Wednesday 26 April 2023 04:58 PM IST

‘ആ വാർത്തയറിഞ്ഞപ്പോൾ ജോൺ എബ്രഹാമിനു വേണ്ടി കൊണ്ടുവന്ന പലഹാരപ്പൊതി പുഴയിലെറിഞ്ഞു’

V R Jyothish

Chief Sub Editor

Mamukkoya-story-cover

കോഴിക്കോട്ടെ ഒറ്റമരം 

മാമ്മുക്കോയ എന്ന ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

താമരശേരി ചുരം കടന്ന് വീണ്ടുമൊരു ചുരം കയറണം ലക്കിടിയിലെത്താൻ. ഇവിടെ എപ്പോഴും നൂൽമഴ പെയ്തുകൊണ്ടിരിക്കും. കോടമഞ്ഞും. ഇടയ്ക്കിടയ്ക്ക് വെയിൽ തെളിയും. ആ വെയിലിന് നല്ല ചൂടായിരിക്കും. എപ്പോഴും കോട പെയ്യുന്ന ഇവിടെ മാമുക്കോയയ്ക്ക് ഇത്തിരി ഭൂമിയുണ്ട്. ഈ ഭൂമിയിൽ ഇല്ലാത്തതായിട്ടൊന്നുമില്ല. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ പാമ്പും മാനും മയിലും മുയലുമെല്ലാം ഇവിടെ ഭൂമിയുടെ അവകാശികൾ കോഴിയും

താറാവും മുതൽ വീടിന് അലങ്കാരമായി അരയന്നങ്ങൾ വരെയുണ്ട്. കുളങ്ങളും അരുവിയും തോടും നിറഞ്ഞൊഴുകുന്നു. വൈദ്യു തിയില്ല പക്ഷേ അരുവിയിൽ നിന്നു വൈദ്യുതിയുണ്ടാക്കാൻ ഡൈനാമോയുണ്ട്. ഏലവും കുരുമുളകും ഉരുളക്കിഴങ്ങും ഇഞ്ചിയും കാപ്പിയുമൊക്കെ സമൃദ്ധമായി വളരുന്നു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ കല്ലായിപ്പുഴയുടെ ആഴങ്ങളിൽ മുങ്ങി ചേറു വാരി തുടങ്ങിയതാണ് മാമ്മുക്കോയയുടെ ജീവി തം.

മണ്ണിനോട് അന്നേയുണ്ട് ഒരിഷ്ടം. അതുകൊണ്ട് സിനിമയില്ലാത്ത ദിവസങ്ങളിൽ മാമുക്കോയ ഇവിടെ വരും. മണ്ണിൽ പണി

നെടുക്കും. വൃക്കരോഗം ബാധിച്ച് മരിച്ചുപോയതിന്റെ ഇരുപതാം ദിവസമാണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. സോഷ്യൽ മീഡിയയിൽ ആ വാർത്ത വൈറലായത് നടൻ എന്ന നിലയിൽ മലയാളികൾ അദ്ദേഹത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്. ആ വാർത്തയെക്കുറിച്ചു സംസാരിക്കുമ്പോഴും തമാശയല്ലാത്തൊരു നിസംഗതയുണ്ട് ആ മുഖത്ത് സന്തോഷങ്ങളിൽ അമിതമായി സ ന്തോഷിക്കാത്തതുകൊണ്ട് വിഷമം ഉണ്ടായാലും താൻ അധികം വിഷമിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ തത്വശാസ്ത്രം, മാമുക്കോ

യി സംസാരിക്കുന്നു;



പാടിയായി മുളച്ച് വൻമരമായ ഒരു ജീവിതത്തെക്കുറിച്ച്

മാമ്മുക്കോയ മരിച്ചു എന്നുകേൾക്കുമ്പോൾ ആനന്ദം കിട്ടുന്ന ആരെങ്കിലും ഉണ്ടോ?



