Monday 25 January 2021 04:25 PM IST : By സ്വന്തം ലേഖകൻ

എലക്ട്രോ മാഗ്നെറ്റിക് റേഡിയേഷന്‍ ഓട്ടിസം ഉണ്ടാക്കുമോ? ആ കണ്ടെത്തല്‍ അബദ്ധപഞ്ചാംഗം: കുറിപ്പ്

electro

കമ്പ്യൂട്ടറുകള്‍, വൈഫൈ, മൊബൈല്‍ഫോണുകള്‍, ടെലിവിഷന്‍ എന്നിവയുടെ സാങ്കേതികവിദ്യയില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്‌നെറ്റിക് റേഡിയേഷന്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ ഹാനികരമായി സ്വാധീനിക്കുന്നു എന്ന കണ്ടെത്തലില്‍ ഭിന്നാഭിപ്രായം ഉയരുകയാണ്. ചിലതരം സാങ്കേതികവിദ്യകളില്‍ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്‌നെറ്റിക് റേഡിയേഷന്‍ മുതിര്‍ന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന ആദ്യകാല പഠനങ്ങള്‍ മുന്‍നിര്‍ത്തി പല ഡോക്ടര്‍മാരും പങ്കുവച്ച വിശദീകരണങ്ങളും വിമര്‍ശത്തിന് വിധേയമായിരുന്നു. സെല്‍ ഫോണുകള്‍, ടെലിവിഷന്‍ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യയില്‍ നിന്ന് പുറപ്പെടുവിക്കുന്ന കുറഞ്ഞ ഫ്രീക്വന്‍സി പലവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന നിരീക്ഷണങ്ങളെ ഖണ്ഡിക്കുകയാണ് അരുണ്‍ എന്‍എം 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഡോക്ടർമ്മാർ പലരും ഉന്നത ബിരുദങ്ങൾ ഉള്ളവരാണെങ്കിലും ശാസ്ത്രീയ മനോവൃത്തിയില്ലാത്തവരാണു.

അരു പറഞ്ഞാലും തെളിവുകൾ ഇല്ലാത്ത കാര്യങ്ങളാണെങ്കിൽ വിശ്വസിക്കരുത്‌.

ഈ പോസ്റ്റ്‌ അബദ്ധ പഞ്ചാഗമാണു.

ടിസി മെഡിക്കൽ കൗൺസിലിനു പരാതി കൊടുക്കുക എന്നതാണു അടുത്ത നടപടി.

കാപ്സ്യൂൾ കേരള അത്‌ ചെയ്യും എന്ന് കരുതുന്നു.

(ഐ എം എ ഒരു ട്രേഡ്‌ യൂണിയനാണു. ഇവിടെ വലിയ റോളില്ല )