Saturday 14 September 2024 02:48 PM IST : By സ്വന്തം ലേഖകൻ

കണ്ണിനടിയിലെ തടിപ്പാണോ പ്രശ്നം? വീട്ടില്‍ ചെയ്യാവുന്ന ചില സിമ്പിള്‍ ടെക്നിക്സ് ഇതാ...

eye-bbb

മുഖം കണ്ടാൽ വല്ലാതെ ക്ഷീണം തോന്നുന്നതിന് പ്രധാന കാരണം കണ്ണിന് താഴെ വരുന്ന തട്ടിപ്പാണ്. കണ്ണിനടിയിലെ തടിപ്പ് മാറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില സിമ്പിള്‍ ടെക്നിക്സ് ഇതാ.. 

∙ ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കണം. ശരീരത്തിലെ ജലാംശം കുറയുന്നതു കണ്ണിനടിയിലെ പഫിനസ്സിനു കാരണമാകാം. 

∙ ആഹാരത്തിലെ ഉപ്പിന്റെ അളവു കുറയ്ക്കുന്നതു വഴി കണ്ണിനടിയിലെ തടിപ്പു കുറയ്ക്കാനാകും. ഉപ്പ് അമിതമായ പല തരം ചിപ്സും അച്ചാറുമൊക്കെ മെനുവിൽ നിന്നു മാറ്റിനിർത്തിക്കോളൂ.

∙ എന്നും രാവിലെ കണ്ണിനു താഴ്‌വ ശം ഒന്നോ രണ്ടോ മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. വിരലിന്റെ അഗ്രഭാഗം കൊണ്ടു മൂക്കിനോടു ചേർന്നു വരുന്ന കോണില്‍ നിന്നു പുരികത്തിന്റെ അറ്റത്തേക്കു വരുന്നവിധം മസാജ് ചെയ്യുക. 

∙ ഉപയോഗശേഷം ഗ്രീൻ ടീ ബാഗ് ഫ്രിജിൽ വച്ചു തണുപ്പിക്കുക. ഇതു കണ്ണിനു മുകളിൽ 10–15 മിനിറ്റ് വച്ചു വിശ്രമിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് കണ്ണിനടിയിലെ പഫിനെസ് മാ യ്ക്കും.

∙ കഫീൻ ബേസ്ഡ് ആയിട്ടുള്ള അ ണ്ടർ ഐ ക്രീം അല്ലെങ്കിൽ സീറം പുരട്ടുന്നത് അണ്ടർ ഐ പഫിനസ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചി ല പഠനങ്ങൾ പറയുന്നു. ഡോക്ടറുടെ നിർദേശത്തോടെ മികച്ചവ തിരഞ്ഞെടുക്കാം. 

∙ അലർജി പ്രശ്നങ്ങളുള്ളവർക്ക് കണ്ണിനു താഴെ പഫിനസ് വരാം. അലർജി ഉണ്ടാക്കുന്നവ ഒഴിവാക്കി നിർത്താൻ ശ്രദ്ധിക്കുക. 

∙ ഏഴ് – ഒൻപത് മണിക്കൂർ ഉറങ്ങണം. വേണ്ട വിശ്രമമില്ലെങ്കിൽ കണ്ണി നു താഴെ തടിപ്പും കറുപ്പും വരും.

Tags:
  • Glam Up
  • Beauty Tips