ഈയടുത്ത് വാട്സ്ആപ്പിൽ ഒരു ചിത്രം വന്നു. കേരളത്തിലെ ഒരു പ്രമുഖ പാചക വിദഗ്ദ്ധയാണു ചിത്രത്തിൽ. രുചി തേടിയുള്ള അലച്ചിൽ എന്നാണു അടിക്കുറിപ്പ്, എന്നാൽ പുള്ളിക്കാരിയുടെ ഭർത്താവ് വീട്ടിൽ പട്ടിണിയാണെന്നും അടിയിലുണ്ട്. അതിലെ വൈരുദ്ധ്യത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അതുപോലെയൊരു തമാശയായി മാത്രമേ ഞാൻ ഇതി

നെയും കാണുന്നുള്ളു.

ഞാൻ മരിച്ചു എന്നുകേൾക്കുമ്പോൾ സന്തോഷം തോന്നുന്നവർ ഉണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. അങ്ങനെ സന്തോഷം കി ട്ടുന്നവനു കിട്ടട്ടെ, ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് അങ്ങനെയൊരു കാര്യം ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അതുതന്നെ വലിയ

കാര്യം.

മോഹൻലാൽ വരെ പ്രതികരിച്ചു

ഞാനത് വായിച്ചിരുന്നു. പൊലീസുകാർ വിളിച്ചു. സൈബർ സെല്ലിൽ നിന്നു വിളിച്ചു. നമുക്ക് ആളെ കണ്ടുപിടിക്കാം. പരാതി

കൊടുക്കാൻ പലരും പറഞ്ഞു. ഞാൻ ചോദിച്ചു, എന്നിട്ടെന്താ? ഏതെങ്കിലും കോളജിൽ പഠിക്കുന്ന ഒരു പയ്യനെ പൊലീസു പിടി

ക്കും. അവനെയും കൊണ്ട് ഇവിടെ വരും. അവൻ പറയും. ഒരു തമാശയ്ക്ക് ചെയ്തതാണ് ക്ഷമിക്കണം. ഞാൻ പിന്നെ എന്താ

ചെയ്യാ? അവന്റെ ഇമേജു പോവും, അവന്റെ അച്ഛനും അമ്മയും സങ്കടത്തിലാവും. ഇനി പ്രതിയാവുന്നവൻ തന്നെയാണോ

ഇതു ചെയ്തത് എന്നതിന് എന്താ തെളിവ്. ഒന്നുമില്ല. എന്തിനാണു നമ്മൾ ഇതിന്റെയൊക്കെ പിറകേ പോകുന്നത്.

എഴുപതാം പിറന്നാളിന്റെ നിസംഗതയാണോ ഇത്?

അതേ വയസ് എഴുപതായി. ഇനിയൊരു പത്തുവർഷം കൂടി ഈ ഭൂമിയിൽ ജീവിക്കാം. ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കി. മരണക്കിടക്കയിൽ ഒരുപാടു നാൾ കിടത്തരുത്. ദുഃഖങ്ങൾ പോലും സ്വകാര്യമായി സൂ ക്ഷിക്കണം എന്ന അഭിപ്രായക്കാരനാണു ഞാൻ



എന്തുകൊണ്ടാണ് ഇത് ഗൗരവം?



ആഹ്ലാദിക്കാവുന്ന സാഹചര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത്, വയറു നിറയെ ആഹാരം കഴിച്ചതുതന്നെ നാൽപതു വയസിനുശേഷമാണ്. സന്തോഷം ഉണ്ടാകുന്ന സമയത്ത് അമിതമായി സന്തോഷിക്കാറില്ല. വിഷമം ഉണ്ടാകുമ്പോൾ മറ്റാരോടും പ റയാറുമില്ല. ഒരിക്കൽ ഒരു വേദിയിൽ ഞാനും അഴീക്കോടു മാഷും പ്രസംഗിക്കാനുണ്ടായിരുന്നു. തമാശയൊക്കെ പറഞ്ഞ് മാഷ് പ്ര സംഗത്തിൽ കത്തിക്കയറി. മാഷിന്റെ പ്രസംഗത്തിനുശേഷം മറ്റൊരു പ്രസംഗത്തിനു പ്രസക്തിയില്ലാത്തതുകൊണ്ട് ഞാൻ അൽ പ്പം ചില കാര്യങ്ങളൊക്കെ പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. ഇറങ്ങാൻ നേരം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഇത്രയും തമാ ശ പറയുന്ന ആളാണു മാഷെന്ന് എനിക്കു അറിഞ്ഞുകൂടായിരുന്നു. അതുകേട്ട് മാഷ് തിരിച്ചടിച്ചു. മാമു ഇത്രയും ഗൗരവക്കാരനാ ണെന്നു ഞാനും അറിഞ്ഞിരുന്നില്ല.

