Monday 01 November 2021 03:06 PM IST : By സ്വന്തം ലേഖകൻ

അധരങ്ങളുടെ ഭംഗിയ്ക്കും തുടുത്ത നിറത്തിനും ബീറ്റ്‌റൂട്ട്; ചുണ്ടുകളുടെ സൗന്ദര്യത്തിന് ഏഴു ടിപ്‌സുകൾ

lipsssbeetttt

ചുവന്നു തുടുത്ത മനോഹരമായ അധരങ്ങൾ ലഭിക്കണമെങ്കിൽ കൂടുതൽ പരിചരണവും ആവശ്യമാണ്. ചുണ്ടുകളുടെ സൗന്ദര്യത്തിന് ഏഴു ടിപ്‌സുകൾ ഇതാ... 

1. പ്രകൃതിദത്തമായ ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം സൗകര്യം പോലെ എടുത്തു വെറുതെ ചുണ്ടിൽ ഉരസുക. അധരങ്ങൾക്ക് ആകർഷകത്വം കൂടാനും തുടുത്ത നിറം കിട്ടാനും ഈ വിദ്യ നല്ലതാണ്. 

2. ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് വളരെ നല്ലതാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേച്ചുപിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകളുടെ നിറം വർധിപ്പിക്കും. 

3. ബദാം ഓയിൽ ചുണ്ടുകൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ സഹായിക്കും. ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേച്ചു പിടിപ്പിക്കാം. 

4. നാരങ്ങാനീരും തേനും തുല്യ അളവിൽ എടുക്കുക. നാരങ്ങാനീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദുലമാക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടിനു മുകളിൽ തേച്ചുപിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കാം. 

5. ബ്രാൻഡഡ് ആയുള്ള ലിപ്സ്റ്റിക്കുകൾ മാത്രം ഉപയോഗിക്കുക. ലോക്കൽ വസ്തുക്കൾ ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെടുത്തും. ചുണ്ടുകൾക്ക് ചുറ്റും കറുപ്പ് നിറം വരാൻ  ലോക്കൽ ലിപ്സ്റ്റിക്കുകൾ കാരണമാകും.  

6. ശരീരത്തിൽ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അധരങ്ങളെയും ഇത് ബാധിക്കും. വേനൽകാലത്ത് ധാരാളം വെള്ളം കുടിയ്ക്കുക. 

7. സൂര്യതാപം എൽക്കുമ്പോൾ ചുണ്ടുകൾ വരണ്ടു വിണ്ടുകീറാൻ സാധ്യത ഉണ്ട്. ഇത് പരിഹരിക്കാൻ ഗ്ലിസറിൻ പുരട്ടുന്നത് നല്ലതാണ്. എന്നും രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപ് ഒരു കോട്ടൻ തുണിയിൽ ഗ്ലിസറിൻ എടുത്തു ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം. 

Tags:
  • Glam Up
  • Beauty Tips