Saturday 15 January 2022 10:55 AM IST : By സ്വന്തം ലേഖകൻ

‘വൈകിയുള്ള തുറന്ന് പറച്ചിലിന്റെ പിന്നില്‍ നോവുന്ന മനസ്സിന്റെ ആശയക്കുഴപ്പം ഉണ്ടാകും’: അതിജീവിതയെ ക്രൂശിക്കും മുമ്പ് അറിയാൻ

rape-case-and-women-dr-jhon

പീഡനത്തിന് ഇരയാകുന്ന സ്ത്രീ കടന്ന് പോകുന്ന മാനസിക വ്യഥകളുടെ വിവിധ ഘട്ടങ്ങള്‍ നിയമ യുദ്ധങ്ങളില്‍ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ലെന്ന ശ്രദ്ധേയമായ നിരീക്ഷണം പങ്കുവയ്ക്കുകയാണ് ഡോ. സി.ജെ ജോൺ. പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി പുറത്തു വന്ന പശ്ചാത്തലത്തിലാണ് ‍ഡോക്ടറുടെ കുറിപ്പ്. പീഡന വിവരം നീതി നിര്‍വ്വഹണ സംവിധാനങ്ങളെ അറിയിക്കാന്‍ എന്ത് കൊണ്ട് ഇത്ര വൈകിയെന്ന ചോദ്യം പലപ്പോഴും കോടതി മുറികളില്‍ കേള്‍ക്കാറുണ്ട്. വൈകിയുള്ള തുറന്ന് പറച്ചിലിന്റെ പിന്നില്‍ നോവുന്ന മനസ്സിന്റെ ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഡോ. ജോൺ ഓർമിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പീഡനത്തിന് ഇരയാകുന്ന സ്ത്രീ കടന്ന് പോകുന്ന

മാനസിക വ്യഥകളുടെ വിവിധ ഘട്ടങ്ങള്‍ നിയമ യുദ്ധങ്ങളില്‍ പലപ്പോഴും പരിഗണിക്കപ്പെടുന്നതായി തോന്നുന്നില്ല. ഈ പീഡന വിവരം നീതി നിര്‍വ്വഹണ സംവിധാനങ്ങളെ അറിയിക്കാന്‍ എന്ത് കൊണ്ട് ഇത്ര വൈകിയെന്ന ചോദ്യം പലപ്പോഴും കോടതി മുറികളില്‍ കേള്‍ക്കാറുണ്ട്. വൈകിയുള്ള തുറന്ന് പറച്ചിലിന്റെ പിന്നില്‍ നോവുന്ന മനസ്സിന്റെ ആശയക്കുഴപ്പം ഉണ്ടാകും.

ഇത് കേൾക്കുമ്പോൾ

ചുറ്റുമുള്ളവര്‍ പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ഉണ്ടാകാം.

അത് നുണയെന്നുള്ള വ്യാഖ്യാനം ശരിയാകണമെന്നില്ല. പലവട്ടം സംഭവം നടന്നുവെന്നത് സമ്മതത്തിന്റെ സാക്ഷ്യം ആകണമെന്നുമില്ല. ചില മാനസികാവസ്ഥകളുടെ സമ്മര്‍ദ്ദം ആകാം. പീഡനത്തിന്റെ ഓര്‍മ്മകള്‍

മൊഴിയുടെ ഒഴുക്കിനെ സ്വാധീനിക്കാന്‍ ഇടയുണ്ട്. വൈകിയുള്ള തുറന്ന് പറച്ചില്‍ സാഹചര്യത്തില്‍ കോടതി നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഉണ്ടാകണമെന്നില്ല. ഇതും ഒരു പരാധീനതയാകും. മാനസികാരോഗ്യ തകര്‍ച്ചയുടെ പശ്ചാത്തലമുള്ള ഇത്തരം കേസുകളില്‍ സ്വീകരിക്കേണ്ട രീതികളില്‍ നവീകരണം വേണ്ടി വരും. തുറന്ന് പറയാന്‍ തടസ്സം സൃഷ്ടിക്കുന്ന മാനസികവും, സാമൂഹികവുമായ ഘടകങ്ങള്‍ ഉണ്ടായിരുന്നോയെന്ന വിശകലനം നടത്തേണ്ടി വരും. അത് ഗൗരവമായി പരിഗണിക്കണം.ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ സിസ്റ്റം വേണ്ടത്ര ഒരുക്കപ്പെടാത്തതാണ്‌ പ്രശ്നം. അത് ബലാത്സംഗ കേസുകളില്‍ പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കും. കുറ്റവാളികള്‍ക്ക്

രക്ഷപ്പെടാന്‍ വഴി തുറക്കും.

(ഡോ. സി. ജെ. ജോണ്‍)