Tuesday 13 February 2024 11:28 AM IST

ബിരിയാണി മുതൽ ഡിസേർട്ട് വരെ... ഭാര്യ കുക്ക് എങ്കിൽ ഭർത്താവ് ഡെലിവറി ബോയ്: ഇതു കാരലൈന്റെ വിജയഗാഥ

Merly M. Eldho

Chief Sub Editor

beef-ball-caroline

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. കാസർകോടു മുതൽ തിരുവനന്തപുരം വരെ 10 സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഹോം ഷെഫുമാരുടെ രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

തുടക്കം ബിരിയാണിയിൽ നിന്ന് : കാരലൈൻ, കൊല്ലം

കോവിഡ് കാലത്താണ് കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റിൽ താമസിക്കുന്ന കാരലൈൻ ഫെർണാണ്ടസിന്റെ അടുക്കള ആക്ടീവായത്. ‘‘ഞാൻ നന്നായി ഭക്ഷണം ഉണ്ടാക്കുമായിരുന്നു. കോവിഡ് കാലത്താണ് ഇ തൊരു ബിസിനസ് ആക്കിയാലോ എന്നു മകൾ ആൻഡ്രിയ ചോദിച്ചത്.’’ മകൾ തന്നെ മാർക്കറ്റിങ്ങും തുടങ്ങിയതോടെ ഉഷാറായി ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു തുടങ്ങിയെന്നു പറയുന്നു കാരലൈൻ. കാരൾസ് ഫൂഡീസ് എന്ന പേരിലാണ് ഇപ്പോൾ കിച്ചൺ പ്രവർത്തിക്കുന്നത്.

‘‘ആദ്യത്തെ ഞായറാഴ്ച ബിരിയാണി ഉണ്ടാക്കി. അടുത്തയാഴ്ച പോർക്ക് ഉണ്ടാക്കി, അതിനടുത്ത ആഴ്ച ഫ്രൈഡ് റൈസും ചില്ലിചിക്കനും. കോവിഡ് കാലത്ത് 100 പേരു ള്ള ഒരു കല്യാണത്തിനു വിഭവങ്ങള്‍ തയാറാക്കിയതാണ് ഏറ്റവും വലിയ ബിസിനസ്.’’ എല്ലാ ചേരുവകളും അതതു ദിവസം തന്നെ വാങ്ങിയാണ് വിഭവങ്ങൾ തയാറാക്കുന്നതെന്നു പറയുന്നു കാരലൈൻ. ചേരുവകൾ വാങ്ങുന്നതു മുതൽ ഡെലിവറി വരെ എല്ലാ കാര്യത്തിലും സഹായത്തിനായി ഭർത്താവ് ഫെർണാണ്ടസും മക്കള്‍ ആൻഡ്രിയയും ആൻഡ്രെയും ഒപ്പമുണ്ടെന്നു കാരലൈൻ.

സ്പ്രിങ് റോൾസും കട്‌ലറ്റും സൂപ്പും അപ്പവും പലതരം ചോറും ബീഫും പോർക്കും താറാവും ബിരിയാണിയും മുതൽ ഡിസേർട്ട് വരെ വൈവിധ്യമാർന്ന വിഭവങ്ങളാണ് കാരലൈൻ തയാറാക്കുന്നത്.

beef-ball

ബീഫ് ബോൾ കറി

1. ബീഫ് – അരക്കിലോ, വൃത്തിയാക്കി കഴുകി വാരിയത്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒന്നരയിഞ്ചു കഷണം, അരിഞ്ഞത്

പച്ചമുളക് – നാല്

ഉപ്പ് – പാകത്തിന്

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

4. വെളുത്തുള്ളി – 10 അല്ലി, ചതച്ചത്

ഇഞ്ചി – ഒന്നരയിഞ്ചു കഷണം, ഗ്രേറ്റ് ചെയ്തത്

5. പച്ചമുളക് – നാല്, അരിഞ്ഞത്

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂണ്‌

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

7. തേങ്ങ അരച്ചത് – ഒരു കപ്പ്

8. വെള്ളം – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

9. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി അരച്ചെടുത്തു ബൗളിലാക്കി അരമണിക്കൂർ വ യ്ക്കണം.

∙ പിന്നീട് ചെറിയ ഉരുളകളാക്കി വയ്ക്കണം.

∙ വലിയ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാ ള ചേർത്തു വഴറ്റി ഗോൾഡൻബ്രൗൺ നിറമാകു മ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു വ ഴറ്റുക.

∙ നന്നായി മൂത്തു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം. കരിഞ്ഞു പോകാതിരി ക്കാൻ അൽപം വെള്ളം തളിച്ചു കൊടുക്കാം.

∙ ഏതാനും മിനിറ്റ് വഴറ്റി മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വീണ്ടും രണ്ടു മിനിറ്റ് വേവിക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

∙ ഇതിലേക്കു േതങ്ങ അരച്ചതു ചേർത്തു വീണ്ടു തിള പ്പിക്കുക.

∙ കറി നന്നായി തിളയ്ക്കുമ്പോൾ രണ്ടു കപ്പ് വെള്ള വും പാകത്തിനുപ്പും ചേർത്തിളക്കണം. ഇതിേലക്കു മീറ്റ്ബോളും ചേർത്തു ചെറുതീയിൽ വച്ചു വേവി ക്കുക.

∙ ഏകദേശം 20–25 മിനിറ്റ് വേവിച്ചു മീറ്റ്ബോളുകൾ വേവായ ശേഷം മല്ലിയില കൊണ്ട് അലങ്കരിച്ചു വി ളമ്പാം.