Saturday 05 November 2022 02:03 PM IST : By സ്വന്തം ലേഖകൻ

ഗ്രീൻ ടീ, ഉരുളക്കിഴങ്ങിന്റെ നീര്... കണ്ണിനു താഴെയുള്ള കറുപ്പ് മാറാൻ സിമ്പിൾ ട്രിക്സ്: വീട്ടു മരുന്നുകൾ

beauty-mantra

പുരികം ഷേപ് വരുത്തുക, ഫേഷ്യൽ ചെയ്യുക. ഇതു മാത്രമായിരുന്നു ബ്യൂട്ടി പാർലർ സന്ദർശനത്തിനായി ടീനേജിന്റെ ലിസ്റ്റിൽ പണ്ട് ഉണ്ടായിരുന്നത്. എന്നാലിന്ന് മുഖം വെളുപ്പിക്കൽ അല്ല സൗന്ദര്യം കൂട്ടാനുള്ള മാർഗമെന്ന് യൂത്ത് തിരിച്ചറിഞ്ഞു. സ്വന്തം ചർമഭംഗി തനിമയോടെ കാത്തുസൂക്ഷിക്കുന്നതിനാണ് ഭൂരിപക്ഷവും മുൻഗണന നൽകുന്നത്. ഏതു ചർമക്കാർക്കും അവരുടെ നിറത്തിനും സ്കിൻ ടെക്സ്ചറിനും യോജിച്ച കോസ്മറ്റിക് ട്രീറ്റ്മെന്റ് ഉള്ള കാലമാണിത്. ലേസർ ആണ് അക്കൂട്ടത്തിലെ സൂപ്പർസ്റ്റാർ.

അറിഞ്ഞു തുടങ്ങാം

മുഖക്കുരുവും പാടുകളും

കോസ്മറ്റിക് ചികിത്സകള്‍ക്കായി വിദഗ്ധരെ ത ന്നെ സമീപിക്കുക, ഉയർന്ന നിലവാരം പുലർത്തുന്ന കോസ്മറ്റിക് ക്ലിനിക്കുകൾ തന്നെ തിരഞ്ഞെടുക്കുക. മികച്ച ഫലം കിട്ടാൻ കൃത്യമായ ഇടവേളയിൽ പല സെഷൻസ് വേണ്ടിവരും.

മുഖക്കുരുവിന്റെ പാടുകളും കുഴികളും മായ്ക്കാൻ ഫലപ്രദമായ ചികിത്സകളുണ്ട്. ഏതുതരം ചികിത്സ വേണമെന്നത് മുഖക്കുരുവിന്റെ പാടുകളുടെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കുന്നത്.

സിഒ2 ലേസർ, എർബിയം വൈഎജി ലേസർ, സബ്‌സിഷൻ, പഞ്ച് എക്സിഷൻ, ടിസിഎ ക്രോസ് തുടങ്ങിയവയാണ് ചികിത്സകളിൽ ചിലത്. അതീവ ഗുരുതരമല്ലാത്ത മുഖക്കുരുവിന്റെ പാടുകൾ ലേസർ ചികിത്സയിലൂടെ മായ്ക്കാനാകും.

മിക്കവരെയും അലട്ടുന്ന ബാക് ആക്നെയ്ക്കും (പുറംഭാഗത്ത് വരുന്ന കുരു) ചികിത്സയുണ്ട്. മുഖത്തു പുരട്ടുന്ന ക്രീമുകളേക്കാൾ വീര്യമുള്ള ക്രീമുകളും മറ്റും ഇവയ്ക്ക് ഉപയോഗിക്കേണ്ടി വ രുമെന്നു മാത്രം.

പിഗ്‌മന്റേഷനും ചികിത്സയും

ചർമത്തിന് ഇരുണ്ട നിറം നൽകുന്നത് മെലാനിൻ എന്ന ഘടകമാണ്. ഇത് അമിതമാകുന്നതാണ് ഹൈപ്പർ പിഗ്‌മന്റേഷന് കാരണം.

∙ പ്രായാധിക്യം, ഗർഭകാലത്തും ആർത്തവവിരാമകാലത്തുമുണ്ടാകുന്ന ഹോർമോൺ‍ വ്യത്യാനം, അമിതമായി സൂര്യപ്രകാശമേൽക്കുന്നത്, തെറ്റായ രീതിയില്‍ മുഖത്തെ രോമം നീക്കുന്നത്, വീര്യം കൂടിയ സ്കിൻ കെയർ പ്രൊഡക്റ്റ്സിന്റെ ഉപയോഗം, ചർമരോഗം, ചർമത്തിലേറ്റ മുറിവ്, പൊള്ളൽ ഇവ കൊണ്ടുള്ള പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർ പിഗ്‍മന്റേഷൻ തുടങ്ങിയവ നിറവ്യത്യാസത്തിനു കാരണമാകും. ശരിയായ കാരണം കണ്ടുപിടിച്ച് ഏറ്റവും ഇണങ്ങും ചികിത്സ ചെയ്യാം.

∙ പതിവായി സൺസ്ക്രീൻ പുരട്ടുന്നതിലൂടെയും ശരിയായ രീതിയിൽ കൃത്യ ഇടവേളയിൽ മാത്രം രോമം നീക്കുന്നതിലൂടെയും വിദഗ്ധരുടെ നിർദേശപ്രകാരം ഇണങ്ങുന്ന സ്കിൻ കെയർ പ്രൊഡക്റ്റ് ഉപയോഗിക്കുന്നതിലൂടെയും പിഗ്‍മന്റേഷന്‍ വരാതെ കാക്കാം.

