Wednesday 15 December 2021 12:32 PM IST : By സ്വന്തം ലേഖകൻ

മൊരിച്ചിലാണ് തണുപ്പ് കാലത്തെ വില്ലൻ; വരണ്ട ചർമമുള്ളവർ ഈ ഒറ്റമൂലികൾ പരീക്ഷിച്ചുനോക്കൂ..

morriiiyybhhhhgffg

തണുപ്പുകാലത്ത് സൗന്ദര്യസംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും അധികം പേടിക്കേണ്ടത് വരണ്ട ചര്‍മ്മമുള്ളവരാണ്. ചർമത്തിലുണ്ടാകുന്ന മൊരിച്ചിലാണ് തണുപ്പ് കാലത്തെ വില്ലൻ. മൊരിയുളള ശരീര ഭാഗങ്ങളില്‍ ചര്‍മം കൂടുതല്‍ ഇരുണ്ട നിറത്തിലാകുന്നതും സാധാരണയാണ്. മൊരി നീങ്ങി ചര്‍മത്തിനു നിറം നൽകുന്ന ചില ആയുര്‍വേദ ഒറ്റമൂലികൾ പരിചയപ്പെടാം. 

തേനും പഴവും

ഒരു സ്പൂണ്‍ തേനില്‍ രണ്ടു സ്പൂണ്‍ പഴം ഉടച്ചതും ചേര്‍ത്തു മുഖത്തു നല്ലതു പോലെ തേച്ചു പിടിപ്പിക്കാം. ഇതു മുഖചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിലുപരി മുഖത്തിനു തിളക്കം നല്‍കാനും സഹായിക്കുന്നു. മാത്രമല്ല, വരണ്ട ചര്‍മ്മത്തിനു പരിഹാരം നല്‍കുകയും ചെയ്യുന്നു.

പപ്പായ

പപ്പായയിലുള്ള വിറ്റാമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇതു ചര്‍മ്മത്തിലെ അധിക വരള്‍ച്ചയെ ഇല്ലാതാക്കുന്നു. നല്ലതു പോലെ പഴുത്ത പപ്പായ ചര്‍മ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

വെള്ളരിക്ക

സൗന്ദര്യസംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല, ചര്‍മ്മം ക്ലീന്‍ ആയിരിക്കാനും ചര്‍മ്മത്തിന്‍റെ സ്വഭാവം തന്നെ മാറുന്നതിനും സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഒരു കഷണം തക്കാളിയില്‍ നല്ലതു പോലെ ഉരച്ച്‌ ഇതു മുഖത്തു തേച്ചു പിടിപ്പിച്ചാല്‍ മതി. ഇത് മുഖത്തിന് ആകര്‍ഷകത്വം നല്‍കുന്നു.

ചന്ദനം

വരള്‍ച്ച മാറ്റാന്‍ ചന്ദനവും മികച്ച ഒന്നാണ്. ചന്ദനത്തിന്റെ പൊടി പേസ്റ്റ് രൂപത്തിലാക്കി ഇതു മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ചാല്‍ മതി. ഇത് മൃതകോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതിലുപരി ചര്‍മ്മകോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കവും ഫ്രഷ്നസും തോന്നാനും സഹായിക്കുന്നു.

കറ്റാര്‍വാഴ

മുടിയേയും ചര്‍മ്മത്തേയും സംബന്ധിക്കുന്ന ഏതു പ്രശ്നത്തിനും പരിഹാരമാണ് കറ്റാര്‍വാഴ. ഇതു വരണ്ട ചര്‍മ്മത്തെ വെറും നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു. കറ്റാര്‍വാഴ ജെല്‍ മുഖത്തു തേച്ചുപിടിപ്പിച്ച്‌ രാവിലെ കഴുകിക്കളഞ്ഞാല്‍ മതി. 

ബാര്‍ലി

ബാര്‍ലി ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും എന്നും മുന്നിലാണ്. കടുകെണ്ണയില്‍ അല്‍പം മഞ്ഞൾപ്പൊടിയും ബാര്‍ലിയും മിക്സ് ചെയ്ത് മുഖത്തും ശരീരത്തില്‍ വരള്‍ച്ച തോന്നുന്ന മറ്റിടങ്ങളിലും തേച്ചു പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

സൂര്യകാന്തി

സൂര്യകാന്തി എണ്ണ കൊണ്ടും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റി നല്ലൊരു മോയ്സ്ചറൈസിങ് പവര്‍ നല്‍കുന്നു. ചര്‍മ്മത്തിന്റെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. സൂര്യകാന്തി മാത്രമല്ല, ജമന്തി എണ്ണയും ചര്‍മ്മത്തിന് ആരോഗ്യം നൽകുന്ന ഒന്നാണ്. 

Tags:
  • Glam Up
  • Beauty Tips