Wednesday 26 February 2020 02:55 PM IST : By സ്വന്തം ലേഖകൻ

ചുളിവുകൾ നീക്കും ബോട്ടോക്സ്, ഇരുണ്ട നിറം അകറ്റും ഗ്ലൂട്ടാത്തിയോണ്‍; താരങ്ങളുടെ മേക് ഓവർ നിങ്ങൾക്കും സ്വന്തമാക്കാം

botox

‘ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ല’ എന്നു തമാശ രൂപത്തില്‍ നമ്മള്‍ പറയാറുണ്ട്. പലപ്പോഴും രഹസ്യമായി അങ്ങനെ ആഗ്രഹിക്കാറുമുണ്ട്. പക്ഷേ, എങ്ങനെ എന്നതിന് നമ്മുടെ കയ്യില്‍ കൃത്യമായ ഉത്തരമില്ല. എന്നാല്‍ ഇനി നമുക്കത് സാധിക്കും. റിനൈ സെന്റര്‍ ഫോര്‍ ഏസ്തറ്റിക്സിന്റെ സമഗ്ര സൗന്ദര്യ ചികിത്സയിലൂടെ നിങ്ങളുടെ സൗന്ദര്യം ഇനി വീണ്ടെടുക്കാം.

ഇരുണ്ട നിറം ചിലപ്പോഴെങ്കിലും നമ്മളില്‍ ചിലരുടെ ആത്മവിശ്വാസം തകര്‍ക്കാറുണ്ട്. ഈ പ്രശ്നം ഗ്ലൂട്ടാത്തിയോണ്‍ ആന്റിയോക്സിഡന്റ് എന്ന മരുന്നിലൂടെ നമുക്കു പരിഹരിക്കാം. ഗുളികയായും സബ്‌ലിംഗ്വല്‍ സ്പ്രേ ആയും ഇന്‍ജക്‌ഷനായും ഉപയോഗിക്കാവുന്ന ഗ്ലൂട്ടാത്തിയോണ്‍ നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ നിറവും തിളക്കവും ഉള്ളതാക്കുന്നു. ആന്റി ഓക്സിഡന്റായ ഗ്ലൂട്ടാത്തിയോണ്‍ വൈറ്റമിന്‍ സി–യുമായി ലയിച്ചു പിഗ്മെന്റേഷനു കാരണമാകുന്ന ടൈറോസൈൻ എന്ന എൻസൈമിനെ നശിപ്പിക്കുന്നു. അതിലൂടെ ചര്‍മകാന്തി കൈവരിക്കാന്‍ സഹായിക്കും. 3 മുതല്‍ 6 മാസം വരെ നീളുന്ന ഗ്ലൂട്ടാത്തിയോണ്‍ ഇന്‍ജക്‌ഷനിലൂടെ ശരീരഭംഗി കൂട്ടുകയും, 4 മുതല്‍ 5 മടങ്ങ് നിറം വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനുപുറമെ ലിവറിന്റെ പ്രവര്‍ത്തനത്തെയും ഗ്ലൂട്ടാത്തിയോണ്‍ മികച്ചതാക്കും (ലിവര്‍ മെറ്റബോളിസം വര്‍ധിപ്പിക്കും.) സ്ഥിരമായുള്ള ഇന്‍ജക്‌ഷന്‍ സാധിക്കാത്തവര്‍ക്ക് വൈറ്റമിന്‍ സി–യോടൊപ്പം ഗ്ലൂട്ടാത്തിയോണ്‍ ഗുളികയായും ഉപയോഗിക്കാം. ഈ മരുന്ന് യാെതാരു രീതിയിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല.