∙ മുഖത്തു പുരട്ടാനുള്ള ക്രീമുകൾക്കൊപ്പം കെമിക്കൽ പീലിങ്ങും ലേസർ ചികിത്സകളും പിഗ്‌മെന്റേഷ ൻ അകറ്റാൻ ഫലവത്താണ്.

പാടുകളും പിഗ്‌മന്റേഷനും പല വിധമുണ്ട്. കവിളി ൽ വരുന്ന തവിട്ടുനിറമുള്ള പുള്ളികൾ (റെക്കിൾസ്), മെലാസ്മ, പ്രായാധിക്യം മൂലം വരുന്ന കറുത്ത പാടുകൾ (എയ്ജ് സ്പോട്സ്) തുടങ്ങിയ പ്രശ്നങ്ങൾ ലേസർ ചികിത്സയിലൂടെ മാറ്റാനാകും. അല്ലാതെയുള്ള പിഗ്‌മെന്റേഷനു മറ്റു ചികിത്സകളാണ് വേണ്ടത്.



കണ്ണിനു താഴെ കറുപ്പ്

കണ്ണിനു താഴെ കറുപ്പ് ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ക്ഷീണം, മതിയായ ഉറക്കം ലഭിക്കാത്തത്, വിളർച, പാരമ്പര്യം, നിർജലീകരണം, ഇടയ്ക്കിടെ കണ്ണു തിരുമ്മുന്നത് തുടങ്ങിയവയാണ് അതിൽ ചിലത്.

ലേസർ, കെമിക്കൽ പീൽ, പുരട്ടാനുള്ള ക്രീം, ജീവിതശൈലീ മാറ്റങ്ങൾ തുടങ്ങിയവയിലൂടെ ഇതു മാറ്റാനാകും. കണ്ണിനു താഴെ കറുപ്പ് ഉണ്ടാകുന്നതിന്റെ കാരണം മനസ്സിലാക്കി അതു പരിഹരിക്കുക എന്നതാണ് പ്രധാനം. ഒപ്പം മറ്റു ചികിത്സകളും വേണ്ടി വരും. കൺതടങ്ങൾ കുഴിഞ്ഞിരിക്കുന്നതു മൂലവും കണ്ണിനു താഴെ കറുപ്പുനിറം തോന്നാം.

ഫില്ലർ ഇൻജക്‌ഷന്‍ ഉപയോഗിച്ച് കുഴിവ് നികത്തുകയും ബോട്ടോക്സ് ചെയ്ത് ചുളിവുകൾ മായ്ക്കുകയും ചെയ്യുന്നതിലൂടെ കറുപ്പും അകലും.

വീട്ടു മരുന്നുകളും അറിയാം

∙ കണ്ണിനു താഴെയുള്ള കറുപ്പുനിറം അകറ്റാൻ ഉരുളക്കിഴങ്ങിന്റെ നീരിൽ പഞ്ഞി മുക്കി കണ്ണിനു ചുറ്റും പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നത് നല്ലതാണ്.

∙ ഉപയോഗിച്ച ഗ്രീൻടീ ബാഗ് കണ്ണിനു മുകളിൽ വച്ചാൽ കണ്ണിനു ചുറ്റുമുള്ള തടിപ്പും കറുപ്പും മായും.

∙ രാത്രി കിടക്കും മുൻപ് കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് നീര് പിഴിഞ്ഞെടുത്ത് കണ്ണിന് ചുറ്റും പുരട്ടാം.

∙ പുറത്തിറങ്ങുമ്പോൾ സൺ ഗ്ലാസ് ഉപയോഗിക്കുന്നതും കണ്ണിനു താഴെ കറുപ്പ് വരാതെ കാക്കും.

∙ മുഖത്ത് ടീ ട്രീ ഓയിൽ പുരട്ടുന്നത് മുഖക്കുരു വരാതെ കാക്കും.

∙സാലിസിക് ആസിഡും സൾഫറും അടങ്ങിയ അ ലോവെര ജെൽ മുഖക്കുരുവിനെ അകറ്റി നിർത്താൻ കേമനാണ്.

∙ ഗ്രീൻടീ തയാറാക്കി ചൂടാറിയ ശേഷം മുഖത്ത് പുരട്ടുന്നത് എണ്ണമയം അകറ്റും, അണുബാധ തടയും. ഇ തുവഴി മുഖക്കുരു വരാതിരിക്കും.

∙ തേൻ പുരട്ടുന്നത്, പ്രത്യേകിച്ച മനുക ഹണി പുരട്ടുന്നത് മുഖക്കുരു അകറ്റും.

∙ മുഖക്കുരു അമിതമായി അലട്ടുന്ന ഭാഗത്ത് ആപ്പിൾ സിഡർ വിനിഗർ പുരട്ടിയാൽ എണ്ണമയം കുറയും. മുഖക്കുരു പാടുകൾ വീഴ്ത്തുകയുമില്ല.

∙ മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാൻ മുത്തശ്ശിമരുന്നായ മഞ്ഞളും നല്ലതാണ്.

∙ ചർമപ്രശ്നങ്ങൾ അകറ്റാൻ ദിവസം രണ്ട് ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതും ചർമം മെച്ചപ്പെടുത്തും.

അമ്മു ജൊവാസ്
വിവരങ്ങൾക്കു കടപ്പാട് : ഡോ. ആശ ബിജു,
എസ്തറ്റിക് ഫിസിഷൻ & കോസ്മറ്റിക് ലേസർ സർജൻ,
വൗ ഫാക്ടർ മെഡി കോസ്മെറ്റിക് സ്കിൻ & ലേസർ സെന്റർ, തിരുവനന്തപുരം