സിനിമയിൽ മൂന്നു പതിറ്റാണ്ട്, കനമുള്ള ചിന്തകൾ മാമ്മുക്കോയ പലതുകൊണ്ടും വ്യത്യസ്തനാണല്ലോ? അന്നും ഇന്നും എന്റേതായ ഒരു ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണു ഞാൻ, കോഴിക്കോട്ട് കുറേ കലാകാരന്മാർ ഉണ്ടായിരുന്നു. അവർക്കു കല മാത്രമായിരുന്നു ജീവിതം. കലയല്ലാതെ മറ്റൊരു ജീവിതം അവർക്കുണ്ടായിരുന്നില്ല. അവരുടെ നിഴലിൽ നിന്നു വന്ന ഒരാളാണു ഞാൻ. ദാരിദ്ര്യത്തിന്റെ കഥകളൊന്നും എപ്പോഴും പറയാൻ പാടില്ല. കേൾക്കുന്നവർക്കു ബോറടിക്കും.

മറ്റുചിലരെപ്പോലെ

സൗഹൃദങ്ങളാണു ശക്തി എന്നു പറയാറുണ്ട്?

വൈക്കം മുഹമ്മദ് ബഷീറും എസ്.കെ പൊറ്റക്കാടും മുതൽ ഇങ്ങോട്ട് സിബി മലയിലും സത്യൻ അന്തിക്കാടും ശ്രീനിവാസനും മോഹൻലാലും അങ്ങനെ എത്രയോ വൻമരങ്ങളാണ് നമുക്ക് തണലായിട്ടുള്ളത്. സൗഹൃദങ്ങൾ സിനിമയ്ക്ക് അകത്തും പുറത്തു മുണ്ട്. ഇന്ന് സിനിമയിലുള്ള പലരുമായും സിനിമയിലെത്തുന്നതിനു മുമ്പേ സൗഹൃദമുണ്ടായിരുന്നു. ബാബുരാജിനൊപ്പം ഗാന മേളകളിൽ പാടുന്ന സമയത്തേ ദാസേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നുമുണ്ട് ആ സൗഹൃദം. ദാസേട്ടനൊക്കെ എത്രയോ വലിയ മനുഷ്യസ്നേഹികളാണ്. ബാബുക്കാൻ കുടുംബത്തോടു ചോദിക്കു ദാസേട്ടന്റെ മഹത്വം എത്രയാണെന്ന്. ശ്രീനിവാ സനുമായും നാടകകാലത്തേയുള്ള സൗഹൃദമാണ്.

മൊയ്തീനുമായും നല്ല സൗഹൃദമായിരുന്നില്ലേ?



