Saturday 12 September 2020 03:09 PM IST : By സ്വന്തം ലേഖകൻ

‘കൈവിടരുത്... എന്റെ കുഞ്ഞിന്റെ ജീവനാണ്’; മജ്ജമാറ്റിവയ്ക്കാൻ വേണം 25 ലക്ഷം; കുഞ്ഞ് ആദ്‍വികിന്റെ ജീവനായി കേണ് മാതാപിതാക്കൾ

renjith

ജീവനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ഒരു പിഞ്ചുകുഞ്ഞ്. ആ കുഞ്ഞിന്റെ വേദനയ്ക്ക് കൂട്ടിരിക്കുന്നന്ന മാതാപിതാക്കൾ. തിരുവനന്തപുരം സ്വദേശി രഞ്ജിത്തിന്റെ വെറും 9 മാസം പ്രായം മാത്രമുള്ള ആദ്വിക് എന്ന പൊന്നുമോനാണ് ആ ദുരവസ്ഥ. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകർക്കുന്ന Chronic Granulomatous Disease എന്ന രോഗാവസ്ഥയാണ് ഈ കുഞ്ഞിനെ കാർന്നു തിന്നുന്നത്.

വെറുമൊരു പനി മാത്രമായിരിക്കും. ആ പനി ഏതൊരു വിധ ലക്ഷണങ്ങളില്ലാതെ പേടിപ്പെടുത്തുന്ന രോഗങ്ങളിലേക്കായിരിക്കും കൊണ്ടു ചെന്നെത്തിക്കുക. പനിയെ തടഞ്ഞു നിർത്താനുള്ള ഇമ്മ്യൂണിറ്റി പോലും എന്റെ കുഞ്ഞിനില്ല. ഏറെ അനുഭവിച്ചു എന്റെ കുഞ്ഞ്. ഇപ്പോൾ ജീവനു തന്നെ ഭീഷണിയായ ന്യൂമോണിയയിലാണ് കുഞ്ഞ് എത്തി നിൽക്കുന്നത്.– കണ്ണീരോടെ രഞ്ജിത്ത് പറയുന്നു.

അനുനിമിഷത്തിലും വേദന കൊണ്ടു പുളയുന്ന ഈ കുഞ്ഞിന് ജീവൻ നിലനിർത്താനാനുള്ള ഏക പോവംവഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്. അതിനു ചെലവാകുന്ന തുകയോ 25 ലക്ഷത്തോളം രൂപയും. ആദ്വികിന്റെ പിതാവ് രഞ്ജിത്തിനെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല ഈ ഭീമൻ തുക. ഒരു വശത്ത് ജീവനു വേണ്ടി പിടയുന്ന തന്റെ പൈതൽ മറുവശത്ത് ജീവന്റെ വിലയായ ലക്ഷങ്ങൾ. പ്രതീക്ഷയറ്റു പോയ നിമിഷത്തിൽ രഞ്ജിത്ത് തന്റെ കുഞ്ഞിനായി കൈനീട്ടുന്നത് സുമനസുകൾക്കു മുമ്പാകെയാണ്. ആർജെയും സാമൂഹ്യ പ്രവർത്തകനുമായ ഫിറോസാണ് കുഞ്ഞിന്റെ ദുരവസ്ഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

Please Help ...???
ഈ message എന്റെ നല്ല ഒരു സുഹൃത്ത് രഞ്ജിത്തിന്റെ കുഞ്ഞിനു വേണ്ടി. പേയാട് St. Xavier's Schoolil പഠിച്ചവൻ. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു കഷ്ടപ്പാടിലൂടെ ജീവിക്കുന്നവൻ
കഴിഞ്ഞ കുറച്ച് സമയമായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന 9 മാസം പ്രായം മാത്രം ഉള്ള ആദ്‌വിക് ന്റെ അച്ഛൻ.
Diagnosed with Chronic Graniulomatous Disease.എന്ന അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുഞ്ഞ്. Bone Marrow Transplantation എന്ന ചികിത്സക്ക് ആവശ്യം ആയി വരുന്നത് 25 ലക്ഷം ആണ്.
അവനെ കൊണ്ട് ഒരിക്കലും കുട്ടിയാൽ കൂടാത്ത തുക. ഒന്നും വേണ്ട കഴിയുന്ന ഒരു സഹായം നിങ്ങൾ ചെയ്യു 10 രൂപ ആണെകിൽ അത് എങ്കിലും.
ചിലപ്പോൾ അത് അവന് വല്യ സഹായം ആയിരിക്കും. ഇത് എന്റെ അപേക്ഷ ആണ് plzz?..