Saturday 28 October 2023 03:08 PM IST : By സ്വന്തം ലേഖകൻ

ചർമത്തിന്റെ തിളക്കവും ചെറുപ്പവും നിലനിർത്തും; മുടിയുടെ അഴകിനും ബെസ്റ്റാണ് മത്തങ്ങാവിത്ത്

pumpkinseeds66788

ചർമത്തിനു തിളക്കവും ചെറുപ്പവുമേകാനും മുടിക്ക് അഴകിനും മത്തങ്ങാവിത്തു ചേർന്ന സൗന്ദര്യക്കൂട്ട് പതിവാക്കാം.

∙ ഒരു കപ്പ് വെള്ളത്തിൽ നാലു വലിയ സ്പൂൺ പംപ്കിൻ സീഡ് ചേർത്തു വേവിക്കുക. ഇത് അരിച്ചെടുത്ത് അരയ്ക്കണം. ഈ കൂട്ടിൽ മൂന്നോ നാലോ ചെറിയ സ്പൂൺ മോരു ചേർത്തു മുഖത്തു പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകണം. വൈറ്റമിൻ ഇ സമൃദ്ധമായി അടങ്ങിയതിനാൽ ചർമത്തിന്റെ ചെറുപ്പം നിലനിർത്താനും തിളക്കമേകാനും ഉത്തമമാണ്. 

∙ അരക്കപ്പ് പംപ്കിൻ സീഡ്സ് മിക്സിയിൽ െപാടിച്ചതിൽ ഒരു വലിയ സ്പൂൺ തേനും രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണയും അരക്കപ്പ് തൈരും ചേർത്തു യോജിപ്പിച്ചു ശിരോ ചർമത്തിലും മുടിയും പുരട്ടണം. അരമണിക്കൂറിനു ശേഷം ഇളംചൂടുവെള്ളത്തിൽ കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു വൃത്തിയാക്കിയ ശേ ഷം കണ്ടീഷനർ പുരട്ടണം.

∙ രണ്ടു വലിയ സ്പൂൺ പംപ്കിൻ സീഡ് രണ്ടു ചെറിയ സ്പൂൺ തൈര് ചേർത്ത് അരയ്ക്കുക. ഈ കൂട്ട് മുഖത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം. ചർമത്തിനു തിളക്കവും ഭംഗിയും ലഭിക്കും.

Tags:
  • Glam Up
  • Beauty Tips