Wednesday 17 July 2019 12:32 PM IST : By സ്വന്തം ലേഖകൻ

വിദ്യാര്‍ത്ഥിനിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കി; അടിമാലിയില്‍ ഇംഗ്ലിഷ് അധ്യാപകന്‍ അറസ്റ്റില്‍!

teacher-idukki9900

വിദ്യാര്‍ഥിനിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കമ്പിളികണ്ടം സ്വദേശി നെല്ലികുന്നേല്‍ സാജനെയാണ് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റ‍‍ഡിയില്‍ എടുത്തത്. അടിമാലി സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനാണ് സാജന്‍. സ്‌കൂളില്‍ വച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ഇയാള്‍ പലവട്ടം പീഡിപ്പിച്ചതായാണ് പരാതി.

സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവം അറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. സൗഹൃദം നടിച്ചാണ് അധ്യാപകന്‍ പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചത്. പ്രതി വാടകയ്ക്ക് കഴിഞ്ഞിരുന്ന അടിമാലിയിലെ വീട്ടിലെത്തി ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ഇതേ സ്‌കൂളില്‍ മൂന്നു വര്‍ഷം മുന്‍പ് പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Tags:
  • Spotlight