എന്റെ ഏറ്റവും അടുത്ത നാടകസുഹൃത്തായിരുന്നു മൊയ്തീൻ. കാഞ്ചനയുടെ മൊയ്തീൻ തന്നെ. ഇത്രയും ഉത്സാഹിയായ ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടിട്ടില്ല. കലയിലും സാഹിത്യത്തിലും സ്പോർട്സിലും സാമൂഹ്യപ്രവർത്തനത്തിലുമൊക്കെ ഒരു പോലെ തത്പരനായിരുന്നു മൊയ്തീൻ, അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മുക്കത്താണു വീടെങ്കിലും മൊയ്തീൻ മിക്കവാറും കോഴിക്കോട്ടു വരും. കാഞ്ചനയോടുള്ള പ്രണയവും അതു വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങളുമൊക്കെയാ യിരുന്നു മൊയ്തീനെ കോഴിക്കോട്ടേക്ക് അടുപ്പിച്ചത്. മുപ്പത്തിരണ്ടു വർഷങ്ങൾക്കുശേഷം മൊയ്തീൻ വീണ്ടും സംസാരവി ഷയമായതിൽ സന്തോഷമുണ്ട്, മൊയ്തീൻ സേവാ മന്ദിറിന് കെട്ടിടം കെട്ടിക്കൊടുക്കാമെന്നേറ്റ ദിലീപിന്റെ വലിയ മനസിന് നന്ദി. ജോൺ എബ്രഹാമിനെക്കുറിച്ചു ഇടയ്ക്കു പറയാറുണ്ട്?


ഒരു നോമ്പുകാലത്തായിരുന്നു ജോൺ എബ്രഹാമിന്റെ മരണം, ജോൺ അന്ന് കോഴിക്കോട്ടുണ്ട്. നോമ്പിന് ഉണ്ടാക്കിയ പലഹാ രങ്ങളും കൊണ്ടാണ് ഞാൻ കാണാൻ ചെന്നത്. ജോൺ താമസിക്കുന്നയിടത്ത് ഒരാൾക്കൂട്ടം. ടെറസിൽ നിന്നു വീണ് ജോണിനെ ആശുപത്രിയിലാക്കി. ഞാൻ നേരെ മെഡിക്കൽ കോളജിലേക്കു ചെന്നു. ജോൺ മരിച്ചു. ഞാൻ തിരിച്ചു വീട്ടിലേക്കു പോന്നു. വരുന്ന വഴി പലഹാരപ്പൊതി കല്ലായിപ്പുഴയിലേക്ക് എറിഞ്ഞു.

മലയാളത്തിലെ നല്ല നടന്മാരിലൊരാൾ ജഗതിയാണെന്നു ഇടയ്ക്കിടെ പറയാറുണ്ട്?



മലയാളസിനിമയിൽ ജഗതിപ്പോലെ കഴിവുള്ള എത്ര നടന്മാരുണ്ടാവും? ജീവിതത്തിൽ ഒരു സെക്കൻഡുപോലും വെറുതെ കളയാത്ത ആളായിരുന്നു അദ്ദേഹം. മനുഷ്യനെ സ്നേഹിക്കാനും സേവിക്കാനുമുള്ള മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ എന്തെങ്കിലും അംഗീകാരം നമ്മൾ കൊടുത്തോ? ഒരിക്കൽ അദ്ദേഹത്തിനൊരു സർക്കാർ അവാർഡ് കിട്ടിയപ്പോൾ അതുകൊടുക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി, എസ്, തയ്യാറായില്ല. ജഗതിയുടെ പേരിൽ കേസുണ്ടായി രുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊക്കെ നോക്കുകയാണെങ്കിൽ എത്രപേർക്കു അവാർഡു കൊടുക്കാൻ മുഖ്യമ ന്ത്രിമാർക്കു കഴിയും. എത്രപേരെ ഇവിടെ ആദരിക്കാൻ കഴിയും, ജഗതിയെക്കുറിച്ചോർത്ത് ഇനിയെങ്കിലും നമുക്ക് കുറ്റബോധം തോന്നണം.

സിനിമയാണു തൊഴിൽ എങ്കിലും നാടകമാണു ജീവൻ എന്നു പറയാറുണ്ട്. സംവിധായകൻ ഒകെ പറയുന്ന കലയാണ് സിനിമ. എന്നാൽ നാടകത്തിൽ അവനവൻ തന്നെ ഒ. കെ. പറയണം. അതാണു വ്യ ത്യാസം. എങ്കിലും ജീവിതം തന്നത് സിനിമയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലാണ് ഞാനും തുടങ്ങിയത്. നിലമ്പൂർ ബാ ലേട്ടൻ അന്യരുടെ ഭൂമി. അതുപക്ഷേ അധികം ഓടിയില്ല. പിന്നെ സിബിമലയിൻ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനി

മയിലെ അറബിമാഷ്, നാടോടിക്കാറ്റ് അങ്ങനെ സിനിമയിൽ സജീവമായി.

