാക്കും.

. കറ്റാർവാഴയുടെ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. കുറച്ചുസമയത്തിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചർമ്മത്തിലെ എണ്ണമയം പാടെ അകന്നു പോകുന്നതാണ്.  

Tags:
  • Glam Up
  • Beauty Tips