Monday 22 August 2022 04:41 PM IST : By സ്വന്തം ലേഖകൻ

ഹെയർ ഹെൽത് ഗമ്മീസ് ഗുണകരമോ? പരീക്ഷിച്ചു നോക്കും മുൻപ് അറിയൂ ചില കാര്യങ്ങൾ

gummies4578888

സൗന്ദര്യം വർധിപ്പിക്കുമെന്ന് പറഞ്ഞു കേൾക്കുന്നതെന്തും പരീക്ഷിച്ചു നോക്കും മുൻപ് അറിയൂ ചില കാര്യങ്ങൾ... 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ് ഹെയർ ഹെൽത് ഗമ്മീസ്. മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചാൽ അകറ്റാനും വേണ്ട ബയോട്ടിൻ, സിങ്ക് എന്നിവയാണ് മിഠായി പോലെയുള്ള ഗമ്മീസിലെ പ്രധാന ഘടകം. ചർമത്തിനും നഖത്തിനും വേണ്ട മൾട്ടി വൈറ്റമിൻ ഗമ്മീസും ലഭ്യമാണ്. 

ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഇവ കഴിച്ച്, വൈറ്റമിനുകൾ അമിതമായി ശരീരത്തിൽ എത്തുന്നത് വൈറ്റമിൻ ടോക്സിസിറ്റി ഉണ്ടാക്കും. ഇത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക. വിപണിയിൽ കാണുന്ന എല്ലാ ഉൽപന്നങ്ങളും ഗുണം നൽകണമെന്നുമില്ല. ഹോർമോൺ വ്യതിയാനം, രോഗങ്ങൾ, കോവിഡ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചില്‍ വരാം. 

പലതരം ഉപദേശങ്ങളുടെ പിന്നാലെ പോകാതെ മുടികൊഴിച്ചിലിന്റെ യഥാർഥകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. പോഷകക്കുറവ് ഉണ്ടെങ്കിൽ വിദഗ്ധ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.

Tags:
  • Glam Up
  • Beauty Tips