Wednesday 09 October 2019 04:05 PM IST : By സ്വന്തം ലേഖകൻ

അന്ന് ഭാര്യയുടെ ചോര വീഴ്ത്തി, ഇന്ന് കാലം മകളിലൂടെ മറുപടി പറയുന്നു; ഹൃദയം തൊട്ട് ആവർത്തനം

varthanam

പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾക്കു നേർക്കു പിടിച്ച കണ്ണാടിയാകുകയാണ് ‘ആവർത്തനം’ എന്ന ഫൊട്ടോ സ്റ്റോറി. ചോരക്കറ പുരണ്ട ഒരു മദ്യപന്റെ ജീവിതവും ചെയ്തു കൂട്ടിയ ചെറ്റുകൾക്ക് കാലം അയാൾക്ക് നൽകുന്ന മറുപടിയുമാണ് കഥാസാരം.

മദ്യത്തിൽ ഉണ്ടുറങ്ങി എഴുന്നേൽക്കുന്ന ഒരാളുടെ ജീവിതത്തിൽ നിന്നുമാണ് കഥ തുടങ്ങുന്നത്. ഭ്രാന്തമായ ലഹരിയുടെ അയാൾ ചെയ്തു കൂട്ടുന്ന ക്രൂരതകൾ ചിത്രത്തിലൂടെ തീക്ഷ്ണണായി അവതരിപ്പിക്കുന്നു. തെറ്റു മനസിലാക്കി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴേക്കും പ്രിയപ്പെട്ട പലതും അയാൾക്ക് നഷ്ടപ്പെടുന്നു. ‘ലഹരിയെന്ന വിഷസർപ്പത്തിന്റെ പിടിയിലമർന്ന് ജീവിതം നിരർത്ഥകമായ ഒരുവന്റെ അന്ത്യം..ഒന്ന് കൊണ്ട് അവസാനിക്കുകയല്ല മറിച്ച് മറ്റൊന്നിലൂടെ ആവർത്തിക്കപ്പെടുകയാണ്..’ എന്ന് കഥാന്ത്യത്തിൽ ആവർത്തനം പറഞ്ഞു വയ്ക്കുന്നു. സുജിത് സുദർശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജോ അബ്രഹാമിന്റേതാണ് ചിത്രങ്ങൾ..

ചിത്രങ്ങൾ കാണാം;

1.

a1 "എന്റീശ്വരാ..ഇന്നെങ്കിലും ആ മനുഷ്യൻ സുബോധത്തോടെ വന്നിരുന്നെങ്കിൽ.. !!

2.

a2 ഒരിക്കലും ലഹരിയെ തന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുവാൻ അയാൾക്കാകുമായിരുന്നില്ല.. അശാന്തിയുടെ തുടർ ദിനമായിരുന്നു അന്നും..

3.

a3 ഒരിക്കലും ലഹരിയെ തന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുവാൻ അയാൾക്കാകുമായിരുന്നില്ല.. അശാന്തിയുടെ തുടർ ദിനമായിരുന്നു അന്നും..

4.

a4 " ചോറുപാത്രം തട്ടിത്തെറിപ്പിച്ചപ്പോൾ വിറ പൂണ്ടത് അവളുടെയുള്ളിലെ ആ കുരുന്ന് ഹൃദയമാകാം "

5.

a5 "അവൾക്ക് ഇന്ന് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങൾ ലഹരി അധമനാക്കിയ ഒരുവന്റെ അടയാളപ്പെടുത്തലായിരുന്നു.. "

6.

a6 ഒടുവിൽ പാതിവൃത്യത്തിന്റെ മുദ്രയായ കാത്ത കെട്ടുതാലി അയാൾ പൊട്ടിച്ചെടുത്തപ്പോഴും നിസ്സഹായായിനിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ...

7.

a7 ഇരയെ വേട്ടയാടിപ്പിടിച്ച ഗർവ്വോടെ അയാൾ താലിയുടെ വിലയ്ക്കുള്ള ലഹരി തേടി പോകുമ്പോൾ രണ്ട് ജീവനുകൾ പ്രാണനായി പിടയുന്നതയാൾ അറിഞ്ഞില്ല...

