Monday 17 January 2022 03:00 PM IST : By സ്വന്തം ലേഖകൻ

ചൂടായാലും തണുപ്പായാലും മുഖം തിളങ്ങാൻ ശുദ്ധമായ പാൽ മതി; വീട്ടിലിരുന്ന് ചെയ്യാവുന്ന സൗന്ദര്യസംരക്ഷണ മാർഗങ്ങൾ

milk-face-92095

ചൂടുകാലത്ത് ഉണ്ടാകുന്ന സൺ ടാനും തണുപ്പ് കാലത്തുണ്ടാകുന്ന മൊരിച്ചിലുമൊക്കെ മാറാൻ വീട്ടിൽ എപ്പോഴും ഉണ്ടാകാറുള്ള പാൽ മാത്രം മതി. പാല്‍ ഉപയോഗിച്ചാൽ ചർമത്തിനുണ്ടാകുന്ന ഗുണങ്ങൾ ഏറെയാണ്. പാൽ ഉപയോഗിച്ച് സിംപിളായി വീട്ടിലിരുന്ന് ചെയ്യാവുന്ന സൗന്ദര്യസംരക്ഷണ മാർഗങ്ങൾ ഇതാ..  

മികച്ച ക്ലെൻസർ

നല്ലൊരു ക്ലെൻസറാണ് പാൽ. ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ പാലിന് സാധിക്കും. ഒരു സ്പൂൺ പാൽ മുഖത്ത് നന്നായി തേച്ചു നന്നായി മസാജ് ചെയ്യുക. ശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ചു കളയണം. 

ഉന്മേഷവും തിളക്കവും 

പാലിൽ കാണുന്ന ലാക്ടിക് ആസിഡ് ചർമത്തിലെ കൊളീജിൻ ഉദ്പാദനം വര്‍ധിപ്പിക്കും. ചർമത്തിന്റെ ആരോഗ്യം നിലനിർത്തി ഉന്മേഷവും തിളക്കവും നൽകാൻ പാൽ സഹായകമാണ്. 

മോയ്സ്ച്വറൈസർ

ചർമത്തെ മോയ്സ്ച്വറൈസ് ചെയ്യാൻ പാൽ ഉത്തമമാണ്. തണുത്ത പാലിൽ മുക്കിവച്ച തുണി 10 മിനിറ്റ് മുഖത്ത് വയ്ക്കുക. മുഖത്തിന് മിനുസവും തിളക്കവും നൽകാൻ ഇത് സഹായിക്കും.

Tags:
  • Glam Up
  • Beauty Tips