Friday 12 March 2021 09:33 AM IST

‘കടലിൽ നിന്നു കുളിച്ചുവന്ന് ജടയഴിച്ചിട്ടിരിക്കുന്ന മഹാദേവൻ’: കടലും ഭഗവത് ചൈതന്യവും ലയിക്കുന്ന ആഴിമലയുടെ കഥ

Vijeesh Gopinath

Senior Sub Editor

azhimala ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

ശിവഹൃദയം പോലെയാണ് ആഴിമലയും. ചിലപ്പോൾ മിഴിയടച്ചുള്ള ധ്യാനഭാവത്തിൽ പ്രക‍ൃതി ലയിച്ചു നിൽക്കും. കാറ്റു പോലും പതുക്കെ, തിരകൾ പോലും മിണ്ടാൻ മടിച്ച് തീരം തൊട്ടു തിരികെ പോകും.

പക്ഷേ, പെട്ടെന്നാകും താണ്ഡവം തുടങ്ങുക. തിരയുടെ ചടുലതാളം. കാറ്റിന്റെ തുടികൊട്ടിന് വേഗം കൂടും. ഇതെല്ലാം അറിഞ്ഞ് ശിരസ്സിൽ ഗംഗയെ ധരിച്ച ഭഗവാന്റെ പത്താള്‍ പൊക്കമുള്ള രൂപവും...

‘‘ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാം.’’ ക്ഷേത്രം ജനറൽ സെക്രട്ടറി വിജേഷ് സംസാരിച്ചു.‘‘പാണ്ഡ‍വന്മാർ വനവാസ കാലത്ത് ഇവിടെ എത്തിച്ചേര്‍ന്നു. ചുറ്റും ഉപ്പുനിറഞ്ഞ വെള്ളം മാത്രമേയുള്ളൂ. പിന്നെ, വലിയ പാറക്കെട്ടുകളും. ഭീമസേനൻ കാൽമുട്ടുകൊണ്ട് ഒരു പാറയിൽ ആഞ്ഞിടിച്ചെന്നും അതില്‍ നിന്ന് ഉറവയുണ്ടായെന്നുമാണ് വിശ്വസിക്കുന്നത്. ശുദ്ധജലം ഒഴുകി വരുന്ന രണ്ട് ഉറവകളും ഇപ്പോഴുമുണ്ട്. കടൽ ഇത്രയടുത്താണെങ്കിലും അതിലെ ജലത്തിന് ഉപ്പു രസമില്ല. ഉറവയ്ക്കടുത്തായി ഭീമസേനന്റേതെന്നു വിശ്വസിക്കപ്പെടുന്ന കാൽപാദവും മായാതെ നിൽക്കുന്നുണ്ട്.

പൂർണരൂപം പുതിയലക്കം വനിതയിൽ വായിക്കാം