Wednesday 22 May 2019 09:46 AM IST : By സ്വന്തം ലേഖകൻ

ചൂടിൽ നിന്നും രക്ഷ നേടാൻ കാറിനു പുറത്ത് ചാണകം; സൈബർ ലോകത്ത് വൈറലായി ‘ചാണക ഏസി’

car-gujarat-viral

ചൂടിൽ നിന്നും രക്ഷ നേടാൻ പുറംഭാഗത്ത് ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുന്ന കാറിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്‍ത ആശയം സ്വന്തം കാറിൽ നടപ്പാക്കിയത്. ചൂടിനെ പ്രതിരോധിക്കാന്‍ സേജല്‍ എന്നയാളാണ് സ്വന്തം കാര്‍ മുഴുവന്‍ ചാണകം മെഴുകിയിരിക്കുന്നത്.

രുപേഷ് ഗൗരംഗ ദാസ് എന്ന വ്യക്തിയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം സൈബർ ലോകത്ത് നിമിഷനേരം കൊണ്ട് വൈറലായെങ്കിലും സംഗതി സത്യമാണോ എന്നൊന്നും വ്യക്തമല്ല. ഗുജറാത്തിലെ വ്യാപാരിയുടെ കാറാണെന്ന് പറയുന്നുണ്ടെങ്കിലും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള നമ്പറാണ് ചിത്രത്തിൽ. കാറിനു മുകളിൽ ചാണകം തന്നെയാണോ തേച്ചിരിക്കുന്നത് എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.