Monday 17 December 2018 03:51 PM IST : By സ്വന്തം ലേഖകൻ

ഒമ്പ​താം വ​യ​സ്സി​ൽ ആപ്പ് നിർമ്മിച്ചു, 13 ൽ സോഫ്റ്റ്‍വെയർ കമ്പനി സിഇഒ; യുഎഇയിലെ മലയാളി മിടുക്കൻ ഇതാ!

adhithyan-dubai1

ഒമ്പ​താം വ​യ​സ്സി​ൽ സ്വന്തമായി ആപ്പ് നിർമ്മിച്ചു. 13-ാം വ​യ​സി​ൽ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് ക​മ്പനിയുടെ ഉടമയായി. തന്റെ ബുദ്ധിശക്തി കൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തിരുവല്ല സ്വദേശിയായ ആദിത്യൻ എന്ന മിടുമിടുക്കൻ. ഇപ്പോൾ യുഎഇയിൽ പ്രവർത്തിക്കുന്ന ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയുടെ സിഇഒയാണ് ആദിത്യൻ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ബഹുമതിയും ആദിത്യന് സ്വന്തം.

Aadithyan-Rajesh1.jpg.image.784.410

ആദിത്യന് അഞ്ചു വയസ്സുള്ളപ്പോഴാണ് കുടുംബം ദുബായിലേക്ക് ചേക്കേറുന്നത്. ആ പ്രായം തൊട്ടേ അവൻ കമ്പ്യൂട്ടർ ഉപയോഗിച്ചു തുടങ്ങി. ആദ്യമായി അച്ഛൻ അവനു കാണിച്ചുകൊടുത്തത് വെബ്സൈറ്റ് ബിസിസി ടൈപ്പിങ്ങാണ്. ഒൻപതാം വയസ്സിൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചു. ഇപ്പോൾ സ്വന്തം കമ്പനിയിലെ കസ്റ്റമേഴ്‌സിനു വേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈനിങ് തുടങ്ങിയ ജോലികളും ആദിത്യൻ ചെയ്യുന്നു.

ആദിത്യനു കൂട്ടായി കമ്പനിയിൽ മറ്റു മൂന്നു ജീവനക്കാരുമുണ്ട്. അവന്റെ സ്കൂളിലെ വിദ്യാർഥികളും സുഹൃത്തുക്കളുമാണ് ആ ജീവനക്കാർ. ഡിസൈൻ, കോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. ഇപ്പോൾ പൂർണമായും സൗജന്യമായാണ് ചെയ്തു നൽകുന്നതെന്ന് ആദിത്യൻ പറയുന്നു. എന്തായാലും 18 വയസ്സ് തികയാൻ കാത്തിരിക്കുകയാണ് ഈ മിടുക്കൻ. എങ്കിലേ സ്വന്തം പേരിൽ കമ്പനി രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ടെക്‌നോളജി, ഗെയിമിങ് തുടങ്ങിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ‘എ ക്രേസി’ എന്ന യൂട്യൂബ് ചാനലും ആദിത്യനുണ്ട്.