Thursday 28 October 2021 03:58 PM IST : By സ്വന്തം ലേഖകൻ

രാത്രി കിടക്കുന്നതിനു മുൻപ് അല്പം ഗ്ലിസറിൻ, റോസ് വാട്ടർ മിശ്രിതം പുരട്ടുക; സുന്ദരമായ വിരലുകൾ സ്വന്തമാക്കാൻ 9 ടിപ്‌സുകൾ

fingerrrr3356565fhyuy

വിരലുകൾ ഭംഗിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ യാതൊരു സംശയവുമില്ലാതെ ഒരു കാര്യമാണ് ആദ്യം ചെയ്യേണ്ടത്. അത് വൃത്തിയാണ്. ആകൃതിയില്ലാത്ത, ചെളി പിടിച്ച നഖങ്ങൾ വിരലുകളുടെ ഉള്ള ഭംഗി കൂടി ഇല്ലാതാക്കും. അതുകൊണ്ടു നഖം വളർത്താൻ ആഗ്രഹമില്ലാത്തവർ അത് നന്നായി വെട്ടിക്കളഞ്ഞു വൃത്തിയാക്കി വയ്ക്കുക. നഖം വളർത്തുന്നവർ കൃത്യമായി അത് ഷേപ്പ് ചെയ്തു ഇടയ്ക്കുള്ള ചെളി കളയുകയും വേണം. വൃത്തിയുള്ള, സുന്ദരമായ വിരലുകൾ സ്വന്തമാക്കാൻ ചില ടിപ്‌സുകൾ ഇതാ..  

1. എന്നും രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് ഗ്ലിസറിൻ, റോസ് വാട്ടർ എന്നിവ ഒരു പാത്രത്തിൽ യോജിപ്പിച്ച് ആ മിശ്രിതം കയ്യിൽ നന്നായി തേയ്ച്ച് പിടിപ്പിക്കുക. ഇത് വിരലുകളെ സ്മൂത്ത് ആക്കാനും ഭംഗിയാക്കാനും സഹായിക്കും.

2. നിങ്ങളുടെ കൈ വളരെ പരുക്കനായതാണോ? എങ്കിൽ പെട്രോളിയം ജെല്ലിയും കാർബോളിക് ആസിഡും കൂട്ടി യോജിപ്പിച്ച ശേഷം ഇത് എന്നും കൈകളിൽ പുരട്ടാം

3. ഒരു മുട്ടയുടെ വെള്ളയെടുത്ത് അതിൽ ഗ്ലിസറിൻ ചേർക്കുക. ഇതിൽ ഗ്ലിസറിൻ എടുത്ത അതേ അളവിൽ തേനും കൂട്ടി ചേർത്ത് യോജിപ്പിച്ച ശേഷം കൈകളിൽ പുരട്ടുക. 

4. മുട്ടയുടെ വെള്ള കൊണ്ട് മാത്രമല്ല, മഞ്ഞ കൊണ്ടും കൈകളിൽ സൗന്ദര്യ പ്രയോഗങ്ങളുണ്ട്. മുട്ടയുടെ മഞ്ഞയിലേയ്ക്ക് ബദാം പേസ്റ്റ് ചേർക്കുക. ഇതിൽ അൽപ്പം നാരങ്ങാ നീരും റോസ് വാട്ടറും ചേർത്ത ശേഷം കൈകളിൽ തേച്ച് പിടിപ്പിച്ചാൽ കൈകളുടെ ശോഭ കൂടും.

5. തിളപ്പിക്കാത്ത പാലിൽ നാരങ്ങാനീര്, തേൻ എന്നിവ ചേർത്ത് യോജിപ്പിച്ച് കട്ടിയുള്ള മിശ്രിതം ആക്കിയതിനു ശേഷം ഇത് കൈകളിൽ തേയ്ച്ച് പിടിപ്പിച്ച് ഉണങ്ങിയ ശേഷം ഉരച്ച് കഴുകി കളയുന്നത് കയ്യുടെയും വിരലുകളുടെയും ഭംഗിയെ നിലനിർത്തും. 

6. കയ്യുടെ മസിലുകൾക്കൊക്കെ ഇടയ്ക്ക് അൽപ്പം റസ്റ്റ് കൊടുക്കുന്നത് നല്ലതാണ്. ചെറു ചൂടുള്ള വെള്ളത്തിൽ ആഴ്ചയിൽ രണ്ടു ദിവസം 20 മിനിറ്റെങ്കിലും കൈകൾ താഴ്ത്തി വച്ച് ഇരിക്കാൻ ശ്രമിക്കുക

7. പുറത്ത് പോകുമ്പോൾ മുഖത്തും കഴുത്തിലും മാത്രമല്ല കയ്യിലും സൺ സ്‌ക്രീൻ ലോഷൻ പുരട്ടാൻ മറക്കരുത്.

8. പ്രായം കൂടുമ്പോൾ സ്വാഭാവികമായും കയ്യുടെ എല്ലുകൾ സ്റ്റിഫ് ആവുകയും ആകൃതി വ്യത്യാസപ്പെട്ടു ഭംഗി പോവുകയും ഒക്കെ ചെയ്യും. ഇത്തരം കാര്യങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ നല്ല പ്രായം മുതലേ കൈകൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥിരമായി വ്യായാമം ചെയ്യുവന്നവരിൽ ഇത്തരം അഭംഗികൾ ഉണ്ടാകില്ല. 

9. എന്നും കൈകൾക്കും വിരലുകൾക്കും വ്യായാമം നൽകുക. കൈകൾ രണ്ടും കൂട്ടി ചേർത്ത് നന്നായി ഉരസുക. വിരലുകൾ പരസ്പരം കൊരുത്ത് പരമാവധി അകറ്റി പിടിക്കുന്നത് മസിലുകൾക്ക് നല്ല വ്യായാമം ആണ്. 

Tags:
  • Glam Up
  • Beauty Tips