Saturday 26 September 2020 01:25 PM IST : By സ്വന്തം ലേഖകൻ

ഇഷ്ടമുള്ളതെല്ലാം കഴിക്കാം, തടിയും കുറയും; ഒരാഴ്ച കൊണ്ട് 4 കിലോ വരെ കുറച്ച രഹസ്യം പങ്കുവച്ച് ആര്യ; വിഡിയോ

arya-b

തടി കുറയ്ക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്നവര്‍ പലപ്പോഴും മുട്ടുമടക്കുന്നത് ഡയറ്റിനു മുന്നിലാണ്. ഇഷ്ടഭക്ഷണങ്ങള്‍ മാറ്റിവച്ച് ചിട്ടയോടെ ഭക്ഷണ നിയന്ത്രണം ചെയ്യുക എന്നത് പലരെ സംബന്ധിച്ചടത്തോളവും ബാലികേറാമലയാണ്. ഇഷ്ട ഭക്ഷണങ്ങള്‍ കഴിച്ചു കൊണ്ടു തന്നെ തടി കുറച്ചാലോ? എങ്ങനെയെന്നാകും പലരും ചിന്തിക്കുന്നത്. ഇന്റര്‍മിറ്റന്‍ഡ് ഫാസ്റ്റിങ്ങിലൂടെ ശരീര ഭാരം കുറയ്ക്കാം എന്നതാണ് ഫിറ്റ്‌നസ് ഫ്രീക്കുകള്‍ക്ക് ആശ്വാസം പകരുന്ന പുതിയ വാര്‍ത്ത. അമ്പരക്കേണ്ട സംഗതി സത്യമാണ്.

ഡാന്‍സറും ഫിറ്റ്‌നസ് ട്രെയിനറുമായ ആര്യ ബാലകൃഷ്ണനാണ് ഈ വേറിട്ട ഡയറ്റ് രീതി പരിചയപ്പെടുത്തുന്നത്. ഇഷ്ടമുള്ളത് എല്ലാം കഴിച്ചു കൊണ്ട് ഒരാഴ്ച നാലു കിലോ വരെ കുറച്ചെന്ന് ആര്യ പറയുന്നു. താന്‍ സ്വീകരിച്ച ഡയറ്റ് രീതിയെക്കുറിച്ചും ടിപ്‌സുമെല്ലാം യൂ ട്യൂബ് വിഡിയോയിലൂടെയാണ് ആര്യ വിശദമാക്കിയത്.

വിഡിയോ കാണാം;