Wednesday 06 July 2022 02:44 PM IST : By സ്വന്തം ലേഖകൻ

‘എന്തുകൊണ്ട് അവർ താടി ഷേവ് ചെയ്തില്ല?’: അണിയറക്കാർ പറയുന്നു, അത് അവഹേളനമല്ല: കുറിപ്പ്

concept-trans-shoot

ആണും പെണ്ണുമെന്ന അതിരുകൾക്കപ്പുറം മറ്റൊരു ലോകമുണ്ട്. അവിടെയും വേറിട്ട ചിന്തകളും അഭിരുചികളും താത്പര്യങ്ങളുമുള്ള മനുഷ്യരുണ്ട്. അവരെ തിരിച്ചറിയുന്നിടത്താണ് ഈ ലോകം സുന്ദരമാകുന്നത്. ട്രാൻസ്ജെൻഡറുകള്‍ ഉൾപ്പെടെയുള്ള സ്വത്വബോധം നെഞ്ചിൽപ്പേറുന്ന മനുഷ്യരുടെ ജീവിതത്തിനും ആഗ്രഹങ്ങളും അർഥതലങ്ങളുമുണ്ടെന്ന് കൺസപ്റ്റ് ഫൊട്ടോഷൂട്ടിലൂടെ പങ്കുവയ്ക്കുകയാണ് ഒരുകൂട്ടം കലാകാരൻമാർ. ആൺമയ്ക്കുള്ളിൽ ഉറങ്ങിക്കിടന്ന പെൺസ്വത്വം എന്തെന്നും അവരുടെ ആഗ്രഹങ്ങളെന്തെന്നും ഫൊട്ടോഷൂട്ടിലൂടെ അടിവരയിടുന്നു. പൊന്നു സൂര്യയാണ് ‘എന്നിലെ പെണ്ണ്’ എന്നു പേരിട്ടിരിക്കുന്ന ഈ മനോഹര ആശയത്തിനായി ക്യാമറ ചലിപ്പിച്ചത്. സച്ചു കാശി, മിക്കു രാജേഷ് എന്നിവരാണ് മോ‍ഡലുകളായി എത്തിയത്. മഹേശ് എം അച്ചുവിന്റേതാണ് മേക്കപ്പ്.

ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിലെ വരികള്‍ ഇങ്ങനെ....

ഈ കുറിപ്പ് വായിക്കണേ?
?

'എന്നിലെ പെണ്ണ്' എന്ന ഞങ്ങളുടെ ചെറിയ ഒരു ഫോട്ടോഷൂട്ട് ഞങ്ങൾ വിചാരിച്ചതിലും അധികം വൈറൽ ആയി.

ഒരു പക്ഷെ നെഗറ്റിവ് കമന്റുകൾ കൂടുതൽ പ്രതീക്ഷിച്ച ഞങ്ങളെ ഞെട്ടിച്ചത് പോസിറ്റീവ് കമന്റുകൾ ആണ് . അതെ നമ്മുടെ കാഴ്ചപ്പാടുകൾ മാറി തുടങ്ങിയിരിക്കുന്നു .

ഭാഷാന്തരങ്ങൾക്ക് അപ്പുറം ഈ വിഡിയോ എത്തിയപ്പോൾ ഒരുപാട് ചോദ്യങ്ങൾ വന്നു. അതിനുള്ള മറുപടിയാണ് ഇവിടെ എഴുതുന്നത്.

?എന്തുകൊണ്ട് ഈ സ്ത്രീ വേഷത്തിന് താടി ഷേവ് ചെയ്തില്ല. അത് അവരെ അവഹേളിക്കാൻ ആണോ ?

- പുരുഷ ശരീരത്തിലെ സ്ത്രീക്ക് പുരുഷശരീരത്തിലെ മാറ്റങ്ങൾ നടന്ന് കൊണ്ടേ ഇരിക്കും. അതായത് മുടി വളരും , താടി വളരും , മീശ വളരും .
ഷേവ് ചെയ്‌തും മേക്ക് അപ്പ് ചെയ്‌തും മികച്ച സർജറികളിലൂടെയും ആണ് രോമ വളർച്ച തടയുന്നത് .

അവരെ അവഹേളിക്കുന്നതിന് വേണ്ടിയല്ല , പുരുഷ ശരീരത്തിലെ പച്ചയായ സ്ത്രീ മനസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നതിനാണ് ഷേവ് ചെയ്യാതിരുന്നത്.

? ട്രാൻസ്‌ജെൻഡർ സ്ത്രീ പ്രസവിക്കുമോ ?

- ഈ വർക്കിൽ ആദ്യം കാണിക്കുന്ന ചിത്രം 'സ്ത്രീ കൽപ്രതിമയ്ക്ക്' മുന്നിൽ ഇരിക്കുന്ന 'ട്രാൻസ് സ്ത്രീയെ' ആണ്. അവരുടെ സ്വപ്നങ്ങളാണ് പിന്നീടുള്ളത്. (പാർട്ട് 1 - ഷൂട്ട് ചെയ്തത് തിരുവനന്തപുരത്ത് ആണ് )

ഈ വർക്ക് അവസാനിക്കുമ്പോൾ കാണിക്കുന്ന ചിത്രം 'അമ്മയും കുഞ്ഞും’ കൽപ്രതിമയുടെ മടിത്തട്ടിൽ കിടക്കുന്ന 'ട്രാൻസ് സ്ത്രീയായ അമ്മയെ ' ആണ് . (Nature of My Mother - ഇത് കൊല്ലം ആശ്രാമം മൈതാനത്തുള്ള പ്രതിമയാണ് )

അതായത് അമ്മയാകാനുള്ള ഇവരുടെ ആഗ്രഹം ശിലപോലെ ജീവനില്ലാതെ നിൽക്കുകയാണ്. അമ്മയാകുന്ന ഈ ശിലയ്ക്ക് ജീവൻ നൽകാൻ ശാസ്ത്രത്തിന് കഴിയട്ടെ.

---------

എന്നിലേ പെണ്ണ്

അതെ ഇടകലർന്ന നിറമുള്ള പൂവാണ് ഞാൻ.?

എൻ പ്രാണനെ സ്വന്തമാക്കിയ പെൺപൂവ്.?

എങ്കിലും എൻ മിഴികളിൽ തടം കെട്ടി നിർത്തിയ ഒരു കിനാവുണ്ട്, ആ കിനാവാണെന്നിൽ ഓരോ രാവും എൻ മിഴികൾ നനച്ചത്.?

പെറ്റ വയറിനറിയാം പേറ്റുനോവിന്റെ വേദന. ഞാനും മോഹിക്കുന്നു ഒരു അമ്മയാവാൻ.?¬タヘ?

എന്റെ സ്വപ്നവും ചിതലരിച്ചു പോവുമോ????

ശാസ്ത്രം പുരോഗമിച്ചുവെങ്കിലും എൻ ആഗ്രഹസാഫല്യം കണ്ടു പഴകിയ കിനാവു പോലെ എന്നും എൻ മിഴികളിൽ ഉണ്ട്.?
വളകളും തളകളും കുഞ്ഞി ഉടുപ്പുകൾ നിരന്നിട്ടും തൊട്ടിലിൽ വെക്കാൻ വെറും പാവ മാത്രം...?￰゚メヘ?

എന്നിലേ സ്ത്രീക്ക്
വെറും പാവ മാത്രം..