Friday 01 July 2022 04:39 PM IST : By സ്വന്തം ലേഖകൻ

‘വയറില്‍ ചൊറിച്ചിൽ അനുഭവപ്പെട്ടാല്‍ മൃദുലമായ കോട്ടൺ ഉപയോഗിച്ച് ഉരസാം’; പ്രസവ ശേഷം സ്ട്രെച്ച് മാർക്കുകൾ വരാതിരിക്കാൻ..

pregnn8755

പ്രസവ ശേഷമുള്ള സ്ട്രെച്ച് മാർക്കാണ് കൂടുതൽ കണ്ടു വരുന്ന മറ്റൊരു ചർമപ്രശ്നം. പാരമ്പര്യം ഇക്കാര്യത്തിൽ വലിയ ഘടകമാണ്. അമ്മയ്ക്ക് വലിയ സ്ട്രെച്ച് മാർക്കുകൾ വന്നിട്ടുണ്ടെങ്കിൽ മകൾക്കും വരാനുള്ള സാധ്യത ഏറെയാണ്. പാടുകൾ വരാതിരിക്കാനുള്ള ക്രീമുകൾ ഡോക്ടറോടു ചോദിച്ച് ഗര്‍ഭകാലം മുതലേ പുരട്ടിത്തുടങ്ങാം. 

ബ്യൂട്ടി ടിപ്സ് 

. എപ്പോഴും വയർ ലൂബ്രിക്കേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനായി മോയസ്ച്വറൈസർ പുരട്ടാം. 

. ചിലർക്ക് വയറിലും അതിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടും. ചൊറിയുന്നതിനു പകരം മൃദുലമായ കോട്ടൺ ഉപയോഗിച്ച് ഉരസുക.

. പാടുകൾ മാറാൻ പ്രസവശേഷം കൊളാജൻ റീമൗൾഡിങ് ക്രീമുകൾ പുരട്ടാം. ചിലരിൽ കറുത്ത് തടിച്ച പാടുകൾ വരും. അവർക്ക് ലേസർ ചികിത്സയാണു ഫലപ്രദം.

മറുകും കാക്കപ്പുള്ളികളും

ശരീരത്തിൽ എവിടെയും മറുകും കാക്കപ്പുള്ളികളും വരാം. കറുത്ത് അൽപം പൊങ്ങിയ കുത്തുകൾ പോലെ വരുന്ന മറുകുകൾ സാവധാനം വലുപ്പം വയ്ക്കും. വണ്ണം വച്ചാൽ, ഒരുപാട് വെയിലു കൊണ്ടാല്‍ ഒക്കെ ഇത്തരം മറുകു വരും. പൊങ്ങാത്ത കറുത്ത പൊട്ടുകളാണ് കാക്കപ്പുള്ളികൾ.

ഇവയ്ക്ക് പാരമ്പര്യം ഒരു ഘടകമാണ്. ക്രീം പുരട്ടിയതു കൊണ്ടു മറുകു മാറില്ല. ലേസർ ചെയ്താൽ പോകും. എന്നാൽ വീണ്ടും ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ വരില്ലെന്ന് ഉറപ്പു പറയാൻ സാധിക്കില്ല. പെട്ടെന്ന് ദേഹം മുഴുവൻ വലിയ മറുകുകൾ വന്നാൽ പ്രത്യേകിച്ച് കാലിനടിയിലും കൈയിലും, ‍ഡോക്ടറെ കണ്ട് മറ്റു അസുഖങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

Tags:
  • Glam Up
  • Beauty Tips