Wednesday 01 February 2023 03:24 PM IST : By സ്വന്തം ലേഖകൻ

ഡേറ്റ(data)യുടെ തറക്കല്ലിൽ പണിതുയർത്തുന്ന രമ്യഹർമ്യങ്ങൾ; വ്യത്യസ്തം ബിൽഡ്നെക്സ്റ്റ്

build-next-cover

പോയ നൂറ്റാണ്ടിലെ സാമ്പത്തിക മുന്നേറ്റത്തിന്റെ ത്വരകം എണ്ണയായിരുന്നെങ്കിൽ അടുത്ത കാലത്ത് അത് ഡേറ്റ അഥവാ അടിസ്ഥാന വിവരങ്ങളുടെ ശേഖരണവും ക്രോഡീകരണവും, വിശകലനവും ആയി മാറിക്കഴിഞ്ഞു. വിവിധ തലങ്ങളിൽ ഡേറ്റയുടെ ആധിപത്യം സമഗ്രമാറ്റങ്ങൾ കൊണ്ടു വരുന്നത് നാം അനുദിനം കണ്ടു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് രോഗ നിർണണയം, ആരോഗ്യ പരിപാലനം, കാലാവസ്ഥാപ്രവചനം, യാത്രാമാർഗ നിർദേശം, സാങ്കേതിക ഉപദേശം, സാമ്പത്തികം, സാമൂഹികം മറ്റു വ്യക്തിഗത സേവനങ്ങൾ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളിലും ക്രോഡീകരിച്ച ഡേറ്റ മെച്ചപ്പെട്ട സേവനങ്ങൾക്കും, എക്സ്പീരിയൻസിനും ഉപയോഗപ്പെടുത്തുന്നു.

ഡേറ്റ നമ്മുടെ നിത്യജീവിതത്തെ മറ്റേതിനേക്കാളും സ്വാധീനിച്ചു എന്നതു നിസ്തർക്കം പറയാം, ഉദാഹരണത്തിന് നാം ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ ദൂര സമയങ്ങൾ അറിയാൻ മറിച്ചൊന്നു ചിന്തിക്കാതെ നാം ഗൂഗിൾ മാപ്പിനെ വിശ്വസിക്കുന്നു. ഓരോ ഇടപാടിനുശേഷവും ബാങ്കിൽ നിന്നു നീക്കിയിരിപ്പു ഇത്രയാണെന്ന മെസേജ് വരുമ്പോൾ സംശയലേശമെന്യേ അത് ഉൾക്കൊള്ളുന്നു. വാർത്താ വിനിമയത്തിലായാലും, റിപ്പോർട്ടിങ്ങിലായാലും, സാമ്പത്തിക വിശകലനത്തിലായാലും ഡേറ്റയേക്കാൾ വിശ്വസനീയം മറ്റൊന്നും ഇല്ല തന്നെ!

എന്നാൽ സമീപകാലം വരെ മറ്റു വ്യവസായങ്ങളെ അപേക്ഷിച്ച് കെട്ടിട നിർമാണ മേഘലയിൽ, വിശിഷ്യ, ഭവന നിർമിതിയിൽ ഡിജിറ്റൈസേഷന്റെ ഗുണപ്രാപ്തി ഉണ്ടായിട്ടില്ലെന്നു തന്നെ വേണം പറയാൻ. ഒരു ഫാക്ടറി അല്ലെങ്കിൽ ഗവേഷണശാലയിൽ നിന്നു വ്യത്യസ്തമായി, വിവിധ സൈറ്റുകളിൽ നടക്കുന്ന കെട്ടിടനിർമാണം, വിവിധ സേവന, വിഭവ ദാതാക്കളുടെ ഇടപെടൽ, രൂപകല്പനയിലും, പ്രവർത്തന രീതിയിലും അവലംബിക്കേണ്ടി വരുന്ന ബാഹ്യ സേവനങ്ങൾ ഒക്കെ ഇതിനു കാരണമാണ്.

ഈ വസ്തുതകൾ, കെട്ടിട നിർമാണ വ്യവസായത്തിലാകമാനം കാര്യക്ഷമതയിലും, വസ്തുനിഷ്ഠതയിലും അപാകതക്കും, തെറ്റായ തീരുമാനങ്ങൾക്കും കാരണമാകുന്നു. രൂപകല്പനയിലും കെട്ടിലും മട്ടിലും ഒക്കെ നിലവാരം പുലർത്താൻ പറ്റാത്ത സ്ഥിതിയും സംജാതമാക്കുന്നു.

ഏറെ മോഹിച്ച് വീടുണ്ടാക്കുന്ന ഒരാൾ, എന്തു വേണം എങ്ങിനെ വേണമെന്ന കാര്യത്തിൽ അത്യധികം ഊന്നൽ നൽകുമ്പോൾ, ഓരോ ഫീച്ചർ, അഥവാ പ്രത്യേക ഘടകങ്ങൾ നിർമിക്കാൻ വേണ്ടി വരുന്ന വിവിധതരം പ്രവൃത്തികൾ, അവക്കു ഉപയോഗിക്കുന്ന വസ്തുക്കളുടെ ഈട്, പരിപാലനം, കാലാവസ്ഥാ പ്രതിരോധ ശേഷി, തുടങ്ങിയ പല കാര്യങ്ങളെ കുറിച്ചും ചിന്തിയ്ക്കാറില്ല തന്നെ.

ഇവിടെയാണ്, ബിൽഡ്നെക്സ്റ്റ് വ്യത്യസ്തമാകുന്നത്.

build-next-logo

ഓരോ കെട്ടിട നിർമാണവും തനതായ പ്രത്യേകതയും, പ്രശ്നങ്ങളും, പരിഹാര മാർഗങ്ങളും ഉള്ളവയാണെന്ന തിരിച്ചറിവിൽ ബിൽഡ്നെക്സ്റ്റ് തങ്ങളുടെ വിപുലമായ ഡേറ്റ ശേഖരത്തിൽ നിന്നും പാഠമുൾക്കൊണ്ട്, ഓരോ ചെറിയ പ്രശ്നങ്ങൾക്കും, ഉപഭോക്‌താവിന്റെ മുൻഗണനകൾക്കും, അതുണ്ടാക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരവും പരിഗണനയും നൽകി ഭവന നിർമിതിയുടെ ഗുണനിലവാരത്തിൽ അനുദിനം ഉന്നത നിലവാരം കൈവരിച്ചു കൊണ്ടിരിക്കയാണ്.

ഡേറ്റാ അനാലിസിസിലൂടെ ഗുണമേന്മയും കാര്യക്ഷമതയും ഉയർത്തി, എന്നും തലവേദന സൃഷ്ടിച്ചിരുന്ന ഭവന നിർമാണം ആഹ്ളാദകരമായ ഒരനുഭവം ആക്കി മാറ്റാൻ ബിൽഡ്നെക്സ്റ്റിനു സാധിക്കുന്നു.

ഇതിനായി കൃത്യമായി നിർവചിക്കപ്പെട്ട വസ്തുതകളും വിവരങ്ങളും ഓരോ സ്റ്റേജിലും വേർതിരിച്ചെടുത്ത്, സംയമിപ്പിച്ച് നിർമാണ രീതികളുടെ മാതൃക സൃഷ്ടിച്ച് അവ രൂപകല്പന മുതൽ, നിർമാണ പ്രക്രിയയിലുടനീളവും പ്രയോജനപ്പെടുത്തുന്നതിന് ഞങ്ങൾ ഒരു ബിൽഡിങ് പെർഫോമൻസ് മോഡൽ (BPI) തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ ലേഖന പരമ്പരയിൽ കുറച്ച് ഉദാഹരണങ്ങളിലൂടെ, ഡേറ്റയുടെ കൃത്യമായ ഉപയോഗത്തിലൂടെ ഞങ്ങൾ ഡിസൈൻ ചെയ്തു നിർമിക്കുന്ന ഭവനങ്ങൾ എങ്ങനെ കൂടുതൽ മികച്ചതാകുന്നു എന്ന് വിശദമാക്കാം.

VISIT WEBSITE FOR MORE DETAILS: https://buildnext.in/