8.

a8 ജീവൻ ബലികൊടുത്ത് ഒരു പെൺകുഞ്ഞിനവൾ ജന്മം നൽകിയപ്പോൾ അനുഭവിച്ച യാതനകൾ തളം കെട്ടിക്കിടന്ന രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു...

9.

a9 സർവ്വംസഹയായ ഒരുവളുടെ ഒടുക്കം... പാപഭാരത്താൽ അയാളുടെ ശിരസ്സ് താഴ്ന്നുവോ.? തന്റെ നേർക്ക് വിരലുകൾ ചൂണ്ടന്നതയാൾ അറിഞ്ഞിരുന്നു...

10.

a10 ശീലങ്ങൾ മാറ്റുവാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല... ആ പിഞ്ചോമന മുഖം അയാളോടെന്തെങ്കിലും പറഞ്ഞുവോ? അസ്വസ്ഥതയുടെ മൂടുപടലങ്ങൾ തന്നിൽ സന്നിവേശിച്ചിരിക്കുന്നു..

11.

a11 ഇനിയെനിക്കിത് വേണ്ടാ.. എനിക്കിനിയിത് കഴിയില്ല...

12.

a12

13.

a13 നീയാണ്.... നീയാണെനിക്കിനിയെല്ലാം... എന്റെ ജീവനും ജീവിതവുമെല്ലാം ഇനി നിനക്ക് വേണ്ടിയാണ്..ജീവിതമാണ് ലഹരിയെന്നയാൾ തിരിച്ചറിയുകയായിരുന്നു..

14.

a14 ദിവസവും രാവിലെ എന്റെ മോൾക്ക്‌ തണുത്ത വെള്ളത്തിലുള്ള ഒരു കുളി പതിവാണ്.. "ഹൊ എന്തൊരു തണുപ്പ് "

15.

a15

16.

a16 "ദേ.. ഇന്ന് അച്ഛന്റെ വക ഒരു സ്പെഷ്യൽ കൂട്ടാനുണ്ട് എന്റെ മക്കള് കളയാതെ മുഴുവനും കഴിക്കണേ.. "

17.

a17 "ഇന്നുമുതൽ എന്റെ മോള് കോളേജിലേക്ക്... പകിട്ട് ഒട്ടും കുറയാൻ പാടില്ല..

18.

a18 "ഇതിപ്പൊ പതിവായല്ലോ ചില അടക്കം പറച്ചിലുകൾ... എന്തോ ഒരു ശരികേട് തോന്നുന്നുണ്ട് എനിക്ക്.. "

19.

a19

20.

a20

21.

a21 "എന്റീശ്വരന്മാരെ ഇത്രയുംകാലം ഞാൻ പൊന്ന് പോലെ വളർത്തിയ എന്റെ മോള്... ചതിക്കുഴിയിൽ പെട്ടിരിക്കുകയാണല്ലോ.. എനിക്കവളെ നഷ്ടപ്പെടാൻ വയ്യ..

22.

a23 "ഞാൻ പോവുകയാണ് എന്നെ ഒരുപാട് സ്നേഹിക്കുന്ന.. സംരക്ഷിക്കുമെന്നുറപ്പുള്ള ഒരാളിനോപ്പം.. എനിക്ക് അച്ഛനെ ഭയമായിരുന്നു എന്നും... എന്റെ അമ്മയെ ഇല്ലാണ്ടാക്കിയ അച്ഛനോട് എനിക്ക് വെറുപ്പാണ്.. ഇല്ലച്ഛാ.. അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല... "

23.

a24

24.

a25
a26

25.

26.

a27 "മോളെ നീ ഈ അച്ഛനെ മനസ്സിലാക്കിയില്ലല്ലോ... ഞാൻ ഇതുവരെ ജീവിച്ചത് നിനക്ക് വേണ്ടി ആയിരുന്നില്ലേ മോളെ.. ഞാൻ.. ഞാൻ മാത്രമായിനിയെന്തിന്..? "

27.

a27-c
a28 ലഹരിയെന്ന വിഷസർപ്പത്തിന്റെ പിടിയിലമർന്ന് ജീവിതം നിരർത്ഥകമായ ഒരുവന്റെ അന്ത്യം..ഒന്ന് കൊണ്ട് അവസാനിക്കുകയല്ല മറിച്ച് മറ്റൊന്നിലൂടെ ആവർത്തിക്കപ്പെടുകയാണ്...

28.