ഞങ്ങളുടെ പുതിയ കെമിക്കല്‍ പീലുകള്‍ പുറമെയുള്ള തൊലി നീക്കുകയും നിങ്ങളുടെ ചര്‍മത്തിന്റെ പാടുകളെ ഇല്ലാതാക്കി യുവത്വം നിലനിര്‍ത്താനും കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. കൂടാതെ കണ്ണിനടിയില്‍ കാണപ്പെടുന്ന കറുത്ത പാടുകളും നീക്കം ചെയ്യുന്നു. പിഗ്മെന്റേഷന്‍, മറുക്, ചുണങ്ങ്, തൊലിയിലെ ചുളിവുകള്‍ എന്നിവ അകറ്റാനായി അതിനു ലേസര്‍ ടെസ്റ്റുകളും ലഭ്യമാണ്. ബോട്ടോക്സ്, ഫില്ലേഴ്സ്, അബ്സോര്‍ബബിള്‍ ത്രെഡ് ലിഫ്റ്റ് എന്നീ സംവിധാനങ്ങള്‍, തൊലി തൂങ്ങുന്നത്, മുഖത്ത് അനുഭവപ്പെടുന്ന ചുളിവുകളും അകറ്റുന്നു.

അബ്സോര്‍ബബിള്‍ ത്രെഡ് ലിഫ്റ്റിങ് ഇപ്പോള്‍ വളരെ സാധാരണമായി കണ്ടുവരുന്ന ചികിത്സാരീതിയാണ്. അകത്ത് നേരിയ നൂലുകളുള്ള ഒന്നിലധികം സൂചികള്‍ ഉപയോഗിച്ച് അയഞ്ഞു തൂങ്ങിയ തൊലി നേരെയാക്കുന്നു. മുഖത്തും കഴുത്തിലുമുള്ള തൊലിയുടെ പാളികളിലേക്ക് ഓരോന്നായി അവ ഇറക്കി പുറത്തേക്ക് പതുക്കെ വലിക്കുന്നു. ഈ സമയം ഉള്ളില്‍ നിക്ഷേപിച്ച നൂല്‍ ഫൈബ്രോപ്ലാസ്റ്റ്, കൊളാജന്‍ എന്നിവ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. അങ്ങനെ തൊലിയുടെ അയവ് ഇല്ലാതാക്കുന്നു. ഈ നൂല്‍ പതുക്കെ തൊലിയില്‍ അലിഞ്ഞ് ഇല്ലാതാകും. ഏതു പ്രായക്കാര്‍ക്കും ഫലവത്താകുന്ന ഈ ചികിത്സാരീതി 2 ആഴ്ച മുതല്‍ ഫലം കണ്ടുതുടങ്ങുകയും തൊലിയിലെ മാറ്റം ഒരു വര്‍ഷം വരെ നിലനില്‍ക്കുകയും ചെയ്യും.

botox-1

എന്താണ് ബോട്ടോക്സ്?

40 വയസ്സിനും മുകളില്‍ പ്രായം ഉള്ളവരാണ് ബോട്ടോക്സ് ട്രീറ്റ്മെന്റ് സാധാരണ തിരഞ്ഞെടുക്കാറുള്ളത്. ഇതൊരു ന്യൂറോ ടോക്സിനാണ്. വളരെ സുരക്ഷിതമായ ഈ ബോട്ടോക്സ് ഇന്‍ജക്‌ഷന്‍ മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കുന്നു. നേരിട്ടു പേശികളിലേക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ മുഖത്തെ ചുളിവുകളും കണ്ണിനടിയിലുള്ള കറുത്ത പാടുകളും നീക്കം ചെയ്യുന്നു. കണ്‍പീലികളുടെ ആകൃതിക്കും, അവ ഉയര്‍ത്തുന്നതിനും ഇതു സഹായകരമാകുന്നു. കഴുത്തിലെ ചുളിവുകള്‍ 2 ആഴ്ചകൊണ്ട് മാറുകയും ഒരു വര്‍ഷം വരെ ഈ മാറ്റം നിലനില്‍ക്കുകയും ചെയ്യും.

