Friday 18 December 2020 04:12 PM IST : By സ്വന്തം ലേഖകൻ

നല്ല ഉള്ളും നീളവുമുള്ള മുടിയാണോ നിങ്ങളുടെ സ്വപ്നം? വേഗത്തിൽ ഫലം കിട്ടാൻ ഇക്കാര്യങ്ങൾ ചെയ്യാം

healthy-hair4432dfgggg

നീളമുള്ള മുടിയാണോ നിങ്ങളുെട സ്വപ്നം? ആരോഗ്യമുള്ള  നീണ്ട മുടി സ്വന്തമാക്കാനും മുടി െപട്ടെന്ന് വളരാനും ഇനി പറയുന്ന കാര്യങ്ങൾ ചിട്ടയായി പാലിച്ചു നോക്കൂ. മുടി വളരുന്ന കാര്യത്തിൽ അങ്ങനെ മാജിക്ക് ഒന്നും ചുരുങ്ങിയ സമയം കൊണ്ട് സംഭവിക്കില്ല. കാരണം, മാസത്തിൽ അരയിഞ്ചു നീളത്തിൽ മാത്രമാണ് മുടി വളരുന്നത്. അതും നിങ്ങളുടെ മുടി നല്ല ആരോഗ്യമുള്ള അവസ്ഥയിലാണെങ്കിൽ. എങ്കിലും, മുടിയുടെ നീളവും കനവും വേഗത്തിൽ കൂടാനായി ഈ കാര്യങ്ങൾ ദിനചര്യയുടെ ഭാഗമാക്കി നോക്കൂ. മാറ്റം പെട്ടെന്ന് നിങ്ങളുടെ മുടിയിൽ പ്രതിഫലിക്കും.

∙ മുടിക്ക് േകടുപാടുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ് ഏറ്റവും പ്രധാനം. അേയണിങ്, കെമിക്കൽ ട്രീറ്റ്മെന്റുകൾ, ബ്ലോ ഡ്രൈയിങ് തുടങ്ങിയവ മുടിയുടെ ആരോഗ്യം കെടുത്തും. അതുകൊണ്ട് മുടി നന്നായി വളരാന‍് ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം പരീക്ഷണങ്ങൾ മുടിയിൽ ചെയ്യരുത്.

∙ സ്കാൽപിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അതായത് താരനും മറ്റും പിടിപെടാതെ തലയിലെ ചർമം കാത്തു സൂക്ഷിക്കണം. ചർമത്തിൽ നല്ല രക്ത ചംക്രമണം ഉണ്ടായാലേ മുടിയുടെ ഫോളിക്കിളുകൾ നന്നായി വളരൂ. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഹോട്ട് ഒായിൽ മസാജ് ചെയ്യുക.

∙ ഡെർമറ്റോളജിസ്റ്റിെന കണ്ട് മുടി വളർച്ചയ്ക്കുള്ള സീറംതലയോട്ടിയിൽ പുരട്ടുന്നത് നല്ലതാണ്. മുടി വളർച്ചയ്ക്കുള്ള പോഷകങ്ങൾ അടങ്ങിയ ഗുളികകൾ നിത്യവും കഴിക്കുന്നതും ഗുണകരമാണ്.

∙ നിങ്ങളുെട മുടിക്ക് അനുയോജ്യമായ ഷാമ്പൂ മാത്രം ഉപയോഗിക്കുക. ഷാമ്പൂ ആഴ്ചയിൽ ഒരു ദിവസമേ തേയ്ക്കാവൂ. ഹോട്ട് ഒായിൽ മസാജ് ചെയ്ത ശേഷം മാത്രം ഷാമ്പൂ തേയ്ക്കുക. ഷാമ്പൂ നന്നായി പതപ്പിച്ച് സ്കാൽപിൽ അഞ്ചു മിനിറ്റ് നേരം വച്ചിട്ട്  തണുത്ത ശുദ്ധ ജലത്തിൽ കഴുകുക. ഒരിക്കലും ചൂടുള്ള വെള്ളം തലയിൽ ഒഴിക്കരുത്. സൾഫേറ്റ് അടങ്ങാത്ത ഷാമ്പൂ മാത്രം ഉപയോഗിക്കുക. കാരണം സൾഫേറ്റ് അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുമ്പോൾ അഴുക്കും വിയർപ്പും പോകുന്നതിനൊപ്പം തന്നെ മുടിയുടെ സ്വാഭാവിക എണ്ണമയവും ഇല്ലാതാകുന്നു. കോക്കനട്ട് മിൽക്ക് അടങ്ങിയ ഷാമ്പൂ നല്ലതാണ്. ഷാമ്പൂ ഇട്ടു കഴുകി കഴിഞ്ഞാൽ കണ്ടീഷണർ പുരട്ടി മുടി നന്നായി കഴുകാൻ മറക്കരുത്. ഇത് മുടിയുടെ മോയിസ്ചറൈസേഷൻ നില നിർത്തുന്നു. മുടി കഴുകുന്ന സമയത്ത് മുടിയുടെ അറ്റത്ത് കണ്ടീഷണർ നന്നായി പുരട്ടണം. ഇത് അറ്റം പൊട്ടുന്നതിനെ അകറ്റി നിർത്തും.

∙ വിർജിൻ കോക്കനട്ട് ഒായിൽ, ജോജോബാ ഒായിൽ, ബദാം ഒായിൽ എന്നിവ മിക്സ് ചെയ്ത് മുടിയിലും സ്കാൽപിലും പുരട്ടി വച്ചിട്ട് 20 മിനിറ്റ് കഴിഞ്ഞ് ഷാമ്പൂ ഇട്ട് കഴുകുക. ഇങ്ങനെ ചെയ്യുന്നത് മുടിയിലെ ഫാറ്റി ആസിഡുകൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു.

∙ സ്പ്ലിറ്റ് എൻഡ് അഥവാ അറ്റം പൊട്ടിപ്പോകൽ മുടിയുടെ വളർച്ചയെ കെടുത്തും. മുടി മൂന്ന്– നാല് മാസം കൂടുമ്പോൾ അറ്റം ട്രിം ചെയ്ത് വൃത്തിയായി സൂക്ഷിക്കുക. ഒരുപാട് നീളം കുറയ്ക്കേണ്ട. അറ്റം കാൽ ഇഞ്ചു നീളത്തിലാണെങ്കിലും ട്രിം ചെയ്താൽ മതി. 10–  12 ആഴ്ച കൂടുമ്പോൾ ഒരിഞ്ചിന്റെ എട്ടിലൊന്ന് മാത്രം നീളത്തിൽ ട്രിം ചെയ്താൽ അറ്റം പൊട്ടൽ വരാതെ തടയാം. മുടി നീളത്തിൽ വളരുകയും ചെയ്യും.

∙ മുടിക്കു വേണ്ട പോഷകങ്ങൾ ഭക്ഷണത്തിലൂടെ ലഭ്യമാകണം. പ്രോട്ടീൻ, ബയോട്ടിൻ, ഫോളിക് ആസിഡ്, വൈറ്റമിൻ ഡി, വൈറ്റമിൻ എ, വൈറ്റിൻ സി, വൈറ്റമിൻ ഇ തുടങ്ങിയവയെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ബാലൻസ്ഡ് ആയ ആഹാരം കഴിക്കുക.  മുട്ട, ക്യാരറ്റ്, ഒാറഞ്ച്, മറ്റ് പഴച്ചാറുകൾ, പാൽ, ചീസ്‍, പച്ചക്കറികൾ തുടങ്ങിയവയെല്ലാം പതിവായി ഭക്ഷണത്തിലുൾപ്പെടുക്കണം.  വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക.

∙ ചൂടു തട്ടുന്നത് മുടിക്ക് വളരെയധികം കേടാണ്.  മുടി വളരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ  ഹെയർ സ്റ്റൈലിങ് ഉപകരണങ്ങൾ, ഹീറ്റ് ഉപയോഗിച്ചുള്ള കേളിങ്, ഡ്രൈയർ ഉപയോഗം ഇതെല്ലാം കഴിയുന്നതും ഒഴിവാക്കുക. ബ്ലീച്ച്  ചെയ്യാതിരിക്കുക. ബ്ലീച്ചിങ് മുടിയുടെ ക്യൂട്ടിക്കിളിനു കേടു വരുത്തും.

∙ വളരെ മൃദുവായതും പല്ലിന് അകലം ഉള്ളതുമായ ചീപ്പ് ഉപയോഗിച്ചു മാത്രം മുടി ചീകുക. മുടി നന്നായി ഉണങ്ങിയിട്ട് മാത്രം ചീകുക.

∙ മുടി വളരെ മൃദുവായി കൈകാര്യം ചെയ്യുക. രാത്രിയിൽ കിടന്നുറങ്ങുമ്പോൾ  കോട്ടൺ പില്ലോ കവറിനു പകരം സിൽക്കിന്റെ പില്ലോ കവർ ഉപയോഗിക്കുന്നതും മുടി കൊഴിയാതിരിക്കാൻ സഹായിക്കും. അതുപോലെ വലിച്ചു മുറുക്കി പോണി െടയ്ൽ കെട്ടുന്നതും മുടിക്ക് സ്ട്രെസ് ഉണ്ടാക്കും. ഇത് ഒഴിവാക്കുക. വളരെ മൃദുവായ ടവൽ കൊണ്ട് മാത്രം തലമുടി തോർത്തുക.  ഒാരോ മുടിയിഴയും സ്വർണം കൊണ്ട് തീർത്തതാണെന്ന മട്ടിൽ അത്ര കരുതലോടെ മാത്രം നിങ്ങളുടെ മുടിയെ കെയർ ചെയ്താൽ നന്നായിരിക്കും. ഈ കരുതലുകളെല്ലാം കൃത്യമായി പാലിച്ചാൽ മുടി മാസങ്ങൾ കൊണ്ട് നല്ല നീളവും കനവും ഉള്ളതായി മാറും.

Tags:
  • Hair Style
  • Glam Up
  • Beauty Tips