പുതിയ സിനിമകളെ എങ്ങനെയാണു വിലയിരുത്തുന്നത്?



ന്യൂജനറേഷൻ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും പുതിയ കുട്ടികൾ മിടുക്കരാണ്. സിനിമയോട് അവർക്ക് നല്ല ആത്മാർ ഥതയുണ്ട്. കഠിനാധ്വാനികളുമാണ്. പ്രേമം പോലെയുള്ള സിനിമകൾ വലിയ ഹിറ്റുകളായില്ലേ? അതിനൊക്കെ പിന്നിൽ വലിയ ശ്രമങ്ങളുണ്ട്. പിന്നെ പണ്ടത്തെ സിനിമകൾ പോലെ കാലം കടന്നു നിൽക്കുന്നവ ആയിരിക്കണമെന്നില്ല. സിനിമ കഥ വേണ്ട കഥാസന്ദർഭം മതി എന്നൊരു അവസ്ഥ, അതുപോലെ പാട്ടുകളൊക്കെ വളരെ ദുർബലമാണിന്ന്. ഹിറ്റു പാട്ടുകൾക്ു പേ ാലും അഞ്ചുമാസത്തിൽ കൂടുതൽ ആയുസില്ല.

പുഴയും മരങ്ങളുമാണു ജീവിതം എന്ന് മാമ്മുക്കോയ ആവർത്തിക്കാറുണ്ട്.
?

കല്ലായിപ്പുഴയുടെ അക്കരെയും ഇക്കരെയുമായിട്ടായിരുന്നു കലാപ്രവർത്തനങ്ങൾ. പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പഠിച്ച് ഡിഗ്രിയെടുത്തിട്ടെന്താ? സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ കല്ലായിപ്പുഴയിൽ ചേറു വാരാൻ പോകും. മരത്തൊലി ഉരിച്ച് ഉന്തുവണ്ടിയിൽ വിൽക്കാൻ കൊണ്ടുപോകും, മുരിങ്ങയില ഒടിച്ച് വിൽക്കും. ആ പൈസ കൊണ്ടാണ് പുസ്തകമൊക്കെ വാങ്ങി യിരുന്നത്. പിന്നെ ആലോചിച്ചു. ഇത് ബുദ്ധിമുട്ടി എന്തിനാണു പഠിക്കുന്നത്. അങ്ങനെ പത്താം ക്ലാസോടെ പഠനം ഉപേക്ഷിച്ചു. പിന്നെ അനുഭവങ്ങളായി പാഠപുസ്തകങ്ങൾ. എത്രയോ പുസ്തകങ്ങൾ പഠിച്ചിരിക്കുന്നു ഇതുവരെ, ജീവിതത്തെ വളരെ ഗൗരവ ത്തോടെ കാണുന്ന ഒരാളാണു ഞാൻ, ജീവിതാനുഭവങ്ങൾ അങ്ങനെയാണു പഠിപ്പിച്ചത്. അതുകൊണ്ട് ഞാനൊരിക്കലും തമാശ അഭിനയിച്ചിട്ടേയില്ല. തമാശയെന്നു മറ്റുള്ളവർക്കു തോന്നുന്ന സീനുകളിൽ അഭിനയിക്കുമ്പോഴും ഉള്ളിൽ നമ്മൾ വളരെ ഗൗ രവത്തിൽ തന്നെയായിരിക്കും. ചില രംഗങ്ങൾ കാണുന്നവർക്കു തമാശയായി തോന്നും. അതിനു ഞാൻ ഉത്തരവാദിയല്ലല്ലോ? പഴയകാലവുമായി തട്ടിച്ചുനോക്കുമ്പോൾ

സമൂഹത്തിൽ അസ്വസ്ഥത കൂടുന്നുണ്ടോ?



അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ. പണ്ട് നോമ്പുകാലത്ത് എന്റെ സുഹൃത്തുക്കളായ അശോകനും നാരായണനും ചോ ദീക്കും. പെരുന്നാളിനു കൈയിൽ വല്ലതും ഉണ്ടോടാ...ഇല്ലെങ്കിൽ ഇതുവച്ചോ? ഉമ്മയ്ക്ക് പെരുന്നാളിനു തുണി വാങ്ങാനും ആഹാരം ഉണ്ടാക്കാനും മറ്റുമുള്ള പൈസയാണ്. ഇത് ഒരു പെരുന്നാളിനല്ല, ഒരുപാടു പെരുന്നാളുകളിലെ അനുഭവമാണ്. അങ്ങ നെയാണു ഞങ്ങൾ വളർന്നത്. ഇന്ന് മുസ്ലീങ്ങള് നിലവിളക്ക് കത്തിക്കാൻ പാടില്ലെന്ന് ആരൊക്കെയോ പറയുന്നുണ്ട്. എന്റെ ഉമ്മ നിലവിളക്കു കത്തിച്ചു വച്ച് അതിന്റെ മുന്നിലായിരുന്നു നിസ്കരിച്ചിരുന്നത്. അതേ നിലവിളക്കിന്റെ വെട്ടത്തിലിരുന്നാണ്

ഞാൻ ഖുറാൻ ചൊല്ലി പഠിച്ചത്.

തെരുവുനായ്ക്കൾ, ബീഫ് വിചിത്രമാണല്ലോ നമ്മുടെ പ്രശ്നങ്ങൾ?



ഞാൻ അധികം മാംസാഹാരം കഴിക്കുന്ന ആളല്ല, പക്ഷേ എന്തു കഴിക്കണം കഴിക്കേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. നാട്ടിമ്പുറത്ത് മുരികളെ വളർത്തി ജീവിക്കുന്ന ആളുകൾ ഒരുപാടുണ്ട്. അവരൊക്കെ ഇനി പട്ടിണിയാവും. പിന്നെ പ ട്ടികളെക്കുറിച്ചു പറയാനാണെങ്കിൽ മനുഷ്യനു കൊടുക്കുന്നതിനെക്കാൾ പ്രാധാന്യം പട്ടികൾക്ക് വേറെ ചിലർ കൊടുക്കുന്നുണ്ട്. പാവപ്പെട്ടവന്റെ ആയുസിനുവരെ ഭീഷണിയാണ് ഇന്നു തെരുവുനായ്ക്കൾ. ഇതൊന്നും മനസിലാക്കാതെ കുറേ ആൾക്കാർ

വെറുതെ കുറയ്ക്കുകയാണ്.

ഇപ്രാവശ്യം വോട്ടു ചെയ്തില്ലേ?



കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞ് എന്നെ വിളിച്ചു. നമ്മുടെ ചില സ്ഥാനാർഥികൾ ക്കുവേണ്ടി പ്രസംഗിക്കണം. ഞാൻ പറഞ്ഞു എതിർസ്ഥാനത്തു മത്സരിക്കുന്നതും എനിക്കു വേണ്ടപ്പെട്ടവരാണ്. അവർക്കുവേണ്ടി യും ഞാൻ പ്രസംഗിക്കേണ്ടി വരും. പിന്നെ ആ നേതാവ് വിളിച്ചില്ല, വോട്ട് ചെയ്യാതിരുന്നാൽ നമുക്ക് അഞ്ചു വർഷത്തേക്കു സ ന്തോഷമുണ്ടാവും. ഞാൻ വോട്ടു ചെയ്തിട്ട് അല്ലല്ലോ ഈ തരികിടകൾ എന്ന ആശ്വാസം, ജനങ്ങൾ വിഡ്ഢികളല്ല അവർക്ക്

എല്ലാം മനസിലാവുന്നുണ്ട് എന്ന് നമ്മുടെ നേതാക്കൾക്കു മനസിലാവുന്നില്ല. അതാണു ഇപ്പോഴത്തെ പ്രശ്നം.



