Saturday 04 September 2021 02:55 PM IST : By സ്വന്തം ലേഖകൻ

സ്ക്രബും മാസ്കും പുരട്ടുന്നത് അഴുക്കും മൃതകോശങ്ങളും നീക്കും; കാലുകളിലെ ചർമ സൗന്ദര്യപരിചരണത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

shutterstock_243973882

മുഖത്തിന് ഭംഗിയേകാൻ ദിവസവും രണ്ട് നേരം ക്ലെൻസിങ്, േടാണിങ്, മോയിസ്ചറൈസിങ് ഇവ ചെയ്യുന്നവർ പോലും കാലുകളിലെ ചർമത്തിന്റെ സൗന്ദര്യപരിചരണത്തിന് സമയം കണ്ടെത്താറില്ല. വൈകാതെ കാലുകളിലെ ചർമം പരുക്കനാകുകയും ഉപ്പൂറ്റി വിണ്ടുകീറാൻ തുടങ്ങുകയും ചെയ്യും. ഇത്തരം സൗന്ദര്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് കാലുകൾക്ക് കൃത്യമായ പരിചരണമേകാം.

കാലുകൾ മസാജ് ചെയ്യുന്നത് വേദന അകറ്റാനും അഴക് വർധിക്കാനും നല്ലതാണ്. സ്ക്രബും മാസ്കും പുരട്ടുന്നത് അഴുക്കും മൃതകോശങ്ങളും നീക്കി ചർമത്തിന് അഴകേകും. പത്ത് മിനിറ്റ് ഇളംചൂടുവെള്ളത്തിൽ പാദങ്ങൾ മുക്കി വച്ച ശേഷം സ്ക്രബ് പുരട്ടി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പാദങ്ങൾ മസാജ് ചെയ്യുക.

പുതുഭംഗിയേകും സ്ക്രബ്

രണ്ട് വലിയ സ്പൂൺ കടലമാവ്, രണ്ട് ചെറിയ സ്പൂൺ ഓ ട്സ് പൊടിച്ചത്, ഒരു ചെറിയ സ്പൂൺ ബേക്കിങ് സോഡ, രണ്ട് മൂന്ന് വലിയ സ്പൂൺ വെള്ളം  ഇവ മിശ്രിതമാക്കി പാദങ്ങളിൽ പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്ത ശേഷം വൃത്തിയായി കഴുകുക.

∙ നാല് വലിയ സ്പൂൺ പൊടിച്ച പഞ്ചസാരയിൽ നാല് വലിയ സ്പൂൺ വെളിച്ചെണ്ണയും അര െചറിയ സ്പൂൺ നാരങ്ങാനീരും ചേർത്ത് മിശ്രിതമാക്കി പാദങ്ങളിൽ പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക.  അരമണിക്കൂറിന് ശേഷം ക ഴുകി വൃത്തിയാക്കുക.

∙ കാലുകൾ മുങ്ങിക്കിടക്കാൻ കഴിയുന്നത്ര ഇളംചൂടുവെള്ളമെടുക്കുക. അതിലേക്ക് ഒരു കപ്പ് പാലും മൂന്ന് വലിയ സ്പൂൺ പഞ്ചസാര പൊടിച്ചതും ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഈ മിശ്രിതത്തിൽ ഇരുപത് മിനിറ്റ് കാലുകൾ മുക്കി വയ്ക്കുക. തുടർന്ന് കാലുകൾ കഴുകി വൃത്തിയാക്കുക.   

∙ നാല് വലിയ സ്പൂൺ ഓട്സ് പൊടിച്ചതിൽ രണ്ട് ചെറിയ സ്പൂൺ തേനും സമം നാരങ്ങാനീരും പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കണം.

മൃദുലതയേകും ഫൂട്ട് മാസ്ക്

രണ്ട് വലിയ സ്പൂൺ മുൾട്ടാണിമിട്ടിയിൽ ഒരു വലിയ സ്പൂ ൺ തേനും അര െചറിയ സ്പൂൺ നാരങ്ങാനീരും ചേർത്ത് പാദങ്ങളിൽ പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക. വരണ്ട ചർമമുള്ള പാദത്തിന് യോജിച്ചതാണ് ഈ ഫൂട്ട് മാസ്ക്.

∙ ഒരു വലിയ സ്പൂൺ കടലമാവിൽ സമം മഞ്ഞൾപൊടി, ഒരു ചെറിയ സ്പൂൺ പാൽ, സമം റോസ് വാട്ടർ ഇവ ചേ ർക്കുക. ഈ മിശ്രിതം കാലുകളിൽ പുരട്ടി ഇരുപത് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക. തുടർന്ന് കാലുകളിൽ മോയ്സ്ചറൈസിങ് ക്രീം പുരട്ടണം.

∙ ഒരു വാഴപ്പഴത്തിന്റെ പകുതി ഭാഗമെടുക്കുക. ഇതിൽ ഒരു വലിയ സ്പൂൺ തേൻ ചേർക്കുക. ഈ കൂട്ട് പാദങ്ങളിൽ പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കാലുകൾ കഴുകി വൃത്തിയാക്കണം.

∙ നാല് വലിയ സ്പൂൺ വെളിച്ചെണ്ണയിൽ ഒന്നോ ര ണ്ടോ ചെറിയ സ്പൂൺ വൈറ്റമിൻ ഇ ഓയിൽ, ഒരു വലിയ സ്പൂൺ തേൻ ഇവ േചർത്ത് പാദങ്ങളിൽ പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം പാദങ്ങൾ കഴുകി വൃത്തിയാക്കണം.

∙ രണ്ട് ചെറിയ കഷണം വെള്ളരിയും ഒരു വലിയ സ്പൂ ൺ തേനും നാല് വലിയ സ്പൂൺ വെളിച്ചെണ്ണയും ഒരു നാരങ്ങയുടെ പകുതി നീരും േചർത്ത് മിശ്രിതമാക്കി പാദങ്ങളിൽ പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം പാദങ്ങൾ ഇളംചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കണം.

Tags:
  • Glam Up