Tuesday 25 September 2018 03:14 PM IST : By സ്വന്തം ലേഖകൻ

ദിവസങ്ങൾക്കുള്ളിൽ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കി ചെറുപ്പം നിലനിർത്താം (വിഡിയോ)

wrinkles-skin

പ്രായമായി എന്ന് നമുക്ക് തോന്നി തുടങ്ങുന്നത് തലമുടി നരയ്ക്കുമ്പോഴും ചർമ്മത്തിൽ ചുളിവുകൾ വീണു തുടങ്ങുമ്പോഴുമാണ്. പ്രായം കൂടുംതോറും ചുളിവുകളുടെ എണ്ണം വർദ്ധിക്കും. നെറ്റി, കണ്ണുകൾക്ക് ചുറ്റും, കഴുത്ത് എന്നിവിടങ്ങളിലാണ് പ്രായം കൂടുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

പ്രായം കൂടുംതോറും ചര്‍മ്മത്തിന് ദൃഢത നല്‍കുന്ന കൊളാജന്റെ അളവ് കുറയുന്നതാണ് ചുളിവുകൾ വീഴാനുള്ള കാരണം. വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക, തേന്‍ മുഖത്തു പുരട്ടുക, സ്‌ട്രോബറി അരച്ചു മുഖത്തിടുക എന്നിവയാണ് ചുളിവുകള്‍ മാറാനുള്ള ചില നാടൻ പ്രയോഗങ്ങൾ. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ പറയുന്നു.