അധിവർഷത്തിലെ ഫെബ്രുവരി 29ന് ‘ആരവ്’ പിറന്നു, വരുംകാലത്തേക്കു കൗതുകകരമായ ജന്മദിനങ്ങൾ ആഘോഷിക്കാൻ. എല്ലാവരും വർഷത്തിലൊരിക്കൽ ജന്മദിനം ആഘോഷിക്കുമ്പോൾ ആരവിന്റെ ജന്മദിനം നാലു വർഷം കൂടുമ്പോൾ മാത്രമാകും. കോയിപ്രം പൂവത്തൂർ മേപ്പുറത്ത് വീട്ടിൽ രാജീവ്–രാഖി ദമ്പതികൾക്കാണ് 29 ന് രാവിലെ 8.25 ന് ആൺകുഞ്ഞ് പിറന്നത്. ചെങ്ങന്നൂർ ഉഷ ഹോസ്പിറ്റലിൽ ഡോ.ലക്ഷ്മി പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിചരണം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
രാഖിയുടെ ആദ്യപ്രസവമായിരുന്നു. പിറക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ആരവ് എന്നു പേരിടണമെന്നു രാജീവും രാഖിയും നേരത്തെ തീരുമാനിച്ചിരുന്നതാണ്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ഉൾപ്പെടെ പ്രമുഖർ പിറന്ന ഫെബ്രുവരി 29നു ജനിച്ച കുഞ്ഞിന്റെ പിറവി ആഘോഷമാക്കുകയാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും.