Thursday 26 October 2023 03:56 PM IST : By സ്വന്തം ലേഖകൻ

‘ചുവന്നുള്ളി നീരും കടലമാവും പാലിൽ ചേര്‍ത്തു പുരട്ടാം’; മുഖക്കുരു അകറ്റാൻ സൂപ്പർടിപ്സ്

pimples-nliiiii

കൗമാരത്തിൽ മുഖക്കുരു കൊണ്ടുണ്ടാകുന്ന പാടുകൾ ആണ് ചർമത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മുഖക്കുരു പാടുകളെ ഒഴിവാക്കണമെങ്കിൽ അവ വരാതിരിക്കാനുള്ള വഴികളും നോക്കണം. ദിവസവും നന്നായി വെള്ളം കുടിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഒഴിവാക്കരുത്. വിയർപ്പ് എണ്ണമയം ഇവയൊക്കെ മാറ്റുവാനായി മൈൽഡ് സോപ്പ് ഉപയോഗിക്കുക. ഓയിൽ റിമൂവിങ് ഫെയ്സ് വാഷുകൾ ഉപയോഗിക്കാം.

മുഖക്കുരു അകറ്റാൻ വീട്ടിലും ചില പൊടിക്കൈകൾ പരീക്ഷിക്കാം;

∙ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി തൈരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിലും കഴുത്തിലും പുരട്ടുക. ഇതുണങ്ങി, ചർമം വലിഞ്ഞു തുടങ്ങുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.

∙ പച്ചമഞ്ഞളും വേപ്പിലയും അരച്ചെടുത്ത മിശ്രിതം മുഖത്ത് ഇടുന്നത് പാടുകൾ മായ്ക്കും.

∙ ചുവന്നുള്ളിയുടെ നീരും കടലമാവും പാലിൽ ചാലിച്ച് മുഖത്തു പുരട്ടാം.

∙ കറ്റാർവാഴയുടെ നീരും ചെറുനാരങ്ങാ നീരും യോജിപ്പിച്ച മിശ്രിതം മുഖത്തു പുരട്ടിയാൽ മുഖക്കുരുവിനെ തടയാം.

∙ മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പുതിനയിലയിട്ട് ആവി പിടിക്കുന്നത് ഗുണം ചെയ്യും.

∙ മുഖക്കുരുവിന്റെ പാടുകൾ കളയാൻ തുളസിക്ക് കഴിയും. തുളസിനീര് മുഖത്തു പുരട്ടുന്നതും തുളസിയിലയിട്ട് ആവി പിടിക്കുന്നതും നല്ലതാണ്.

∙ താരനാണ് മുഖക്കുരുവിന് കാരണമെങ്കിൽ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാം. ചുവന്നുള്ളി നീരും തൈരും ചേർന്ന മിശ്രിതം തലയിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ചെയ്യുന്നത് താരനും അതുവഴി ഉണ്ടാകുന്ന മുഖക്കുരുവും പാടുകളും കുറയ്ക്കും.  

Tags:
  • Glam Up
  • Beauty Tips