Wednesday 21 April 2021 02:23 PM IST : By സ്വന്തം ലേഖകൻ

‘അവളുടെ ജീവൻ ആപത്തിലാണ്, ഒരുത്തൻ കൊന്നുകളഞ്ഞിട്ടല്ല അവൾക്ക് നീതി ലഭിക്കേണ്ടത്’: അമ്പിളിക്ക് പിന്തുണയുമായി കല: കുറിപ്പ്

ambili-d

ഭർത്താവ് ആദിത്യനെ കുറിച്ചുള്ള അമ്പിളി ദേവിയുടെ വെളിപ്പെടുത്തലുകൾ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആദിത്യൻ വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്നുമുള്ള അമ്പിളിയുടെ തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിലും ചർച്ചയായി. അമ്പിളിക്ക് നീതി കിട്ടണമെന്ന ആവശ്യമുയർത്തി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല പങ്കുവച്ച കുറിപ്പുകളും ശ്രദ്ധേയമാകുകയാണ്.

‘അവൾക്കു നീതി കിട്ടണം...ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ.ദിവസങ്ങൾക്കു മുൻപ് സീരിയൽ നടി അമ്പിളി ദേവിയുമായി സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവൾ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു...അത്രയേറെ തകർന്ന അവസ്ഥയിലായിരുന്നു ആ പാവം...’– കല കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കല കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

Support ambili devi ######

അവൾക്കു നീതി കിട്ടണം...

ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ!

ദിവസങ്ങൾക്കു മുൻപ് സീരിയൽ നടി അമ്പിളി ദേവിയുമായി സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവൾ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു...

അത്രയേറെ തകർന്ന അവസ്ഥയിലായിരുന്നു ആ പാവം...

ഭയവും സങ്കടവും കൊണ്ട് വാക്കുകൾ കിട്ടുന്നില്ലായിരുന്നു....

ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.....

ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു...

ഞാനും ഒരമ്മയും സ്ത്രീയുമാണ്..

അവളിൽ ഒരുപാട് സ്ത്രീകളുണ്ട്...., അവരുടെ കണ്ണുനീരുണ്ട്.......

അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്.....

ഓൺലൈൻ മാധ്യമങ്ങളുടെ വാർത്തയിൽ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു,പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്,

ഇപ്പോൾ പിന്തുണ കൊടുക്ക്‌!!

അല്ലാതെ ഒരു ജീവൻ നഷ്‌ടമായ ശേഷം justice for her എന്ന് ## ഇടാതെ...

അവളുടെ ജീവന് ഒരു ആപത്തും വരരുത്.....

നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ്?

അവൾക്കു നീതി കിട്ടണം...

ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ!

അവളുടെ ജീവന് ഒരു ആപത്തും വരരുത്.....

നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ്?

അവളുടെ ജീവൻ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്..

കൗൺസലിങ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു, അവളുടെ ജീവൻ അപകടത്തിൽ ആയതിനാൽ?

കല, കൗൺസലിങ് സൈക്കോളജിസ്റ്റ്

ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ആദിത്യൻ ആ ബന്ധം തുടങ്ങിയിരുന്നു; കുഞ്ഞ് ജനിച്ചതിനു ശേഷം വീട്ടിൽ വരുന്നത് വല്ലപ്പോഴും‍! അമ്പിളി ദേവി

‘വനിത’യോട് പറഞ്ഞത്

ഞാൻ വഞ്ചിക്കപ്പെട്ടു, ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം! വിവാഹ മോചനം ആവശ്യപ്പെടുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി