Friday 06 November 2020 01:12 PM IST : By സ്വന്തം ലേഖകൻ

ആ കവർ ഗേൾ ആണ് ഈ ഗേൾ! വനിതയുടെ 26 വർഷം മുൻപുള്ള മുഖചിത്രം ആഷാ സെബാസ്റ്റ്യന് ഇന്നും മിഴിവുള്ള ഓർമ്മ

va

"26 കൊല്ലങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായിട്ടാണ് ആ വിളി വന്നത്... കോട്ടയത്തെ ഓഫീസിലേക്ക് വരൂ. സെൻട്രൽ സ്പ്രെഡ്ലേക്ക് കുറച്ചു ചിത്രങ്ങൾ എടുക്കാനുണ്ട്. ഞാൻ ആകെ സ്‌സൈറ്റഡ് ആയി. നവംബർ മാസത്തിൽ ഇറങ്ങാൻ പോകുന്നത് ആഭരണ സ്പെഷ്യൽ വനിതയായിരുന്നു. എന്റെ ആഭരണങ്ങളുടെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വനിതയിൽ നിന്നും ആ വിളിയെത്തിയത്. അന്നത്തെ ആ കവർചിത്രമാണിത് ".. വർഷങ്ങൾക്കിപ്പുറം വനിതയുടെ ഫോട്ടോഷൂട്ട് ഓർമ്മകൾ പങ്കുവെക്കുന്നത് മറ്റാരുമല്ല, മറ്റത്തിൽ ജ്വല്ലറിയുടെയും, എം ഓ ഡി എന്ന സിംഗ്‌നേച്ചർ ബ്രാന്ഡിന്റെയും ഓണർ ആഷാ സെബാസ്റ്റ്യൻ.

va2

ആഷയുടെ ജന്മ ദിനത്തിൽ മകൾ ടിയയാണ് അമ്മയുടെ പഴയ ഓർമകളുടെ നിറങ്ങൾ ചാലിച്ച ഫോട്ടോ പൊടി തട്ടിയെടുത്തത്. " എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഫോട്ടോ ഷൂട്ട്. ഫോട്ടോഗ്രാഫറും മേക്കപ്പ് മാനും എല്ലാം മുംബൈയിൽ നിന്നും. ഒരുപാട് ഫോട്ടോകൾ എടുത്തു. ഒടുവിൽ ബ്ലൂ സാരി ഉടുത്ത ചിത്രം എല്ലാവരും ചേർന്ന് തെരഞ്ഞെടുക്കുകയായിരുന്നു. ചിത്രങ്ങളിൽ അണിഞ്ഞ ആഭരണങ്ങളെല്ലാം ഞാൻ തന്നെ ഡിസൈൻ ചെയ്തതാണ്. കവർ ചിത്രത്തിന് പുറമെ സെൻട്രൽ സ്പ്രെഡ് പേജിലും എന്റെ ചിത്രങ്ങൾ നിറഞ്ഞു. ഇന്നും അതൊക്കെ ഓർക്കുമ്പോൾ ഒരുപാട് സന്തോഷം.

പനമ്പള്ളി നഗറിലെ പ്രമുഖ ബൊട്ടിക്കായ ടി ആൻഡ് എം സിംഗ്‌നേച്ചർ നടത്തുന്നത് മകൾ ടിയയാണ്. വനിതയുടെ പല കവറുകളിലും ടിയയുടെ ഡിസൈൻ വസ്ത്രങ്ങളും എം ഓ ഡി യുടെ ആഭരണങ്ങളും വരാറുണ്ട്. എം ഓ ഡി ഇപ്പോൾ നോക്കി നടത്തുന്നത് മകൻ അക്ഷയ്യാണ്. ഇന്നും വനിതയുടെ ഓരോ കവർ ചിത്രങ്ങൾ കാണുമ്പോഴും പഴയ ഓർമ്മകൾ ഓടിയെത്തും... ഞാൻ ആ പ്രൗഡ് കവർ ഗേൾ ആവും....

va3