ഷിരൂരിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ മാതൃക നിർമിച്ച മനക്കുളങ്ങര പോത്തിക്കര വീട്ടിൽ ആദിത്യനും കുടുംബവും ലോറിയുടെ മാതൃക അർജുന്റെ കുടുംബത്തിന് കൈമാറി. ആദിത്യന്റെ അച്ഛൻ സതീഷ്, അമ്മ സബിത മനക്കുളങ്ങര കെവിയുപിഎസ് പ്രധാനാധ്യാപിക പി.എസ്.സീമ, സ്കൂൾ സ്റ്റാഫ് കെ. സനൽ എന്നിവർ ചേർന്നാണ് കോഴിക്കോട് കണ്ണാടിക്കൽ വീട്ടിലെത്തി ലോറിയുടെ മിനിയേച്ചർ രൂപം കൈമാറിയത്. ലോറി ഏറ്റുവാങ്ങിയ കുടുംബം ഒരു നാൾ ആദിത്യന്റെ വീട്ടിൽ വരാമെന്ന് പറഞ്ഞതായി പ്രധാനാധ്യാപിക പി.എസ്. സീമ പറഞ്ഞു.