കക്ഷത്തിലും കൈകളിലും അനുഭവപ്പെടുന്ന ദുര്‍ഗന്ധം വമിക്കുന്ന വിയര്‍പ്പും ബോട്ടോക്സ് ഇന്‍ജക്‌ഷനിലൂടെ പരിഹരിക്കാം. ഇവ വിയര്‍പ്പ് ഗ്രന്ഥികളെ തടഞ്ഞ് അമിതമായ വിയര്‍പ്പ് ഒഴിവാക്കുന്നു. ഈ മാറ്റം 6 മാസം മുതല്‍ ഒരു വര്‍ഷം വരെ നിലനില്‍ക്കും.

എന്താണ് ഡെര്‍മല്‍ ഫില്ലര്‍?

പ്രകൃതിദത്തമോ അല്ലെങ്കില്‍ മനുഷ്യനിര്‍മിതമോ ആയ ഈ കൊളാജന്‍ ഫില്ലറുകള്‍ ചര്‍മത്തിലേക്ക് ഇന്‍ജക്റ്റ് ചെയ്യുന്നതോടെ കോശങ്ങള്‍ വളരാന്‍ സഹായിക്കുന്നു. ഇതു പാടുകള്‍, ചുളിവുകള്‍, മടക്കുകള്‍ എന്നിവ അകറ്റി ഏതു പ്രായക്കാരുടെയും മുഖത്തിന് ആകൃതിയും വലിപ്പവും നല്‍കുന്നു. ഇതിനു പുറമേ ചുണ്ടുകള്‍ക്കും ഇതു പ്രയോജനകരമാണ്. മടക്കുകളിലേക്കും കുഴികളിലേക്കും പ്രയോഗിക്കുന്നതോടെ മുഖത്തിന് ആകൃതിയും വലുപ്പവും വയ്ക്കുന്നു.

ഫാറ്റ് ബേണര്‍ (ഫോസ്‍ഫെറ്റഡയല്‍ കൊളെയ്ന്‍) ഇന്‍ജക്‌ഷനുകളും ഇപ്പോള്‍ ലഭ്യമാണ്. വേദനയില്ലാത്ത ഈ ഇന്‍ജക്‌ഷനുകള്‍ ശരീരത്തിനുള്ളിലെ കൊഴുപ്പിലേക്കു നേരിട്ട് എത്തിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇവ ഫാറ്റ് സെല്ലുകളെ നശിപ്പിച്ചു കൊഴുപ്പിനെ ലിംഫാറ്റിക്സ് വഴി മുഴുവനായും കളയുന്നു. ഒരുതരത്തിലുള്ള പാര്‍ശ്വഫലവുമില്ലാത്ത ഈ ചികിത്സാരീതി അമിതവണ്ണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാണ്.

മുടികൊഴിച്ചില്‍ തടയുന്നതിനുള്ള അതിനൂതന ചികിത്സാരീതിയാണ് പ്ലേറ്റ്‍ലെറ്റ് റിച്ച് പ്ലാസ്മ. രോഗികളില്‍ നിന്നും രക്തം ശേഖരിച്ച് അതില്‍ നിന്നും പ്ലേറ്റ്‍ലെറ്റ് റിച്ച് പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നു. അതിനുശേഷം ഇവ അവരുടെ തന്നെ തലയോട്ടിയിലെ മുടിയില്ലാത്ത ഭാഗങ്ങളിലേക്ക് ഇന്‍ജക്റ്റ് ചെയ്യുന്നു. മാസത്തില്‍ ഒരുതവണ മാത്രമുള്ള ഈ ചികിത്സ  6 മാസം ആകുമ്പോഴേക്കും മുടി നന്നായി വളരും.

റിനൈ സെന്റര്‍ ഫോര്‍ ഏസ്തറ്റിക്സിന്റെ ഈ സമഗ്ര സൗന്ദര്യ ചികിത്സ നിങ്ങളുടെ സൗന്ദര്യപ്രശ്നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

വിവരങ്ങള്‍ക്ക്, കടപ്പാട്:

ഡോ. ഷിബു മുഹമ്മദ്, കോസ്മറ്റോളജിസ്റ്റ്, റിനൈ മെഡിസിറ്റി, എറണാകുളം. ഫോണ്‍: 9020288000