ജീവിതമാണോ ഇങ്ങനെയൊക്കെ പഠിപ്പിച്ചത്?

എന്റെ ഭാര്യയുടെ ബാപ്പയും എസ്. കെ. പൊറ്റക്കാടും വലിയ സുഹൃത്തുക്കളായിരുന്നു. കുഞ്ഞിലായിൻകുട്ടി എന്നായിരുന്നു അ ദ്ദേഹത്തിന്റെ പേര്. വളരെചെറുപ്പത്തിലേ മരിച്ചുപോയി. എസ്. കെ. എന്നോടു പറഞ്ഞു: എന്റെ സുഹൃത്തിന്റെ ഒരു മകളുണ്ട്. നീ അവളെ കെട്ടണം. സ്ത്രീധനമൊന്നും ഇല്ല. ഞാൻ പറഞ്ഞു സ്ത്രീധനമൊന്നും വേണ്ട. പക്ഷേ എന്റെ അവസ്ഥ അറിയാമല്ലോ? അങ്ങനെ കല്യാണം നിശ്ചയിച്ചു. എസ്, കെയാണ് അന്ന് മാലയെടുത്തു തന്നത്. കല്യാണത്തിന് നടന്നാണ് പേ ായത്. പുതിയാപ്ലയായി ഞാനങ്ങനെ നടക്കുകയാണ്. കാലിൽ ചെരുപ്പില്ല. ഞങ്ങൾ പോകുന്ന വഴിക്ക് എനിക്കൊരു സ്നേഹി തനുണ്ട്. അവന്റെ കല്യാണം അടുത്തു കഴിഞ്ഞതേയുള്ളു. അവന്റെ വീടെത്തിയപ്പോൾ ഞാൻ പറഞ്ഞു. എന്റെ സ്നേഹിത നെ കണ്ട് അനുഗ്രഹം വാങ്ങിച്ചിട്ടു വരാം. ഞാൻ അവനോടു പറഞ്ഞു: നിന്റെ ചെരുപ്പൊന്നുവേണം, അവൻ തന്നു. ആ ചെരുപ്പു മിട്ടാണ് കല്യാണത്തിനു പോയത്. പുതുമണവാട്ടിയുമായി തിരിച്ചുവന്നപ്പോൾ ചെരുപ്പ് ഊരി സുഹൃത്തിനുകൊടുത്തു. എന്നിട്ടു നവവധുവിനോടു പറഞ്ഞു; ഇതാണ് എന്റെ അവസ്ഥ.

നവവധു ഒന്നും പറഞ്ഞില്ലേ?

സ്വന്തമായി ചെരുപ്പു പോലും ഇല്ലാത്ത ആളാണ് തന്റെ ഭർത്താവെന്ന് അവർ പരിഭ്രമിച്ചില്ല. പിന്നീട് സിനിമയിലൊക്കെ അഭിനയിച്ച് പത്തു പൈസ കൈയിൽ വന്നപ്പോൾ ഞാനോർത്തത് ഈ സംഭവങ്ങളൊക്കെയാണ്. എന്റെ ദുഃഖങ്ങളുടെ നേർപ കുതി എന്റെ കുടുംബത്തിന്റേതു കൂടിയാണ്. അങ്ങനെയാണെങ്കിൽ എന്റെ സൗഭാഗ്യങ്ങളും അവർക്കുള്ളതാണ്.



സ്ത്രീധനമൊന്നും വാങ്ങിയില്ലേ?



എസ്. കെ. അന്നേ പറഞ്ഞിരുന്നല്ലോ സ്ത്രീധനമൊന്നും കിട്ടില്ലെന്ന്. കല്യാണസമയത്ത് ചില ബന്ധുക്കളൊക്കെ പറഞ്ഞു അഞ്ഞൂറു രൂപ സ്ത്രീധനം വേണമെന്നു പറയാൻ. ഞാൻ പറഞ്ഞു അഞ്ചു പൈസ ഞാൻ വാങ്ങില്ല. അവരുടെ കൈയിൽ പൈ സയില്ലെങ്കിലോ? എന്റെ മക്കൾക്കും ഞാൻ സ്ത്രീധനം കൊടുത്തിട്ടില്ല. വാങ്ങിയിട്ടുമില്ല. ഇപ്പോൾ നമുക്കു ചുറ്റും വിവാഹമോ ചനങ്ങൾ കൂടുന്നു. ഒരാഴ്ച തികയും മുമ്പേ വിവാഹമോചനത്തിന് നോട്ടീസ് കൊടുക്കുന്നു. എന്താ കാരണം? വിവാഹമെന്നു പ റയുന്നത് കൊടുക്കൽ വാങ്ങലാണ് ഇന്ന്. വസ്തുപോലും അളന്നു തിട്ടപ്പെടുത്തിയതിനുശേഷമാണ് വിവാഹം ഉറപ്പിക്കുന്നത്.



അവിടെ സ്നേഹമുണ്ടാവില്ല. കണക്കുകളേ ഉണ്ടാവൂ.

ദൈവവിശ്വാസിയല്ലേ?

വിശ്വാസിയാണ്. ദൈവത്തിൽ മാത്രമേ വിശ്വാസമുള്ളു. പക്ഷേ എല്ലാ ദൈവങ്ങളും കൺഫ്യൂഷ്യനിലാണ്. കാരണം നമ്മുടെ പ്ര ാർത്ഥനകൾ തന്നെ. നമ്മൾ രോഗം വരാതിരിക്കണേയെന്നു പ്രാർഥിക്കുന്നു. ഡോക്ടർമാരും നഴ്സുമാരും മറ്റുള്ളവർക്കു രോഗം വരാൻ പ്രാർഥിക്കുന്നു. കൃഷിക്കാരൻ മഴയ്ക്കുവേണ്ടി പ്രാർഥിക്കുന്നു. സിനിമാക്കാർ മഴ പെയ്യാതിരിക്കാൻ തേങ്ങ ഉടയ്ക്കുന്നു. ദൈവം എന്തുചെയ്യും..

എഴുപതു വയസ് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. താങ്ങും തണലുമായി ഭാര്യ സുഹ്റാബി കൂടെയുണ്ട്. നാലുമക്കൾ, മരു മക്കൾ എട്ടുപേരക്കുട്ടികൾ.... കുടുംബത്തിൽ നിന്നാരംഭിച്ച് ആരംഭിച്ച് കുടുംബത്തിൽ അവസാനിക്കുകയാണു മാമ്മുക്കോയയുടെ ജീവിതം.



മടക്കയാത്രയിൽ ഞങ്ങളോടൊപ്പം മാമ്മുക്കോയയുമുണ്ടായിരുന്നു. ചുരമിറങ്ങുമ്പോൾ രാവേറെ കഴിഞ്ഞിരുന്നു. അങ്ങു ദൂരെ വി ളക്കുകളണഞ്ഞ ഒരു നാടകപ്പറമ്പു പോലെ കോഴിക്കോടു നഗരം. മലമുകളിൽ നിന്നും ഇറങ്ങിവരുന്ന കോടമഞ്ഞ് പലപ്പോഴും കാഴ്ച മറയ്ക്കുന്നു. ചുറ്റിലും നനഞ്ഞ തണുപ്പ്, കനത്ത നിശബ്ദതയ്ക്കൊടുവിൽ മാമ്മുക്കോയ ആവർത്തിച്ചു; ജീവിതകഥയി ലെ ആ വാക്കുകൾ

ചില ജാതി മരങ്ങള്ണ്ട്. ആ മരങ്ങളില് വലിയ ഉരുപ്പടികളോ കൊത്തുപണികളോ തീർക്കാൻ കഴിയില്ല. അതുപോലൊരു ജാതി മരമാണ് ഞാൻ. കല്ലായിയിലെ ഒരു ആൾ മരം....



വി. ആർ. ജ്യോതിഷ്