Friday 25 March 2022 12:12 PM IST : By സ്വന്തം ലേഖകൻ

മൂന്ന് കുട്ടികളുടെ അമ്മ... മുലപ്പാലുകൊണ്ട് ആഭരണങ്ങൾ നിർമിച്ച് ലാഭം: പ്രതീക്ഷിക്കുന്നത് 15 കോടി വിറ്റുവരവ്

breast-milk-jewellery

മുലപ്പാലില്‍ നിന്ന് ആഭരണങ്ങളോ? കേട്ടിട്ട് ആരും നെറ്റിചുളിക്കേണ്ട. സഫിയ റിയാദ് എന്ന അമ്മയാണ് വേറിട്ട ഉദ്യമത്തിലൂടെ ഏവരേയും ഞെട്ടിക്കുന്നത്. സഫിയ റിയാദും ഭര്‍ത്താവും ചേര്‍ന്ന് നടത്തുന്ന കംപനിയായ 'മജന്ത ഫ്ലവേഴ്സി'ലാണ് മുലപ്പാലടങ്ങിയ ആഭരണങ്ങള്‍ ലഭിക്കുക. ലണ്ടനിൽ നിന്നാണ് ആ അതിശയിപ്പിക്കുന്ന കഥ പുറത്തു വരുന്നത്.

മൂന്ന് കുട്ടികളുടെ അമ്മയാണ് സഫിയ. 2019ലാണ് 'മജന്ത ഫ്ലവേഴ്സ്' എന്ന കമ്പനി ഇവര്‍ തുടങ്ങുന്നത്. ഏകദേശം 4000ത്തിലധികം ഓര്‍ഡറുകളാണ് ഇവിടെ എത്തുന്നത്. ആദ്യം പ്രത്യേക തരത്തിലുള്ള പൂക്കള്‍ ആയിരുന്നു കംപനി വിറ്റഴിച്ചത്. പിന്നീടാണ് ഇവര്‍ 'മുലപ്പാലിലൂടെ' വേറിട്ട ആശയവുമായി എത്തിയത്. എന്തായാലും സഫിയയുടെ ഉദ്യമം വിജയകരമാകുമെന്ന് തന്നെ ഉറപ്പിക്കുകയാണ് അവരുടെ വരുമാന കണക്കുകളും. . 2023ഓടെ 15 കോടി രൂപയോളം വിറ്റുവരവാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

മുലപ്പാലടങ്ങിയ ആഭരണങ്ങൾക്ക് ആവശ്യക്കാർ നിരന്തരം ഏറിവരികയാണ്. ആ അവസരം പ്രയോജനപ്പെടുത്തുക തന്നെയാണ് മജന്ത ഫ്ലവേഴ്സും. ലോകമെമ്പാടുമുള്ള അമ്മമാർ തങ്ങളുടെ മുലയൂട്ടൽ യാത്രയുടെ ഓർമ്മയ്ക്കായി മുലപ്പാലിൽ നിന്നും നിർമ്മിച്ച ആ ആഭരണങ്ങൾ സൂക്ഷിക്കാനാ​ഗ്രഹിക്കുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സഫിയ. അതിനാൽ തന്നെ മുലയൂട്ടുന്ന കാലത്തെ പ്രയാസങ്ങൾ എത്രത്തോളമുണ്ട് എന്നത് അവൾക്ക് വ്യക്തമായി അറിയാം. ആ സമയത്തെ യാത്ര ഏതെങ്കിലും തരത്തിൽ അടയാളപ്പെടുത്തി വയ്ക്കണം എന്നത് ഏതൊരമ്മയുടേയും ആ​ഗ്രഹമായിരിക്കും എന്നും സഫിയക്ക് തോന്നി. 

ലോക്ക്ഡൗണ്‍ കാലത്താണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ഇവര്‍ ആലോചന നടത്തിയത്. മുലപ്പാൽ ആഭരണങ്ങളിലും അതിന്റെ നിറം നിലനിർത്തുന്നു. പിന്നീട്, അതിന് ആവശ്യമുള്ള സാങ്കേതികമായ പ്രക്രിയകളിലേക്ക് സഫിയ ഇറങ്ങി. അതിനായി, ആഭരണങ്ങൾ വർഷങ്ങളോളം മോശം വരാതെ നിൽക്കാനുള്ള തരത്തിൽ ​ഗുണനിലവാരം ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള പ്രവർത്തനങ്ങളും നടത്തി. അമ്മമാരുടെ മുലയൂട്ടല്‍ യാത്രയിലെ ഓര്‍മകള്‍ സൂക്ഷിച്ചുവക്കുകയാണ് ലക്ഷ്യമെന്ന് സഫിയ പറഞ്ഞു. വ്യക്തിജീവിതത്തിലെ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സഫിയ മറ്റ് അമ്മമാര്‍ക്കും മാതൃകയാകുന്നത്. കൈകൊണ്ട് ഉണ്ടാക്കുന്ന നെക്ലേസ്, കമ്മല്‍, മോതിരം എന്നിവയാണ്  'മജന്ത ഫ്ലവേഴ്സില്‍' വാങ്ങാനാവുക.