Monday 12 July 2021 12:17 PM IST : By സ്വന്തം ലേഖകൻ

കർക്കടകത്തിലെ എണ്ണ തേച്ചുകുളി: സൗന്ദര്യ രഹസ്യം പങ്കിട്ട് ലക്ഷ്മി നായർ: വിഡിയോ

lekshmi-nair-

ആരോഗ്യ സംരക്ഷണത്തിന്റയും ചിട്ടയായ ഭക്ഷണക്രമീകരണങ്ങളുടേയും മാസമാണ് കർക്കടകം. ശരീരസൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ സുഖചികിത്സയും തേച്ചുകുളിയുമൊക്കെ തേടി പലരും പോകാറുണ്ട്. ഇവിടെയിതാ തന്റെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന കർക്കടകത്തിലെ തേച്ചുകുളിയെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ലക്ഷ്മി നായർ.

ശരീരവേദന മാറാനും ജോയിന്റുകളിലെ പ്രശ്നങ്ങൾ മാറാനും തേച്ചുകുളി സഹായിക്കുമെന്ന് ലക്ഷ്മി പറയുന്നു. അമൂല്യങ്ങളായ ആയൂർവേദ പച്ചമരുന്നുകളാണ് തേച്ചുകുളിയെ സമ്പന്നമാക്കുന്നത്. പച്ചിലകൾ കൂട്ടിയുള്ള ആവിക്കുളിയെക്കുറിച്ചും വിഡിയോയിലൂടെ വിശദമാക്കുന്നുണ്ട്. പ്രായം തരുന്ന അവശതകൾ അകറ്റി എനർജി തിരികെ നൽകാൻ ഇത്തരം ചികിത്സാ–ആരോഗ്യ രീതികൾ സഹായിക്കുമെന്ന് ലക്ഷ്മി ഉറപ്പു നൽകുന്നു.

വിഡിയോ കാണാം: